കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്കൂറുകള്‍ കമ്പ്യൂട്ടര്‍ ഗെയിം കളിച്ച യുവാവ് ഛര്‍ദ്ദിച്ചു മരിച്ചു

  • By Gokul
Google Oneindia Malayalam News

ഷാങ്ഹായ്: കമ്പ്യൂട്ടര്‍ ഗെയിം ഭ്രാന്തന്മാരായ ചൈനിയില്‍ നിന്നും വീണ്ടും ദുരന്തവാര്‍ത്ത. ഷാങ്ഹായിലെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ മണിക്കൂറുകള്‍ ഗെയിം കളിച്ച യുവാവ് രക്തം ഛര്‍ദ്ദിച്ച് മരിക്കുകയായിരുന്നു. 24 കാരനായ വു തായ് ആണ് കീബോര്‍ഡില്‍ രക്തം ഛര്‍ദ്ദിച്ചശേഷം മരിച്ചിത്. തുടര്‍ച്ചയായി 19 മണിക്കൂര്‍ നേരമാണ് യുവാന് 'വേള്‍ഡ് ഓഫ് വാര്‍ ക്രാഫ്റ്റ്' എന്ന ഗെയിം കളിച്ചതെന്ന് കഫേ ഉടമസ്ഥന്‍ പോലീസിനോട് പറഞ്ഞു.

ഗെയിം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ യുവാവ് രക്തം ഛര്‍ദ്ദിക്കുകയായിരുന്നു. ഉടന്‍ ആംബുലന്‍സിന്റെ സഹായം തേടി. എന്നാല്‍, ആംബുലന്‍സ് വരുന്ന സമയം വരെ യുവാവ് വീണ്ടും ഗെയിം കളിച്ചതായി ഒപ്പമുണ്ടായിരുന്നയാള്‍ പറഞ്ഞു. പെട്ടെന്ന് കസേരയില്‍ കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

video-game

കഴിഞ്ഞവര്‍ഷവും ചൈനയിലെ കഫേകളില്‍ നിന്നും യുവാക്കളുടെ മരണവാര്‍ത്ത പുറത്തെത്തിയിരുന്നു. തുടര്‍ച്ചയായി രണ്ടു ദിവസത്തോളം ഗെയിം കളിച്ച യുവാവ് കമ്പ്യൂട്ടറിന് മുന്നില്‍ തന്നെ മരിച്ചു വീഴുകയായിരുന്നു. ഇത്തരത്തിലുള്ള സംഭവം പതിവായതോടെ കഫേകള്‍ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

നിശ്ചിത സമയത്തിനുശേഷം കഫേകളില്‍ നിന്നും ഗെയിം ഭ്രാന്തന്മാരെ ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാല്‍ ഗെയിം ഭ്രാന്തന്മാര്‍ക്ക് വേണ്ടി പ്രത്യേക മത്സരങ്ങള്‍ തന്നെ സംഘടിപ്പിക്കുന്ന കഫേ ഉടമകള്‍ എത്ര മണിക്കൂറുകള്‍ വേണമെങ്കിലും ഗെയിം കളിക്കാന്‍ യുവാക്കളെ അനുവദിക്കുകയാണ്.

English summary
Chinese man drops dead after playing World Of Warcraft for 19 hours straight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X