കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യാനോ റൊണാള്‍ഡോ വേഷം മാറി മാഡ്രിഡിലെ തെരുവില്‍..

  • By Aiswarya
Google Oneindia Malayalam News

ഫുട്‌ബോള്‍ പന്തുമായി കളിക്കുന്ന താടിക്കാരനെ മാഡ്രിഡ് നഗരവാസികള്‍ ആദ്യം ഗൗനിച്ചില്ലെങ്കിവും പന്തിനോട് അയാള്‍ പുലര്‍ത്തുന്ന ജാഗ്രത എല്ലാരും ശ്രദ്ധിക്കാന്‍ ഒതുങ്ങി. നല്ല ഫുട്‌ബോള്‍ കളിക്കാരനാകേണ്ട ആളായിരുന്നു എന്തു ചെയ്യാം വിധിയില്ല എന്നു എല്ലാരും സ്വയം പറഞ്ഞു.

മാഡ്രിഡിലെ തെരുവില്‍ ഏകദേശം ഒരു മണിക്കൂറിയില്‍ അധികം ഇയാള്‍ പന്തുതട്ടികൊണ്ടേയിരുന്നു. പന്ത് ഒറ്റകാലില്‍ നിയന്ത്രിച്ചും തലക്ക് പിന്നില്‍ വെച്ചും പല കസര്‍ത്തുകളും അയാള്‍ കാണിക്കുന്നുണ്ട്.

cristianoronaldo

കുറച്ച് സമയത്തിന് ശേഷം ഒരു കുട്ടി കളിക്കാന്‍ അയാളോടൊപ്പം കൂടി. അവനും അവലക്കൊണ്ടാവും വിധം അയാളുടെ കൂടെ പന്തുതട്ടി. പക്ഷേ ആ താടിക്കാരന്റെ പ്രതിഭയുടെ അടുത്തെത്താന്‍ ആ ബാലന് സാധിച്ചില്ല. കുറച്ച് സമയത്തിന് ശേഷം എല്ലാവരേയും ഞെട്ടിച്ച് അയാള്‍ താടിയും മുടിയും മീഴയും മാറ്റി. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒന്ന് ഞെട്ടി എന്നു പറയാടെ വയ്യ.

അത് ഫുട്‌ബോള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയായിരുന്നു. പിന്നെ പറയണോ, താരത്തെ കാണാന്‍ ആരാധകരുടെ ബഹളമായി. ഇതിനിടെ തന്നോടൊപ്പം ഇത്രയും നേരം കളിച്ച ബാലന് റൊണാള്‍ഡോ ഒരു കൊച്ചു സമ്മാനം നല്‍കി. അത് ആ പന്തായിരുന്നു. ക്രിസ്റ്റിയാനോയുടെ വേഷം മാറല്‍ ഇപ്പോള്‍ യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റാണ്.

English summary
Cristiano Ronaldo's afternoon stint as the best ball-juggling hobo in Spain has been shown in its entirety after he stunned the Madrid public with his antics earlier this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X