കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് സൈന്യത്തില്‍ അഴിച്ചു പണി: ഇന്ത്യയ്ക്ക് ഭയക്കാനില്ല കാരണം ഇതാണ്, തിരിച്ചടിയ്ക്കാം!!

23 ലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷമാക്കിയാണ് കുറയ്ക്കുന്നത്.

Google Oneindia Malayalam News

ബീജിങ്: കരസേനയുടെ അംഗ ബലം വെട്ടിക്കുറയ്ക്കാനൊരുങ്ങി ചൈന. ലോകത്തിലെ ഏറ്റവും വലിയ കരസേനയായ ചൈന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ അംഗബലം 23 ലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷമാക്കിയാണ് കുറയ്ക്കുന്നത്. ചൈനീസ് ഔദ്യോഗിക ദിനപത്രം പിഎല്‍എ ഡെയ് ലിയാണ് പ്രതിരോധ രംഗത്തെ സംബന്ധിച്ച നിര്‍ണ്ണായക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പുനഃസംഘടനയോടനുബന്ധിച്ചാ‍ണ് സൈനിക ബലത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനൊപ്പം തന്നെ നാവിക സേനയെയും മിസൈല്‍ ഫോഴ്സിനെയും ചൈന ശക്തിപ്പെടുത്തും.

ചൈനീസ് മാധ്യമം ചൈനീസ് സോഷ്യല്‍ വീ ചാറ്റ് അക്കൗണ്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. സിക്കിം സെക്ടറില്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നതാണ് ചൈനീസ് മാധ്യമം പുറത്തുവിട്ട വാര്‍ത്ത. കരസേനയുടെ അംഗബലം വെട്ടിച്ചുരുക്കാനുള്ള തീരുമാനം ആദ്യമായാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഇതോടെ സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്സ്, റോക്കറ്റ് ഫോഴ്സ്, നാവിക സേന എന്നിവയില്‍ അംഗബലം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്ത്രപരമായ ലക്ഷ്യങ്ങള്‍, സുരക്ഷാ ആവശ്യകത എന്നിവ കണക്കിലെടുത്ത് പുതിയ പരിഷ്കാരങ്ങളും നടപ്പിലാക്കും. കരസേനയുടെ ​അംഗബലത്തില്‍ നിന്ന് മൂന്ന് ലക്ഷം സൈനികരെ കുറയ്ക്കുമെന്ന് നേരത്തെ ചൈനീസ് പ്രസിഡന്‍റ് ഷീ ജിങ് പിംങ് അറിയിച്ചിരുന്നു.

chinaattack-
2013 ല്‍ ചൈന പുറത്തുവിട്ട കണക്ക് പ്രകാരം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ 8.50 ലക്ഷം യുദ്ധഭടന്മാരാണുള്ളത്. എന്നാല്‍ മൊത്തം ചൈനീസ് സൈന്യത്തിന്‍റെ ആള്‍ ബലം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ വ്യോമസേനാ ഉദ്യോഗസ്ഥരുടെ എണ്ണം അതുപോലെ നിലനിര്‍ത്താനാണ് ചൈനീസ് നീക്കമെന്നും പിഎല്‍എ ഡെയ് ലി റിപ്പോര്‍ട്ട് ചെയ്യുന്നു.
English summary
China will downsize its 2.3 million-strong military, the world's largest, to under one million in the biggest troop reduction in its history as part of a restructuring process, an official Chinese daily said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X