കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വയില്‍ ജീവന്റെ സാന്നിദ്ധ്യം കണ്ടെത്തി

  • By Sruthi K M
Google Oneindia Malayalam News

വാഷിങ്ടണ്‍: ചൊവ്വയില്‍ കൂടുതല്‍ ജലം ഉള്ളതായി കണ്ടെത്തിയതിനു പിന്നാലെ നാസ വീണ്ടും ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. ചൊവ്വയില്‍ ജീവസാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. വിശ്വസിച്ചേ മതിയാകൂ. അത്തരത്തിലുള്ള തെളിവുകളാണ് നാസയുടെ ക്യൂരിയോസിറ്റി പേടകം കണ്ടെത്തിയിരിക്കുന്നത്. ചൊവ്വയില്‍ കറങ്ങി നടക്കുന്ന ക്യൂരിയോസിറ്റി പേടകം ജീവന്റെ ലക്ഷണമായ മീതെയ്ന്‍ വാതകത്തിന്റെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്.

ക്യൂരിയോസിറ്റി ചൊവ്വയുടെ പ്രതലം തുരന്നപ്പോള്‍ ആണ് ജൈവവസ്തുക്കള്‍ കണ്ടെത്തിയത്. ഒരു കാലത്ത് മനുഷ്യന്‍ ചൊവ്വയിലും ഉണ്ടായിരുന്നു എന്നുള്ള സൂചനകള്‍ ഇതോടെ ശക്തമായിരിക്കുകയാണ്. ക്യൂരിയോസിറ്റി ശേഖരിച്ച മണ്ണ് പരിശോധിക്കുമ്പോള്‍ കാര്‍ബണ്‍,ഓക്‌സിജന്‍,ഹൈഡ്രജന്‍ എന്നിവ അടങ്ങിയ തന്മാത്രകളാണ് കാണാന്‍ കഴിഞ്ഞതെന്ന് ഗവേഷകര്‍ പറയുന്നു.

curiosity-rover

വര്‍ഷങ്ങള്‍ക്കു മുന്‍പു ചൊവ്വയില്‍ നദികള്‍ ഒഴുകി എത്തിയതിന്റെയും തടാകങ്ങള്‍ രൂപപ്പെട്ടതിന്റെയും അടയാളങ്ങള്‍ പേടകം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ചൊവ്വയുടെ പ്രതലത്തിലെ ഉല്‍ക്കാ ഗര്‍ത്തമായ ഗേല്‍ ക്രേറ്ററില്‍ ക്യൂരിയോസിറ്റി പേടകം പ്രവേശിച്ചതിലൂടെ ആണ് ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ ശാസ്ത്രജ്ഞര്‍ പുറത്തു വിട്ടത്.

ശക്തമായ നീരൊഴുക്കു ഉണ്ടായതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിലെ പോലെ തന്നെ ഉള്ള കാലാവസ്ഥ ആയിരുന്നു പണ്ട് ചൊവ്വയില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ജീവന്റെ തുടിപ്പുകള്‍ ചൊവ്വയില്‍ ഉണ്ടായിരുന്നോ എന്ന ഗവേഷകരുടെ പഠനത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന തെളിവുകള്‍ ആണ് ക്യൂരിയോസിറ്റി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

English summary
NASA curiosity recover finds active and ancient organic chemistry on mars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X