കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരത്തിൽ ആളെ കൊല്ലി ബാക്ടീരിയകൾ പടരുന്നു !!! മരുന്നുകൾ ഫലിയ്ക്കുന്നില്ല !! ജാഗ്രതൈ...

എലിപ്പനി ബാധിച്ച നിലയിലാണ് ആളുകളെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പിന്നീട് രോഗം തീവ്രമാവുകയും മരുന്നുകള്‍ ഫലിക്കാത്ത അവസ്ഥ വരികയാണ്.

  • By Deepa
Google Oneindia Malayalam News
ന്യൂയര്‍ക്ക്: നഗരത്തില്‍ അപൂര്‍വ്വമായ ബാക്ടീരിയ പടരുന്നു. ബാക്ടീരിയ ബാധിച്ച മൂന്ന് പേരില്‍ ഒരാള്‍ മരിച്ചു. ബാക്ടീരിയ പടരുന്നതിന് കാരണമെന്തെന്ന് അറിയാതെ കുഴങ്ങുകയാണ് ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് സയന്‍സ്.
എലിപ്പനി ബാധിച്ച നിലയിലാണ് ആളുകളെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പിന്നീട് രോഗം തീവ്രമാവുകയും മരുന്നുകള്‍ ഫലിക്കാത്ത അവസ്ഥ വരികയാണ്. പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.
എന്ത് ബാക്ടീരിയ

നഗരത്തില്‍ പടരുന്ന ബാക്ടീരിയ എന്താണെന്ന് സ്ഥിരീകരിക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. എലി മൂത്രത്തിലൂടെയാണ് ബാക്ടീരിയകള്‍ ഭൂമിയില്‍ എത്തുന്നത് എന്നാണ് നിഗമനം.

എലിപ്പനി അല്ല

ബാക്ടീരിയ ബാധിച്ചവര്‍ക്ക് എലിപ്പനിയുടെ ലക്ഷണങ്ങളാണ് ഉള്ളത്. എന്നാല്‍ എലിപ്പനിയുടെ പ്രതിരോധ മരുന്നുകള്‍ ഒന്നും ഇവരില്‍ ഫലിക്കുന്നില്ല.

രോഗലക്ഷണം

വൃക്കയെയും, ആമാശയത്തേയുമാണ് ബാക്ടീരിയ ബാധിക്കുന്നത്. ഇത് രോഗിയെ എളുപ്പത്തില്‍ മരണത്തിലേക്ക് തള്ളിവിടുന്നു.

ശ്രദ്ധിയ്ക്കണം

വായിലൂടെയും കയ്യിലൂടെയും മൂക്കിലൂടെയും രോഗാണുക്കള്‍ അകത്ത് കയറാതെ ശ്രദ്ധിക്കണം. പരിക്കേറ്റ ശരീരഭാഗങ്ങള്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

എലി നശീകരണത്തിന്

നഗരത്തില്‍ എലികള്‍ പെറ്റ് പെരുകുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുകയാണ് ആരോഗ്യ വകുപ്പ്. അതോടൊപ്പം തന്നെ ജനങ്ങളും മുന്‍ കരുതൽ സ്വീകരി ക്കണമെന്ന് ന്യൂയോര്‍ക്ക് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

English summary
A rare bacterial outbreak in New York City linked to rats has infected three people, one of whom died.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X