കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാജിക് ഡോള്‍' പരീക്ഷണം പൊട്ടി... കൗമാര ഗര്‍ഭധാരണം കുറയ്ക്കാന്‍ ഇനി എന്ത് ചെയ്യും?

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: കൗമാരക്കാരില്‍ ഗര്‍ഭധാരണം കുറയ്ക്കാന്‍ ഉദ്ദേശിച്ച് നടത്തിയ മാജിക് ഡോള്‍ പരീക്ഷണം പരാജയമെന്ന് പഠനങ്ങള്‍. ലാന്‍സെന്റില്‍ നടന്ന ഒരു പഠനമാണ് ഇക്കാര്യം ചൂണ്ടികാട്ടുന്നത്. ഈ പഠനം പറയുന്നത് അനുസരിച്ച്, വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പരീക്ഷണം നടത്തിയ പെണ്‍കുട്ടികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ഗര്‍ഭിണികളാന്‍ സാധ്യതയുണ്ട്. എന്ന് വെച്ചാല്‍ പരീക്ഷണം കൊണ്ട് വിപരീതഫലമാണ് ഉണ്ടായത് എന്നര്‍ഥം.

<strong>കൗമാരക്കാരായ പെൺകുട്ടികളുടെ വൃത്തികെട്ട 10 ശീലങ്ങൾ... ഇത് എങ്ങനെ മാറ്റിയെടുക്കും? </strong>കൗമാരക്കാരായ പെൺകുട്ടികളുടെ വൃത്തികെട്ട 10 ശീലങ്ങൾ... ഇത് എങ്ങനെ മാറ്റിയെടുക്കും?

മാജിക് ഡോള്‍ എന്ന് വിളിക്കുന്ന ഉപകരണം ആണ് പരീക്ഷണത്തിനെത്തുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത്. ഒരു കുട്ടിയെ പരിപാലിക്കുന്ന എല്ലാ കാര്യങ്ങളും ഈ മാജിക് ഡോളുമായി പെണ്‍കുട്ടികള്‍ ചെയ്യണം. വസ്ത്രം മാറാനും ഭക്ഷണം കഴിക്കാനും മറ്റും സഹായിക്കണം. ലോകത്താകമാനം 89 രാജ്യങ്ങളില്‍ ഈ പരീക്ഷണം നടത്തുന്നുണ്ട് എന്നാണ് സര്‍വ്വേ പറയുന്നത്. മാജിക് ഡോള്‍ പരീക്ഷണത്തെക്കുറിച്ച് കൂടുതല്‍ വായിക്കാം..

ഇങ്ങനെ ഒരു പരീക്ഷണം

ഇങ്ങനെ ഒരു പരീക്ഷണം

നേരത്തെ അമ്മയാകുന്നത് കൊണ്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളെ മനസിലാക്കിക്കൊടുക്കലാണ് പരിപാടിയുടെ ലക്ഷ്യം. വെര്‍ച്വല്‍ പാരന്റിംഗ് പ്രോഗ്രാം എന്ന് വിളിക്കുന്നു ഇതിനെ. അമേരിക്ക അടക്കം 89 രാജ്യങ്ങളില്‍ ഇത് നടക്കുന്നുണ്ട്.

വിപരീത ഫലമാണല്ലോ

വിപരീത ഫലമാണല്ലോ

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നടത്തിയ പരീക്ഷണം വന്‍ പരാജയമായി എന്ന് വേണം അനുമാനിക്കാന്‍. കാരണം, പരീക്ഷണത്തിനുണ്ടായിരുന്ന 8 ശതമാനം പെണ്‍കുട്ടികളും 20 വയസ്സിന് മുമ്പേ ഒരുതവണയെങ്കിലും പ്രസവിച്ചുകഴിഞ്ഞു. 9 ശതമാനം പേര്‍ അബോര്‍ഷനും വിധേയരായി.

ക്ലാസിന് എത്താത്തവരുടെ കണക്ക്

ക്ലാസിന് എത്താത്തവരുടെ കണക്ക്

വെര്‍ച്വല്‍ പാരന്റിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കാത്തവരുടെ കണക്ക് നോക്കിയാലാണ് രസം, 20 വയസ്സിന് മുമ്പേ പ്രസവിച്ചവരുടെ എണ്ണം വെറും 4 ശതമാനം മാത്രം. ഗര്‍ഭം അലസിപ്പിച്ചവര്‍ 6 ശതമാനം മാത്രം. എങ്കില്‍ പ്രോഗ്രാം കൊണ്ട് എന്ത് ഫലം അല്ലേ.

പെണ്‍കുട്ടികള്‍ മാത്രം മതിയോ

പെണ്‍കുട്ടികള്‍ മാത്രം മതിയോ

കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രം ഇത്തരം ക്ലാസുകള്‍ നല്‍കിയാല്‍ മതിയോ. ഇവരെ ഗര്‍ഭിണികളാക്കാന്‍ സാധ്യതയുള്ള ഇതേ പ്രായത്തിലുളള ആണ്‍കുട്ടികള്‍ക്കും വേണ്ടേ ഇത്തരം പ്രോഗ്രാമുകള്‍. തെക്കന്‍ ഓസ്‌ട്രേലിയയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായില്ല.

കുറച്ച് വൈകിപ്പോയില്ലേ

കുറച്ച് വൈകിപ്പോയില്ലേ

പ്ലസ് ടു തലത്തിലെത്തിയ പെണ്‍കുട്ടികളെയാണ് പ്രോഗ്രാമിന് കണ്ടെത്തിയത്. ഗര്‍ഭധാരണത്തെക്കുറിച്ചും സെക്‌സിനെക്കുറിച്ചും പഠിപ്പിക്കുന്നത് കുറച്ച് കൂടി നേരത്തെ തുടങ്ങേണ്ടതല്ലേ എന്നാണ് ചോദ്യം.

എല്ലാം പറയണ്ടേ

എല്ലാം പറയണ്ടേ

പരീക്ഷണത്തിന് നല്‍കിയ കുട്ടിയും യഥാര്‍ഥ കുട്ടികളും തമ്മില്‍ വലിയ വ്യത്യാസമായിരുന്നു പോലും. നേരത്തെ ഗര്‍ഭിണിയായാല്‍ സംഭവിക്കാവുന്ന ബുദ്ധിമുട്ടുകള്‍ ക്ലാസുകളില്‍ ശരിക്ക് മനസിലാക്കിക്കൊടുത്തില്ല എന്നും നിരീക്ഷണമുണ്ട്

English summary
Concerns raised over teenage pregnancy simulator called Magic Dolls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X