കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ- ചൈന: കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് ചൈനീസ് മാധ്യമം ഇന്ത്യയ്ക്കെതിരെ സൈനിക നടപടി!!

ഇന്ത്യന്‍ സൈന്യം ഇതില്‍ നിന്ന് അവബോധമുള്‍ക്കൊണ്ട് ഡോക് ലയില്‍ നിന്ന് പിന്‍വലിയണമെന്നാണ് ചൈനീസ് മാധ്യമം പരിഹാരമായി നിര്‍ദേശിക്കുന്നത്.

Google Oneindia Malayalam News

ബീജി​ങ്: അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയുമായി സൈനിക ഏറ്റമുട്ടലിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചതായി ചൈനീസ് മാധ്യമങ്ങള്‍. ഇന്ത്യന്‍ സൈന്യം ഇതില്‍ നിന്ന് അവബോധമുള്‍ക്കൊണ്ട് ഡോക് ലയില്‍ നിന്ന് പിന്‍വലിയണമെന്നാണ് ചൈനീസ് മാധ്യമം പരിഹാരമായി നിര്‍ദേശിക്കുന്നത്. ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ കാലാപാനിയിലോ കശ്മീരിലോ തങ്ങൾ പ്രവേശിച്ചാൽ എന്തായിരിക്കും ഇന്ത്യയുടെ നിലപാടെന്നു ആരാഞ്ഞു കൊണ്ട് ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ചൈനീസ് മാധ്യമത്തിന്‍റെ അവകാശവാദം.

ചൈനയുടെ ഔദ്യോഗിക ദിനപത്രമാണ് ഇന്ത്യയ്ക്ക് താക്കീതുമായി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യ- ചൈന വിഷയത്തില്‍ നിരന്തരം വിമര്‍ശനാത്മക ലേഖനകള്‍ പ്രസിദ്ധീകരിക്കുന്ന ചൈനീസ് മാധ്യമങ്ങളിലൊന്ന് മുഖപ്രസംഗത്തിലാണ് ഇന്ത്യയ്ക്ക് ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കുന്നത്. "ക്ലോക്ക് ഈസ് ടിക്കിംഗ് എവേ" എന്ന പ്രയോഗത്തിലൂടെയാണ് ഇന്ത്യയ്ക്കുള്ള ചൈനീസ് മാധ്യമങ്ങളുടെ ഒടുവിലത്തെ താക്കീത്. ഇന്ത്യ ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ജൂണ്‍ 16ന് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്നം ഉടന്‍ അവസാനിക്കില്ലെന്ന മുന്നറിയിപ്പും ചൈനീസ് സൈന്യം നേരത്തെ തന്നെ നല്‍കിയിരുന്നു.

 സൈനിക ഏറ്റുമുട്ടല്‍ !!

സൈനിക ഏറ്റുമുട്ടല്‍ !!

ഡോക്-ലയില്‍ അമ്പത് ദിവസത്തോളമായി നിലയുറപ്പിച്ച ഇന്ത്യന്‍ സൈന്യം പിന്‍വലിയാന്‍ തയ്യാറായില്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക ഏറ്റുമുട്ടലുണ്ടാകുമെന്നും കൗണ്ട് ഡൗണ്‍ ആരംഭിച്ചിട്ടുണ്ടെന്നുമാണ് ചൈനീസ് മാധ്യമത്തിന്‍റെ അവകാശവാദം. തര്‍ക്കം ഏഴാമത്തെ ആഴ്ചയിലേയ്ക്ക് കടന്നതോടെ സമാധാനമായി പരിഹരിക്കാനുള്ള സാധ്യതകള്‍ എല്ലാം അവസാനിച്ചെന്നാണ് മാധ്യമം നല്‍കുന്ന സൂചന.

