കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളും സിഗററ്റും വില്‍പിച്ച് ഇസ്ലാമിനെ ഇല്ലാതാക്കാം!!!

  • By Soorya Chandran
Google Oneindia Malayalam News

സിന്‍ജിയാങ്: ചൈന ഒരു കമ്യൂണിസ്റ്റ് രാഷ്ട്രമാണെന്നാണ് അവകാശപ്പെടുന്നത്. കമ്യൂണിസ്റ്റ് രാജ്യത്ത് മതങ്ങള്‍ക്ക് എന്ത് സ്ഥാനം? തിബത്തന്‍ ബുദ്ധമതക്കാരെ അവിടെ നിന്ന് ഓടിച്ചുവിട്ടവരാണ് ചൈനക്കാര്‍. ഇപ്പോള്‍ ചൈനയുടെ 'യുദ്ധം' ഇസ്ലാമിനെതിരെയാണ്.

ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യ എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഇസ്ലാമിക വിശ്വാസികള്‍ക്ക് സ്വാധീനമുള്ള ഖേലയാണ്. മലേഷ്യന്‍ വിമാനം കാണാതായതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ഒരു ഘട്ടത്തില്‍ സംശയിച്ച ഉഗ്വിര്‍ തീവ്രവാദികളുടെ കേന്ദ്രമാണിത്.

ഇവിടെ എങ്ങനെ ഇസ്ലാമിനെ തളര്‍ത്താം എന്നാണ് ഇപ്പോള്‍ ചൈനീസ് അധികാരികള്‍ ആലോചിയ്ക്കുന്നത്. കള്ളും സിഗററ്റും വില്‍പിച്ചാല്‍ ഇസ്ലാമിനെ തളര്‍ത്താനാകുമോ?

മുസ്ലീം വ്യാപാരികള്‍

മുസ്ലീം വ്യാപാരികള്‍

ഒരു സമൂഹത്തില്‍ പെട്ടെന്ന് ഇടപെടുന്നത് സാമൂഹ്യ-മതനേതാക്കളേക്കാള്‍ വ്യാപാരികള്‍ ആയിരിയ്ക്കും. അതുകൊണ്ട് വ്യാപാരികളെ തന്നെയാണ് ചൈന ലക്ഷ്യമിടുന്നത്.

മദ്യം വില്‍ക്കണം

മദ്യം വില്‍ക്കണം

സിന്‍ജിയാങ് പ്രവിശ്യയിലെ മുസ്ലീം കടയുടമകളും ഹോട്ടല്‍ വ്യാപാരികളും നിര്‍ബന്ധമായും മദ്യം വില്‍ക്കണം എന്നാണ് ഉത്തരവ്. മദ്യം ഇസ്ലാമിന് വിരുദ്ധമാണല്ലോ

മദ്യം മാത്രമല്ല

മദ്യം മാത്രമല്ല

മദ്യം മാത്രം വിറ്റാല്‍ പോര, സിഗററ്റും വില്‍ക്കണം. സിഗററ്റ് ഇസ്ലാമിക വിരുദ്ധമാണെന്ന് എല്ലാവരും പറയുന്നില്ലെങ്കിലും സിന്‍ജിയാങ് പ്രവിശ്യയില്‍ പലരും അത്തരത്തിലാണ് കരുതുന്നതത്രെ.

സംഭവമാക്കണം

സംഭവമാക്കണം

കടകളും ഹോട്ടലുകളും ആളുകളുടെ ശ്രദ്ധയാകര്‍ഷിയ്ക്കുന്ന വിധത്തില്‍ മദ്യവും സിഗററ്റും ഒക്കെ പ്രദര്‍ശിപ്പിയ്ക്കണം എന്നും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ചെയ്തില്ലെങ്കില്‍

ചെയ്തില്ലെങ്കില്‍

സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ കടപൂട്ടിയ്ക്കും എന്നാണത്രെ ഭീഷണി. കടയുടമകള്‍ നിയമനടപടി നേരിടേണ്ടി വരും എന്നും ഭീഷണിയുണ്ട്. റേഡിയോ ഫ്രീ ഏഷ്യയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

സിന്‍ജിയാങ്

സിന്‍ജിയാങ്

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി സിന്‍ജിയാങ് ചൈനയെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നമാണ്. ഇവിടെ തുടര്‍ച്ചയായി കലാപങ്ങളുണ്ടാകുന്നതും സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

കര്‍ശന നിയന്ത്രണം

കര്‍ശന നിയന്ത്രണം

ഇപ്പോള്‍ തന്നെ മേഖലയില്‍ മതവിശ്വാസത്തിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസിലുള്ള മുസ്ലീങ്ങളും അവരുടെ കുടുംബവും പള്ളിയില്‍ പോകാനോ റംസാന്‍ വ്രതം എടുക്കാനോ പാടില്ലെന്ന് നേരത്തേ ഉത്തരവിട്ടിരുന്നു.

ബുര്‍ഖ ധരിയ്ക്കരുത്

ബുര്‍ഖ ധരിയ്ക്കരുത്

സ്ത്രീകള്‍ മുഖം മറയ്ക്കുന്ന ബുര്‍ഖകള്‍ ധരിയ്ക്കുന്നതിനും പ്രദേശത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു.

താടി വേണ്ട

താടി വേണ്ട

മുസ്ലീം പുരുഷന്‍മാര്‍ നീണ്ട താടി വളര്‍ത്താറുണ്ട്. ഇതിനും സിന്‍ജിയാങ് മേഖലയില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു.

മതത്തെ ദുര്‍ബലപ്പെടുത്താന്‍

മതത്തെ ദുര്‍ബലപ്പെടുത്താന്‍

മതവിശ്വാസത്തെ ദുര്‍ബലപ്പെടുത്താന്‍ പലതരത്തിലും ഉള്ള പ്രചാരണങ്ങള്‍ഇവിടെ നടത്തുന്നതാി അധികൃതര്‍ തന്നെ സമ്മതിയ്ക്കുന്നുണ്ട്.

English summary
Chinese authorities have ordered Muslim shopkeepers and restaurant owners in a village in its troubled Xinjiang region to sell alcohol and cigarettes, and promote them in “eye-catching displays,” in an attempt to undermine Islam’s hold on local residents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X