കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയും ചൈനയും വീണ്ടും കോര്‍ക്കുന്നു... യുദ്ധസമാനം; ദക്ഷിണ ചൈന കടലില്‍ സംഭവിച്ചത്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ബീജിങ്: ദക്ഷിണ ചൈന കടലിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചൈന ഉയര്‍ത്തുന്ന വാദങ്ങള്‍ അംഗീകരിക്കാന്‍ അമേരിക്ക ഒരുകാലത്തും തയ്യാറായിട്ടില്ല. ഒബാമ ഭരണത്തിന്റെ അവസാന കാലത്ത് സാഹചര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിലേക്ക് പോലും എത്തിയിരുന്നു.

ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ചൈനയുമായുള്ള ബന്ധം വീണ്ടും മോശമായെങ്കിലും ഉത്തര കൊറിയ വിവാദത്തില്‍ നൈയുമായുള്ള നിലപാടില്‍ അയവ് വരികയും ചെയ്തു. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ വീണ്ടും കൈവിട്ടുപോവുകയാണ്.

ദക്ഷിണ ചൈന കടലിന് മുകളില്‍ അമേരിക്കയുടെ വിമാനത്തെ ചൈന ആകാശത്ത് വച്ച് തന്നെ തടഞ്ഞു. ഇത് മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണ ചൈന കടല്‍

ദക്ഷിണ ചൈന കടലിന്റെ മുകളിലുള്ള അവകാശം തങ്ങള്‍ക്കാണ് എന്നാണ് ചൈനയുടെ വാദം. എന്നാല്‍ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ഈ വാദം തള്ളിയിരുന്നു. പക്ഷേ ട്രൈബ്യൂണലിന്റെ വിധി ഇതുവരേയും ചൈന അംഗീകരിച്ചിട്ടില്ല.

കടലിന് മുകളില്‍ അമേരിക്കന്‍ വിമാനം

ദക്ഷിണ ചൈന കടലിന് മുകളില്‍ അമേരിക്കയുടെ വിമാനം നിരീക്ഷണ പറക്കല്‍ നടത്തിയതാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് വഴിവച്ചിട്ടുളളത്. ഈ വിമാനത്തെ ചൈന തടയുകയായിരുന്നു.

ചൈനീസ് പോര്‍ വിമാനങ്ങള്‍

രണ്ട് ചൈനീസ് യുദ്ധ വിമാനങ്ങള്‍ ചേര്‍ന്ന് അമേരിക്കയുടെ നിരീക്ഷണ വിമാനത്തെ ആകാശത്ത് വച്ച് തന്നെ തടയുകയായിരുന്നു. ഇത് അമേരിക്കയെ ചൊടിപ്പിച്ചു.

ചില്ലക്കറക്കരനല്ല അമേരിക്കന്‍ വിമാനം

യുഎസ് ഡബ്ല്യൂസി- 135 എന്ന അമേരിക്കന്‍ വിമാനം ആയിരുന്നു നിരീക്ഷണ പറക്കല്‍ നടത്തിയിരുന്നത്. ആണവ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന റേഡിയേഷനുകള്‍ പിടിച്ചെടുക്കാന്‍ ശേഷിയുള്ളതാണ് ഈ വിമാനം.

ചൈനയോട് ദേഷ്യം

തങ്ങളുടെ വിമാനം ആകാശത്തില്‍ വച്ച് തടഞ്ഞതില്‍ കടുത്ത അതൃപ്തിയാണ് അമേരിക്ക പ്രകടമാക്കിയിരിക്കുന്നത്. നയതന്ത്ര, സൈനിക മാര്‍ഗ്ഗങ്ങളിലൂടെ ഇതിനോട് പ്രതികരിക്കും എന്നാണ് മുന്നറിയിപ്പ്.

ആധിപത്യത്തിന്റെ പ്രശ്‌നം

ദക്ഷിണ ചൈന കടലില്‍ ചൈനയുടെ ആധിപത്യം അമേരിക്ക അംഗീകരിക്കുന്നില്ല. അവിടെ ചൈന കൃത്രിമ ദ്വീപുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. ഇതെല്ലാം നിരീക്ഷിക്കാന്‍ വേണ്ടി അമേരിക്ക അന്തര്‍വാഹിനികളേയും നിയോഗിച്ചിരുന്നു.

എന്ത് സംഭവിക്കും

നയതന്ത്രപരവും സൈനികവും ആയ നടപടി ഉണ്ടാകും എന്നാണ് അമേരിക്കയുടെ വെല്ലുവിളി. എന്നാല്‍ ദക്ഷിണ ചൈന കടലില്‍ വച്ച് ചൈനയെ വെല്ലുവിളിക്കാനുള്ള ധൈര്യം അമേരിക്കയ്ക്ക് ഇല്ല എന്നതാണ് സത്യം. ചൈനയാണെങ്കില്‍ ഇതിനോട് പ്രതികരിച്ചിട്ടും ഇല്ല.

English summary
Two Chinese Su-30 fighter jets intercepted an American Air Force radiation detection plane over the East China Sea, according to the US Pacific Air Forces.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X