കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ മരുഭൂമിയില്‍ 'അതിഭീകരന്‍ ബാക്ടീരിയ'... സൂക്ഷിയ്ക്കണം

Google Oneindia Malayalam News

ഖത്തര്‍: ലോകത്ത് പലതരത്തിലുള്ള സൂക്ഷമ ജീവികളുണ്ട്. മനുഷ്യരൊക്കെ ഉണ്ടാകുന്നതിനും എത്രയോ മുമ്പ് ഈ ലോകത്ത് ഉണ്ടായവരാണ് വൈറസുകളും ബാക്ടീരയങ്ങളും എല്ലാം ഉള്‍പ്പെടുന്ന സൂക്ഷ്മജീവികള്‍. മനുഷ്യനെ കുഴയ്ക്കുന്ന പല രോഗങ്ങള്‍ക്ക് പിറകിലും ഈ സൂക്ഷ്മ ജീവികള്‍ തന്നെ.

തലച്ചോറിനേയും നാഡീവ്യൂഹത്തേയുംബാധിയ്ക്കുന്ന ഗുരുതര വിഷങ്ങള്‍ ഉത്പാദിപ്പിയ്ക്കുന്ന ഒരു ബാക്ടീരിയയെ കുറിച്ചാണ് ഇപ്പോള്‍ പറഞ്ഞുവരുന്നത്. പേര് സയനോബാക്ടീരിയ എന്നാണ്.

ഖത്തറിലെ മരുഭൂമികളില്‍ ഇത് വ്യാപകമായി കണ്ടുവരുന്നു എന്നതാണ് ഞെട്ടിയ്ക്കുന്ന വാര്‍ത്ത. മനുഷ്യര്‍ക്ക് അത്രയേറെ ഭീഷണിയാണ് ഇവ ഉത്പാദിപ്പിയ്ക്കുന്ന വിഷവസ്തുക്കള്‍.

സയനോബാക്ടീരിയ

സയനോബാക്ടീരിയ

ലോകത്തില്‍ ഏറ്റവും അധികം കണ്ടുവരുന്ന ബാക്ടീരയ വിഭാഗമാണ് സയനോബാക്ടീരിയ. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളവയില്‍ ഒന്ന്.

ബാക്ടീരിയങ്ങളിലെ 'ചെടികള്‍'

ബാക്ടീരിയങ്ങളിലെ 'ചെടികള്‍'

പ്രകാശ സംശ്ലേഷണം നടത്തി ഭക്ഷണം ഉണ്ടാക്കുന്നതിനാല്‍ ഇവയെ ബാക്ടീരിയങ്ങളിലെ ചെടികള്‍ എന്നും വിളിയ്ക്കാറുണ്ട്.

വിഷമാണ്... വിഷം!

വിഷമാണ്... വിഷം!

പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ്, എഎസ്എല്‍ തുടങ്ങിയ വലിയ രോഗങ്ങള്‍ക്ക് ഇവ ഉത്പാദിപ്പിയ്ക്കുന്ന രാസവസ്തുക്കള്‍ കാരണമാകും എന്നാണ് റിപ്പോര്‍ട്ട്.

ഖത്തറില്‍

ഖത്തറില്‍

ഖത്തറിലെ മരുഭൂമികളില്‍ ഈ ബാക്ടീരിയങ്ങള്‍ വലിയ അളവില്‍ കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡിസേര്‍ട്ട് റൈഡിന് പോകുന്നവര്‍ക്ക് ഒരു പക്ഷേ ഇവ വലിയ ഭീഷണിയായേക്കും.

പഠനം എങ്ങനെ?

പഠനം എങ്ങനെ?

ഗള്‍ഫ് യുദ്ധകാലത്ത് ഖത്തറില്‍ ഉണ്ടായിരുന്ന അമേരിയ്ക്കന്‍ സൈനികരില്‍ കണ്ട രോഗങ്ങളാണ് ഇത്തരം ഒരു പഠനത്തിന് വഴിവച്ചത്. തുടര്‍ന്ന് നടത്തിയ പഠനത്തില്‍ ഖത്തര്‍ മരുഭൂമികളില്‍ ഇത്തരം വിഷവസ്തുക്കളുടെ വ്യാപക സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

 ബിഎംഎഎ

ബിഎംഎഎ

സയനോബാക്ടീരിയ പുറത്ത് വിടുന്ന വസ്തുക്കളില്‍ ഒന്നാണ് ബിഎംഎഎ. ഇതൊരുതരം അമിനോ ആസിഡ് ആണ്. ഇതാണ് നാഡീവ്യൂഹത്തെ ബാധിയ്ക്കുന്നത് എന്നാണ് കണ്ടെത്തല്‍.

 പ്രശ്‌നക്കാരന്‍ മാത്രമല്ല

പ്രശ്‌നക്കാരന്‍ മാത്രമല്ല

സയനോബാക്ടീരിയ എന്ന് കേള്‍ക്കുമ്പോള്‍ വലിയ പ്രശ്‌നക്കാരന്‍ മാത്രമാണെന്ന് കരുതേണ്ട. നമ്മുടെ ആവാസ വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതില്‍ പ്രധാന പങ്കുണ്ട് ഇവയ്ക്ക്. മാത്രമല്ല ക്യാന്‍സര്‍ ചികിത്സയ്ക്കും സയനോബാക്ടീരിയയില്‍ നിന്നുള്ള ചില ഘടകങ്ങള്‍ ഉപയോഗിയ്ക്കുന്നുണ്ട്.

English summary
Dangerous Bacteria, producing deadly toxins found in Qatar Deserts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X