കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി പ്രശ്നത്തില്‍ പ്രകോപനമരുത്: ചൈന സ്വീകരിക്കുന്നത് പ്രകോപനാത്മക നിലപാടുകള്‍!!

അതിര്‍ത്തി പ്രശ്നത്തില്‍ പ്രകോപനമരുത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയ്ക്കെതിരെ യുഎസ് കോണ്‍ഗ്രസ് അംഗം. അതിര്‍ത്തി തര്‍ക്കത്തില്‍ പ്രകോപനാത്മകമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നാണ് ഇല്ലിനോയിസില്‍ നിന്നുള്ള യുഎസ് കോണ്‍ഗ്രസ് ​അംഗം രാജ കൃഷ്ണമൂര്‍ത്തി ആരോപിക്കുന്നത്. ചൈനയുടെ പ്രകോപനാത്മക നിലപാടുകളാണ് അതിര്‍ത്തിയിലെ സംഘര്‍ഷം വഷളാക്കുന്നതിന് ഇടയാക്കുന്നതെന്നും മൂര്‍ത്തി ആരോപിക്കുന്നു.

ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി മടങ്ങിയ ശേഷമാണ് രാജാക‍ൃഷ്ണമൂര്‍ത്തി ഇക്കാര്യങ്ങള്‍ ആരോപിക്കുന്നത്. ഡോക്-ലാം ഉള്‍പ്പെടെ മോദിയുമായി പല വിഷയങ്ങളിലും ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഏഷ്യയിലെ രണ്ട് വലിയ ശക്തികളായ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നത്തെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയ അമേരിക്ക ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന സൂചനകളും നല്‍കിയിരുന്നു. ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈനയുടെ ഇന്ത്യയ്ക്കെതിരായ ഓരോ നീക്കങ്ങളും അമേരിക്ക ജാഗ്രതയോടെയാണ് നിരീക്ഷിച്ചുവരുന്നത്.

നയതന്ത്ര ചര്‍ച്ചകള്‍ അനിവാര്യം

നയതന്ത്ര ചര്‍ച്ചകള്‍ അനിവാര്യം

ചൈന സ്വീകരിക്കുന്ന പ്രകോപനാത്മകമായ നിലപാടുകളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ വഷളാക്കുന്നതെന്ന് ആരോപിക്കുന്ന മൂര്‍ത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം സമാധാനപരമായ നയതന്ത്ര ചര്‍ച്ചകള്‍ വഴി പരിഹരിക്കപ്പെടേണ്ടതാണെന്നും ചൂണ്ടിക്കാണിക്കുന്നു. ഇത് യാഥാര്‍ഥ്യമാവുമെന്ന് പ്രതീക്ഷയുണ്ടെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു.

 അതിര്‍ത്തി പ്രശ്നങ്ങളില്‍ ആവേശമരുത്

അതിര്‍ത്തി പ്രശ്നങ്ങളില്‍ ആവേശമരുത്

അതിര്‍ത്തി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒരു രാജ്യവും പ്രകോപനാത്മകമായ നിലപാടുകള്‍ സ്വീകരിക്കരുതെന്നും പ്രശ്നത്തില്‍ യുഎസിന്‍റെ നിലപാട് വ്യക്തമാക്കിയ അദ്ദേഹം പറയുന്നു. ഇന്ത്യ- ചൈന തര്‍ക്കത്തില്‍ അമേരിക്ക മൗനം പാലിക്കുകയായിരുന്നുവെന്നും കൃഷ്ണമൂര്‍ത്തി ചൂണ്ടിക്കാണിക്കുന്നു. പ്രശ്നത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അമേരിക്ക ഇന്ത്യയ്ക്ക് പുറമേ ഭൂട്ടാന്‍, ചൈന എന്നീ രാജ്യങ്ങളെയും സമീപ്പിച്ചതായും അദ്ദേഹം പറയുന്നു. വിഷയത്തില്‍ പരസ്യമായി പ്രതികരിക്കുന്നത് യുഎസ് മനഃപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്നും മൂര്‍ത്തി പറഞ്ഞു.

ചൈനീസ് ആദിപത്യത്തിന് വഴിതുറക്കും

ചൈനീസ് ആദിപത്യത്തിന് വഴിതുറക്കും

ഡോക് ലയില്‍ ചൈനീസ് സൈന്യത്തിന്‍റെ റോഡ‍് നിര്‍മാണം തുടരാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ ചിക്കന്‍സ് നെക്ക് എന്നറിയപ്പെടുന്ന ഈ പ്രദേശത്തേയ്ക്ക് ചൈനയുടെ കടന്നു കയറ്റം വര്‍ധിക്കുമെന്നും ചൈന ആക്രമിക്കുമെന്നും ഇന്ത്യയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രദേശത്തെ ചൈനീസ് സാന്നിധ്യം സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്നും കൃഷ്ണമൂര്‍ത്തി നിരീക്ഷിക്കുന്നു.

