കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാലയെ ആദരിക്കാന്‍ വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റ്

Google Oneindia Malayalam News

ഇസ്ലാമബാദ് : സമാധാനത്തിനുളള നൊബേല്‍ സമ്മാനം നേടിയ മലാല യൂസഫ് സായിയെ ആദരിക്കാന്‍ പാകിസ്ഥാനില്‍ വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പി.സി.ബി.) നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

വനിതാ ക്രിക്കറ്റ് താരങ്ങളെ പ്രോത്സാഹിപ്പിക്കാനും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമാണ് ടൂര്‍ണമെന്റ് ഒരുക്കുന്നത്. മലാല യൂസഫ് സായിയുടെ പേരിലാണ് ഇതറിയപ്പെടുക. ഇതിനായി അനുമതി കിട്ടാന്‍ കാത്തിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.

malala

ഗ്ലാസ്‌ഗോയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ടീം സ്വര്‍ണ്ണം നേടിയിരുന്നു. കഴിഞ്ഞ നാലുവര്‍ഷങ്ങളായി വനിതാ ക്രിക്കറ്റിനെ പ്രോത്സാപ്പിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മികച്ച പരിപാടികളാണ് നടത്തുന്നത്. പാക് വനിതാ ടീമുകള്‍ക്കായി നിരവധി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്.

English summary
The Pakistan Cricket Board aims to hold a Women’s Cricket Cup in the name of the Nobel Peace Prize Winner Malala Yousafzai. Its to pay tribute to her for the achievement. It has always played a tremendous role in the evolution and development of women’s cricket in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X