കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില്ലുപാലമെങ്കില്‍ ചില്ലു പാലം ....ഇതൊക്കെയെന്ത്!!! നാലു വയസുകാരന്റെ സാഹസിക യാത്ര..

അച്ഛനെ മറു വശത്തെത്തിക്കാനുള്ള പരിശ്രമത്തിലാണ് നാലു വയസുകാരന്‍.

  • By Ankitha
Google Oneindia Malayalam News

ബെല്‍ജിയം: ഉയരത്തില്‍ സഞ്ചരിക്കുന്നത് കുട്ടികളെക്കാലും പേടി മുതിര്‍ന്നവര്‍ക്കാണ്. എന്നാല്‍ കുട്ടികള്‍ ആകാശം മുട്ടേ സഞ്ചരിക്കുന്നത് അവരുടെ പ്രിയവിനോദങ്ങളില്‍ ഒന്നു തന്നെയാണ്. എന്നാല്‍ ഇവിടെ നാലു വയസുകാരന്റെയും അച്ഛന്റെയും ചില്ലുകൊണ്ടുണ്ടാക്കിയ പാലത്തിലൂടെയുള്ള ആകാശയാത്ര വൈറലായിരിക്കുകയാണ്.

adventure trip

ചൈനയിലെ വാന്‍ഷെന്‍ നാഷണല്‍ പാര്‍ക്കിലെ 213 അടി ഉയരമുള്ള ചില്ലു പാലത്തില്‍വെച്ച് ചിത്രീകരിച്ചതാണ് വീഡിയോ.അച്ഛനും നാലു വയസുകാരനായ മകനും ചില്ലുപാലത്തില്‍ കൂടി സഞ്ചരിക്കുന്നു. യാത്രയുടെ പകുതിയില്‍ പേടിച്ചു കുഴഞ്ഞിരിക്കുന്ന അച്ഛനെ വലിച്ചിഴച്ചു കൊണ്ട് പോകുകയാണ് ഈ നാലു വയസുകാരന്‍.

ചില്ലുകൊണ്ടു നിര്‍മ്മിച്ച പാതയായതിനാല്‍ താഴേക്കു നോക്കിയാല്‍ പേടിച്ചു തല ചുറ്റല്‍ അനുഭവപ്പെടും. വിനോദ സഞ്ചാരത്തിനെത്തിയതാണ് അച്ഛനും മകനും. എന്നാല്‍ യാത്ര മുഴുവിപ്പിക്കാനാകാതെ വഴിയില്‍ പേടിച്ചു തലചുറ്റി വീഴുന്ന അച്ഛനെ എങ്ങനെയെങ്കിലും മറു വശത്തെത്തിക്കാനുള്ള പരിശ്രമത്തിലാണ് നാലു വയസുകാരന്‍. അച്ഛനെ പിടിച്ചും വലിച്ചുമൊക്കെ എഴുന്നേല്‍പ്പിക്കാന്‍ ഈ കൊച്ച മിടുക്കന്‍ നോക്കുന്നുണ്ട്.

സംഭവം കണ്ട സഹയാത്രികരിലാരോ പകര്‍ത്തിയതാണ് വീഡിയോ. പ്രതിസന്ധിഘട്ടത്തില്‍ ധൈര്യം കൈവിടാത്ത നാലുവയസ്സുകാരന്റെ ദൃശ്യം കാഴ്ചക്കാരില്‍ കൗതുകവും വിസ്മയവുമാണ് ഉണര്‍ത്തുന്നത്

English summary
he video of a three-year old boy who dragged his dad on the glass sky-walk when he wouldn’t agree to walk has gone viral on Facebook. The boy urges his dad to get up and walk but when he fails to make a compelling case, he resorts to dragging his dad by the hand, across the glass floor, much to the amusement of others.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X