മുന്നറിയിപ്പ് തലതവണ

മുന്നറിയിപ്പ് തലതവണ


ജൂണ്‍ 16 മുതല്‍ ഡോക്-ലയില്‍ നിലയുറപ്പിച്ച ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്ന് പിന്‍വലിയാന്‍ തയ്യാറായില്ലെങ്കില്‍ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് ചൈന നേരത്തെ പലതവണ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂട്ടാനിലെ തിമ്പുവിന്‍റെ ഭാഗമായ ഡോക്-ലാമിലാണ് ഇന്ത്യന്‍ സൈന്യം ചൈനയുടെ പീപ്പിള്‍സ് ആര്‍മിയ്ക്ക് അഭിമുഖമായി നിലയുറപ്പിച്ചിട്ടുള്ളത്.

കണ്ണുള്ളവര്‍ക്കും കാതുള്ളവര്‍ക്കും

കണ്ണുള്ളവര്‍ക്കും കാതുള്ളവര്‍ക്കും

കാണാന്‍ കണ്ണുള്ള ആര്‍ക്കും കേള്‍ക്കാന്‍ ചെവിയുള്ള ആര്‍ക്കും തങ്ങളുടെ സന്ദേശം ലഭിക്കുമെന്നും ചൈന നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇന്ത്യ നിരന്തരം തള്ളിക്കളയുകയാണെന്നും ഇന്ത്യ ചെയ്യേണ്ടത് സൈന്യത്തെ പിന്‍വലിക്കുകയാണെന്നും മാധ്യമം ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ നിര്‍ദേശം വിലപ്പോവില്ല

ഇന്ത്യയുടെ നിര്‍ദേശം വിലപ്പോവില്ല

ഡോക് ലയില്‍ 50 ദിവസത്തോളമായി മുഖാമുഖം നിലയുറപ്പിച്ചിട്ടുള്ള ഇരു സൈന്യങ്ങളും പിന്നോട്ടുപോകണമെന്ന് കാണിച്ച് ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേശം സ്വീകരിക്കാന്‍ ചൈന തയ്യറായിട്ടില്ല. എന്നാൽ ഇന്ത്യയുടെ നിർദേശം പ്രയോഗികമല്ലയെന്നായിരുന്നു ചൈനയുടെ മറുപടി.ഇന്ത്യൻ സൈന്യത്തെ പ്രദേശത്ത് നിന്ന് പിൻവലിക്കണമെന്നായിരുന്നു ചൈന ഉന്നയിച്ച ആവശ്യം

നീങ്ങുന്നത് അപകടാവസ്ഥയിലേയ്ക്ക്

നീങ്ങുന്നത് അപകടാവസ്ഥയിലേയ്ക്ക്

ഇന്ത്യക്കും ചൈനക്കുമിടയിലുള്ള ഡോക് ലാം പ്രശ്നത്തെ വളരെ സമാധാനപരമായി പരിഹരിക്കാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ചൈനയുടെ നിലപാട്. എന്നാൽ മേഖലയിലെ സംഘർഷം അപകടമായ സാഹചര്യത്തിലോക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നു ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥ വാങ്ങ് വെൻലി ചൂണ്ടിക്കാണിക്കുന്നു.

 ഇന്ത്യയ്ക്ക് മുമ്പില്‍ രണ്ടാഴ്ച മാത്രം!!

ഇന്ത്യയ്ക്ക് മുമ്പില്‍ രണ്ടാഴ്ച മാത്രം!!

ഇന്ത്യക്ക് രണ്ടാഴ്ച സമയം സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യക്ക് രണ്ടാഴ്ചത്തെ സമയം അനുവദിക്കുന്നുവെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസിൽ വ്യക്തമാക്കുന്നുണ്ട്. സമയപരിധിക്കുള്ളിൽ ഇന്ത്യ സൈന്യത്തെ പിന്തവലിച്ചില്ലെങ്കിൽ സൈനിക നീക്കത്തിലേക്ക് നീങ്ങുമെന്ന് മാധ്യമത്തിലെ ലേഖനത്തിൽ ചൈന വ്യക്തമാക്കുന്നുണ്ട്. പക്ഷേ പ്രശ്നം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയാണ് ഇപ്പോഴും ഇന്ത്യയ്ക്കുള്ളത്.

English summary
Chinese Media Says Countdown To Clash With India Has Begun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X