കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ണുവെച്ച് ചൈന: ആവശ്യം സംയുക്ത സുരക്ഷ!!

ഇന്ത്യന്‍ നാവികസേനയുമായി ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുരക്ഷയൊരുക്കാനുള്ള നിര്‍ദേശം ചൈനയുടെ പിഎല്‍എഎന്‍ മുന്നോട്ടുവച്ചിട്ടുള്ളത്

Google Oneindia Malayalam News

ബീജിങ്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ണുവച്ച് ചൈനീസ് നാവികസേന. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സൈന്യത്തിന്‍റെ സാന്നിധ്യം വര്‍ധിച്ചുവരുന്നതിനിടെയാണ് ഇന്ത്യന്‍ നാവികസേനയുമായി ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുരക്ഷയൊരുക്കാനുള്ള നിര്‍ദേശം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നാവികസേന മുന്നോട്ടുവച്ചിട്ടുള്ളത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ലിയാങ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ഇന്ത്യന്‍ മഹാസമുദ്രം അന്താരാഷ്ട്ര സമൂഹത്തിന് പൊതുവായിട്ടുള്ളതാണെന്നാണ് പിഎല്‍എ നാവികസേന ഉദ്യോഗസ്ഥരുടെ വാദം. അതിനാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ സുരക്ഷയ്ക്ക് വേണ്ടി ഇരു രാജ്യങ്ങളുടേയും നാവികസേന യോജിച്ച് നിലകൊള്ളണമെന്നും നാവിക സേന ക്യാപ്റ്റന്‍ ലിയാങ് ടിയാന്‍ജുന്‍ വ്യക്തമാക്കിയത്. ചൈനയുടെ സൗത്ത് സീ ഫ്ലീറ്റ് ഓഫീസിന്‍റെ ഡെപ്യൂട്ടി ചീഫാണ് ലിയാങ്. ചൈനീസ് സൈന്യം ആഗോളതലത്തിലേയ്ക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ലിയാങിന്‍റെ പ്രതികരണം.

 warship-11-150244
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനി കപ്പലുകളുടേയും യുദ്ധക്കപ്പലുകളുടേയും കടന്നുകയറ്റത്തെക്കുറിച്ചും ആഫ്രിക്കന്‍ മുനമ്പായ ജിബൂട്ടിയില്‍ ചൈനീസ് സൈനിക താവളം ആരംഭിച്ചതിനെക്കുറിച്ചും ലിയാങ് വിശദീകരിച്ചു. ജിബൂട്ടി സൈനിക താവളം ചൈനീസ് സൈനികര്‍ക്ക് വിശ്രമിക്കാനുള്ളതാണെന്നും ലിയാങ് പറയുന്നു. എന്നാല്‍ ആഗോളതലത്തിലേയ്ക്ക് സൈനികവ്യാപനത്തിന് സഹായിക്കുന്നതിനുള്ള നീക്കങ്ങളാണ് വിദേശ രാജ്യങ്ങളില്‍ ചൈന നടത്തുന്നതെന്നാണ് പല വിദഗ്ദരുടേയും അഭിപ്രായം.

ഹെയ്നാന്‍ ദ്വീപിലുള്ള പിഎല്‍എഎന്നിന്‍റെ സന്യ നാവികസേനാ താവളത്തില്‍ ചൈനീസ് നാവികസേനയുടെ ആണവ അന്തര്‍വാഹിനികള്‍, എസ്എസ്എഫിന് കീഴിലുള്ള 70,000 ഓളം വിവിധ റാങ്കിലുള്ള നാവികസേനാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. നാവിക സേനയുടെ 300 നാവിക സേനാ കപ്പലുകള്‍, ആണവ അന്തര്‍വാഹിനികള്‍, അന്തര്‍വാഹിനികള്‍ എന്നിവയും നാവികസേന ശേഖരിച്ചിട്ടുണ്ട്.

English summary
China's Navy wants to join hands with India to maintain security of the Indian Ocean, amid growing concerns in New Delhi over the increasing presence of the PLA fleet in India's backyard.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X