ഹോണ്ട ഷോറൂമുകാരോട് യുവതി ചെയ്തത്; ''എല്ലാം ശരിയാക്കാനെടുത്തത്'' 2 മണിക്കൂര്‍, വീഡിയോ കാണാം
Array
ബെയ്ജിങ്: കാറ് വാങ്ങാന്‍ ഹോണ്ട ഷോറൂമിലെത്തിയ യുവതി ജീവനക്കാര്‍ക്ക് നല്‍കിയത് ഒരു ''ഒന്നൊന്നര പണി''. കാര്‍ വാങ്ങാനെത്തിയയുവതി ഫുള്‍ പെയ്മെന്റാണ് നല്‍കിയത്. അതില്‍ 12.5 ലക്ഷം രൂപ നല്‍കിയത് നാല് ചാക്കിലാണെന്ന് മാത്രം. 13,000 യുവാന്‍ മൂല്യമുള്ള ഒരു യുവാന്റെ നോട്ടുകെട്ടുകളാണ് യുവതി കാറ് വാങ്ങാന്‍ ഷോറുമില്‍ കൊണ്ടുപോയത്.
കാറില്‍ നിന്നും പണം കൊണ്ടുവാരാന് പോയ ജീവനക്കാര്‍ ശരിക്കും അമ്പരക്കുകയായിരുന്നു. 20 ജീവനക്കാര്‍ ചേര്‍ന്ന് രണ്ടര മണിക്കൂര്‍ കൊണ്ടാണ് നാല് ചാക്കിലെയും പണം എണ്ണി തിട്ടപ്പെടുത്തിയത്. ഷോറും ജീവനക്കാര്‍ക്ക് പുറമേ കാര്മെക്കാനിക്കുകളെയും കൂടെ കൂട്ടിയാണ് കാശ് മുഴുവന്‍ എണ്ണി തീര്‍ത്തത്.
ചെറിയ തുകകളായി പെയ്മെന്റ്
ചെറിയ തുകകളായി കാര്‍ പെയ്മെന്റ് നടത്താന്‍ സാധിക്കുമോ എന്ന് ചോദിച്ച് ഷോറൂമിലേക്ക് യുവതി വിളിക്കുകയായിരുന്നു.
ഷോറും മാനേജര്‍ ''പെട്ടു''
ചെറിയ തുകകളായി കര് പെയ്മെന്റ് നടത്താം എന്ന് പറഞ്ഞ ഹോണ്ടാ കാര്‍ ഷോറും മാനേജര്‍ ശരിക്കും ''പെട്ടു'' പോകുകയായിരുന്നു.
ജീവനക്കാര്‍ ശരിക്കും ഞെട്ടി
യുവതി ഷോറൂമിലെത്തി ജീവനക്കാരോട് തന്റെ കാര്‍ തുറന്ന് പണം എടുത്ത് കൊണ്ടു വരാന്‍ ആവശ്യപ്പെടുകയായിരകുന്നു. കാര്‍ തുന്ന ജീവനക്കാര്‍ ശരിക്കും ഞെട്ടി.
രണ്ട് ലക്ഷം യുവാന്റെ കാര്‍
രണ്ട് ലക്ഷം യുവാന്റെ കാറാണ് യുവതി വാങ്ങിയത്. അതില്‍ 1,30000 യുവാന്‍ റെഡി കാഷ് ആയി കൊടുക്കുകയും ബാക്കി തുക മൊബൈല്‍ ബാങ്കിങ്ങിലൂടെയും കൊടുക്കുകയായിരുന്നു.