കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ക്രിസ്റ്റ്യന്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു, പുറകില്‍ കെട്ടിച്ചമച്ച കാരണങ്ങള്‍

  • By Neethu
Google Oneindia Malayalam News

ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയില്‍ നിന്നും ക്രിസ്റ്റ്യന്‍ യുവാവിനെ പാക് പോലീസ് സംഘം അറസ്റ്റ് ചെയത്ു. ഫേസ്ബുക്കില്‍ ദൈവനിന്ദയുള്ള പോസ്റ്റ് ഇട്ടു എന്നായിരുന്നു പോലീസ് പറഞ്ഞ കാരണം.

ഉസ്മാന്‍ എന്നയാളെയാണ് പോലീസ് കഴിഞ്ഞ ദിവസത്തില്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിനു പുറകില്‍ കെട്ടിച്ചമച്ച കാരണമാണെന്നാണ് യുവാവിന്റെ ഭാര്യ പറയുന്നത്. ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടിട്ടില്ലെന്നും പറയുന്നു.

arrest

കഴിഞ്ഞ ദിവസത്തില്‍ ഗ്രാമത്തിലെ പെണ്‍കുട്ടികളെ കുറച്ച് മുസ്ലീം ആണ്‍കുട്ടികല്‍ ചേര്‍ന്ന് കളിയാക്കുന്നത് ഉസ്മാന്‍ വിലക്കിയിരുന്നു. ഈ ആണ്‍കുട്ടികുട്ടികള്‍ ഉസ്മാനെ ആളൊളഴിഞ്ഞ സ്ഥലത്ത് വെച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. അക്രമം ചെയ്ത മുസ്ലീം ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ഉസ്മാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ പ്രവശ്യയില്‍ 97 ശതമാനവും മുസ്ലീം ജനതയാണ് താമസിക്കുന്നത്. ഇതില്‍ കുറച്ച് കുടുംബങ്ങള്‍ മാത്രമാണ് ക്രിസ്റ്റ്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍. ഇതിനാല്‍ തന്നെ പോലീസ് മുസ്ലീങ്ങളെ മാത്രമാണ് സംരക്ഷിക്കുന്നത് എന്നും പറയുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.

English summary
A Christian man has been arrested in Pakistan's Punjab province for allegedly posting blasphemous messages on his Facebook account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X