 വിട്ടുകൊടുക്കാനില്ലെന്ന് ഇന്ത്യ

വിട്ടുകൊടുക്കാനില്ലെന്ന് ഇന്ത്യ

ഡോക്-ലയിലെ ചൈനീസ് റോഡ് നിര്‍മാണം ഗൗരവത്തോടെ നോക്കിക്കണ്ട ഇന്ത്യന്‍ സൈന്യമാണ് ചൈനീസ് സൈന്യത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ ഡോക് ല തങ്ങള്‍ക്ക് പരമാധികാരമുള്ള പ്രദേശമാണെന്ന ചൈനീസ് വാദം ആദ്യമേ തള്ളിക്കള‍ഞ്ഞ ഇന്ത്യയ്ക്ക് പിന്നാലെ ഭൂട്ടാനും ഇതേ നിലപാട് സ്വീകരിച്ചിരുന്നു. ഡോക്-ല ട്രൈ ജംങ്ഷനാണെന്നുള്ള ഇന്ത്യയുടെ വാദവും ചൈന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്ക് എളുപ്പത്തിലെത്താന്‍ സഹായിക്കുന്ന ഡോക് ലയില്‍ ചൈന ആധിപത്യമുറപ്പിക്കുന്നതോടെ ചൈനീസ് സാന്നിധ്യം മൂലം ഇന്ത്യയ്ക്ക് ഈ സംസ്ഥാനങ്ങളുമായുള്ള ബന്ധം ഇല്ലാതാകുന്നതിന് കാരണമാകുമെന്നാണ് ഇന്ത്യ ഭയക്കുന്നത്. ഇതേ ഭയമാണ് ചൈനീസ് ആധിപത്യത്തെ ഇന്ത്യ ഭയക്കുന്നതിന് ഇടയാക്കിയിട്ടുള്ളത്.

 ചൈനീസ് വാദം തെറ്റ്

ചൈനീസ് വാദം തെറ്റ്

ഡോക്-ല ചൈനയ്ക്ക് പരമാധികാരമുള്ള പ്രദേശമാണെന്ന ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാദം തള്ളിക്കൊണ്ട് ഭൂട്ടാന്‍ വ്യാഴാഴ്ചയാണ് രംഗത്തെത്തിയത്. നയതന്ത്ര പ്രതിനിധികള്‍ വഴി ഭൂട്ടാന്‍ ഇക്കാര്യം ചൈനയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സിക്കിം സെക്ടറിലെ ട്രൈ ജംങ്ഷനായ ഡോക്-ല ചൈനീസ് ഭൂപ്രദേശമല്ലെന്നും ഭൂട്ടാന്‍ ചൈനയെ അറിയിച്ചിട്ടുണ്ട്. ഭൂട്ടനീസ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പക്ഷം പിടിക്കില്ലെന്ന് നേപ്പാള്‍

പക്ഷം പിടിക്കില്ലെന്ന് നേപ്പാള്‍

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കി നേപ്പാള്‍. തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളുടേയും പക്ഷം പിടിക്കില്ലെന്നാണ് നേപ്പാളിന്‍റെ നിലപാട്. അയല്‍രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം രണ്ട് മാസം പിന്നിടുന്നതോടെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നേപ്പാള്‍ രംഗത്തെത്തുന്നത്. തങ്ങളെ പ്രശ്നത്തിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും നേപ്പാള്‍ പ്രധാനമന്ത്രി കൃഷ്ണ ബഹദൂര്‍ മഹാരയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളുതം സമാധാപരമായ നയതന്ത്രബന്ധം പാലിക്കണമെന്നും മഹാര ആവശ്യപ്പെടുന്നു. നേപ്പാളിന്‍റെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ചുമതലയും മഹാരെയ്ക്കുണ്ട്. നേപ്പാള്‍പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദൂബ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഉപപ്രധാനമന്ത്രി വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ആഗസ്ത് 23 മുതല്‍ 27വരെയാണ് ദൂബയുടെ ഇന്ത്യാ പര്യടനം.

English summary
:Expressing concern over the Sikkim standoff between India and China, an influential US lawmaker has accused Beijing of taking provocative steps that have resulted in the escalation of tensions between the two Asian giants.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X