കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ചൈന:സൈനികാഭ്യാസത്തില്‍ നിന്ന് വിട്ടുനിന്നത് ചൈനീസ് ഭീഷണിയിൽ

Google Oneindia Malayalam News

ദില്ലി: സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുക്കാനുള്ള ആസ്ട്രേലിയയുടെ അഭ്യർത്ഥന ഇന്ത്യ നിരസിച്ചെന്ന റിപ്പോർട്ടിനെ സ്വാഗതം ചെയ്ത് ചൈന. ജൂലൈയിലാണ് അമേരിക്ക, ജപ്പാൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ നാവികസേനകള്‍ സംയുക്ത സൈനിക അഭ്യാസം നടത്തുന്നത്. സൈനിക അഭ്യാസം വ്യാപിപ്പിക്കുന്നതിനെതിരെ ചൈന രംഗത്തെത്തിയ സാഹചര്യത്തിലാണ് ഇന്ത്യ സൈനിക അഭ്യാസത്തിൽ നിന്ന് വിട്ടുനിന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന നടത്തുന്ന പ്രവർത്തനങ്ങള്‍ ഇന്ത്യയ്ക്ക് ആശങ്ക സമ്മാനിക്കുന്നതാണ്. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ചൈന നടത്തുന്ന അടിസ്ഥാന സൗകര്യ വികസനവും ഇന്ത്യയുടെ ഉറക്കം കെടുത്താൻ ഉതകുന്നതാണെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതേ കാരണം കൊണ്ടാണ് ഇന്ത്യ ആസ്ട്രേലിയയുടെ അപേക്ഷ നിരസിച്ചതെന്നാണ് സൂചനകള്‍.

ക്ഷണം നിരസിച്ചു

ക്ഷണം നിരസിച്ചു

സംയുക്ത സൈനിക അഭ്യാസത്തില്‍ പങ്കെടുക്കുന്നതിനുള്ള ആസ്ട്രേലിയയുടെ ക്ഷണം ഇന്ത്യ നിരസിച്ചുവെന്ന് റിപ്പോർട്ടുകളിൽ നിന്നറിഞ്ഞുവെന്നും ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ചൈനീസ് വക്താവ് ഹുവാ ച്യൂയിംഗ് ബുധനാഴ്ചയാണ് വ്യക്തമകാക്കിയത്. കഴിഞ്ഞ വർഷം ഇന്ത്യ നടത്തിയ മലബാര്‍ സൈനികാഭ്യാസം ചൈനയെ ലക്ഷ്യം വച്ചാണെന്ന് വിമര്‍ശിച്ച് ചൈനീസ് മാധ്യമങ്ങൾ നേരിട്ട് രംഗത്തെത്തിയിരുന്നു.

സൈനികാഭ്യാസത്തിനില്ല

സൈനികാഭ്യാസത്തിനില്ല

ജൂലൈയിൽ നടക്കുന്ന സൈനികാഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ വിട്ടുനൽകാന്‍ അഭ്യർത്ഥിച്ചുകൊണ്ട് കഴിഞ്ഞ ജനുവരിയിലാണ് ആസ്ട്രേലിയ ഇന്ത്യയ്ക്ക് കത്തെഴുതിയതെന്ന് വാർത്താ ഏജന്‍സി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

മൂന്ന് രാജ്യങ്ങൾക്കൊപ്പം

മൂന്ന് രാജ്യങ്ങൾക്കൊപ്പം

ബംഗാള്‍ ഉൾക്കടലില്‍ നടക്കുന്ന സൈനികാഭ്യാസത്തിൽ പങ്കെടുക്കാനുള്ള ആസ്ട്രേലിയയുടെ ആവശ്യം ഇന്ത്യ നിരസിച്ചതായി ആസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പറയുന്നു. മൂന്ന് രാജ്യങ്ങളിലെ യുദ്ധക്കപ്പലുകൾ നടത്തുന്ന സൈനികാഭ്യാസം വീക്ഷിക്കുന്നതിനായി ആസ്ട്രേലിയയിൽ നിന്നും മറ്റ് രണ്ട് രാജ്യങ്ങളില്‍ നിന്നുമുള്ള ഓഫീസര്‍മാരും എത്തും.

ഇന്ത്യ ചൈനയെ ഭയക്കുന്നു

ഇന്ത്യ ചൈനയെ ഭയക്കുന്നു

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന നടത്തുന്ന പ്രവർത്തനങ്ങള്‍ ഇന്ത്യയ്ക്ക് ആശങ്ക സമ്മാനിക്കുന്നതാണ്. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ചൈന നടത്തുന്ന അടിസ്ഥാന സൗകര്യ വികസനവും ഇന്ത്യയുടെ ഉറക്കം കെടുത്താൻ ഉതകുന്നതാണെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

 ഇന്ത്യന്‍ മഹാസമുദ്രത്തിൽ ആധിപത്യം

ഇന്ത്യന്‍ മഹാസമുദ്രത്തിൽ ആധിപത്യം

2013ന് ശേഷം ചൈന ഇന്ത്യൻ മഹാസമുദ്രത്തിൽ ആറ് അന്തര്‍ വാഹിനി കപ്പലുകളാണ് വിന്യസിച്ചത്. ഈ അന്തർവാഹിനി കപ്പലുകളെല്ലാം ചൈനയുമായി സഖ്യമുള്ള പാകിസ്താന്‍റെയും ശ്രീലങ്കയുടെയും തീരത്താണ് എന്നതും ശ്രദ്ധേയമാണ്.

 ഇന്ത്യ- ചൈന ബന്ധത്തിൽ

ഇന്ത്യ- ചൈന ബന്ധത്തിൽ

എൻഎസ്ജിയിൽ ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിനെ ചൈന പ്രതിരോധിച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങൾ പ്രകടമായിരുന്നു. ദലൈലാമയുടെ ഇന്ത്യാ സന്ദർശനവും സംഘര്‍ഷാവസ്ഥയ്ക്ക് കൊഴുപ്പേകിയിരുന്നു.

English summary
China has welcomed reports that India has refused to allow Australia to join naval exercises with the United States and Japan in July. Beijing had earlier warned against expanding the drills.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X