കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമതം ഉപേക്ഷിച്ച് മാര്‍ക്‌സിസം പിന്തുടരണമെന്ന് ചൈനക്കാര്‍ക്ക് പ്രസിഡന്റിന്റെ താക്കീത്

Google Oneindia Malayalam News

ബീജിങ്: ഇസ്ലാമത വിശ്വാസം ഉപേക്ഷിച്ച് മാര്‍ക്‌സിസ്റ്റ് നിരീശ്വര വാദം പിന്തുടരണമെന്ന് ചൈനക്കാരോട് പ്രസിഡന്റ് സീ ജിന്‍ പിങ്. രണ്ടാമത് നാഷണല്‍ റീലീജയസ് വര്‍ക്ക് കോണ്‍ഫറന്‍സിലാണ് സീ ഇക്കാര്യം പ്രസ്താവിച്ചത്. പ്രത്യേകിച്ചും സിന്‍ജിയാങ് പ്രവിശ്യയിലുളള ജനങ്ങളെ ഉദ്ദേശിച്ചാണ് പ്രസിഡണ്ടിന്റെ പരാമര്‍ശം. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് സിന്‍ജിയാങ്. വ്യാപകമതപരിവര്‍ത്തനത്തിനെതിരെ പാകിസ്ഥാന് മുന്നറിയിപ്പ് നല്കിയിരുന്നെങ്കിലും യാതൊരും ഫലവും ഉണ്ടായില്ലെന്നും ചൈനയിലെ ജനങ്ങള്‍ മതപരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതിന്റെ ദൂഷ്യഫലങ്ങള്‍ രാഷ്ട്രം ഇപ്പോഴാണ് അനുഭവിക്കുന്നതെന്നുമാണ് പ്രസിഡന്റ് പ്രസ്താവിച്ചത് .

ജനസംഖ്യയുടെ നല്ലോരു ശതമാനം വസിക്കുന്നത് സിയാന്‍ജെങ് പ്രവിശ്യയിലാണെന്നതാണ് ആശങ്കയ്ക്കു കാരണം. രാജ്യത്ത് ഇസ്ലാമത വിശ്വാസം ശക്തിപ്പെട്ടാല്‍ അത് തീവ്രവാദ വളര്‍ച്ചയ്ക്ക് കാരണമാവുമെന്നാണ് കരുതുന്നത്. മതപരമായ കാര്യങ്ങള്‍ രാജ്യത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെ ശക്തമായി തടയുമെന്നും രാജ്യത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ അതിരുകള്‍ ലംഘിക്കാനുള്ള ഇസ്ലാമിക തീവ്രവാദികളുടെ നീക്കങ്ങളെ ചെറുക്കുമെന്നും സീ പറഞ്ഞു.

china-26

ഇസ്ലാമത വിശ്വാസം തടയുന്നതിന്റെ ഭാഗമായി ചൈനയിലിപ്പോള്‍ ഹലാല്‍ ഉല്‍പന്നങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. സിന്‍ജിയാംഗില്‍ ഇസ്ലാംമതവിശ്വാസത്തിന്റെ ഭാഗമായുളള താടി വളര്‍ത്തല്‍, റംസാന്‍ വ്രതാനുഷ്ഠാനം, തലപ്പാവ് ധരിക്കല്‍, ദിവസം അഞ്ചുതവണ പ്രാര്‍ത്ഥിക്കുക എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ഉയരുന്നുണ്ട് . പക്ഷേ ഭരണകൂടനയങ്ങളില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

English summary
China’s top leadership, led by Party General Secretary and President Xi Jinping, has warned the Chinese people, to shun the practise of Islam and to stick to China’s state policy of “Marxist Atheism”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X