നെഞ്ചിടിപ്പോടെ ചൈന; വിയറ്റ്‌നാമിന് ആയുധം കൊടുത്താല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് ചൈന

ഇന്ത്യ വിയറ്റ്‌നാമിന്‌ ആകാശ് മിസൈല്‍ നല്‍കിയതിലുള്ള ചൈനയുടെ പ്രതിഷേധം സൂചിപ്പിച്ചാണ് പത്രത്തിന്റെ മുന്നറിയിപ്പ്.

  • Published:
  • By: Akshay
Subscribe to Oneindia Malayalam

ബീജിങ്: ഇന്ത്യക്ക് താക്കീതുമായി ചൈനീസ് മധ്യമം. ചൈനയെ എതിരിടാന്‍ വിയറ്റ്‌നാമുമായി ഏതെങ്കിലും തരത്തിലുള്ള സൈനിക ബന്ധത്തിന് ഇന്ത്യ ശ്രമിച്ചാല്‍ അത് മേഖലയെ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ്. ഇന്ത്യ വിയറ്റ്‌നാമിന്‌ ആകാശ് മിസൈല്‍ നല്‍കിയതിലുള്ള ചൈനയുടെ പ്രതിഷേധം സൂചിപ്പിച്ചാണ് പത്രത്തിന്റെ മുന്നറിയിപ്പ്.

ആകാശ് മിസൈല്‍ നല്‍കിയതോടെ ഇന്ത്യ വിയറ്റനാമിന് നല്‍കിയതോടെ ചൈനയുടെ ചങ്കിടിപ്പ് കൂടിയിരിക്കുകയാണ്. വിയറ്റ്‌നാമിന് ഇന്ത്യ മിസൈല്‍ നല്‍കിയത് സാധാരണ ആയുധ ഇടപാട് മാത്രമായാണ് ആദ്യം കണക്കാക്കിയിരുന്നത്. എന്നാല്‍ ചൈനീസ് ഭീഷണിയുള്ള ഇന്ത്യയുടെ പ്രതികരണം എന്ന നിലയിലാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും പത്രം പറയുന്നു.

എന്‍എസ്ജി അംഗത്വം

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തെ ചൈന എതിര്‍ത്തതിനുള്ള മറുപടിയെന്നോണമാണ് വിയറ്റ്‌നാമുമായുള്ള ആയുധ ഇടപാടെന്നായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

 

കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല

ബീജിങ്ങിനോട് പ്രതികാരം തീര്‍ക്കാന്‍ ഇന്ത്യ വിയറ്റ്‌നാമുമായുള്ള സൈനികബന്ധം വര്‍ധിപ്പിച്ചാല്‍ അത് മേഖലയില്‍ സംഘര്‍ഷാവസ്ഥ മാത്രമേ സൃഷ്ടിക്കൂ. അതിനെ ചൈന കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.

 

ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട്

ഇന്ത്യയുമായുള്ള സഹകരണത്തിനാണ് ചൈന എല്ലാപ്പോഴും കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. മാധ്യമങ്ങളില്‍ വന്നതല്ല ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.

 

മറ്റുള്ളവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കും

സ്ഥിരതയും സമാധാനവും ഓര്‍ത്ത് വേണം വിയറ്റ്‌നാമുമായുള്ള സൈനികബന്ധം ഇന്ത്യ വര്‍ധിപ്പിക്കേണ്ടത്. അല്ലെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് പ്രശ്‌നങ്ങളും ഉത്കണ്ഠയും ഉണ്ടാക്കും.

 

സ്വപ്‌നങ്ങളുണ്ടാകും... പക്ഷെ

വലിയ ശക്തിയായി വളരാന്‍ ഇന്ത്യയ്ക്ക് സ്വപ്‌നമുണ്ടാകും. പക്ഷെ നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തില്‍ ആ ലക്ഷ്യത്തിലെത്തുക പ്രയാസമേറിയ കാര്യമാണ്. മറ്റു രാജ്യങ്ങളുമായി പ്രായോഗിക സഹകരണമാണ് ഇന്ത്യയ്ക്ക് കൂടുതലും വേണ്ടതെന്നും പത്രം പറയുന്നു.

 

വിയറ്റ്‌നാം ചൈനയ്‌ക്കൊപ്പം നില്‍ക്കുന്നില്ല

ദക്ഷിണ ചൈനാ കടല്‍ പ്രശ്‌നത്തില്‍ വിയറ്റ്‌നാം ചൈനയ്‌ക്കൊപ്പം നില്‍ക്കുന്നില്ലെന്നും ചൈനയുമായുള്ള ബന്ധം രാജ്യം മെച്ചപ്പെടുത്തണമെന്നും പത്രത്തിലെ മറ്റൊരു ലേഖനത്തിലുണ്ട്.

 

ഇന്ത്യക്കെതിരെ ലേഖനം

പ്രതിദിനമെന്നോണം ഇന്ത്യയ്‌ക്കെതിരെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പത്രമാണ് ഗ്ലോബല്‍ ടൈംസ്.

 

English summary
Any moves by India to step-up military ties with Vietnam to counter China will create "disturbance" in the region and Beijing will not "sit with its arms crossed", state media said today, taking exception to a report that New Delhi plans to sell surface-to-air Akash missiles to Hanoi.
Please Wait while comments are loading...