കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് 'ഉപകാരപ്രദമായ ഉപകരണ'മെന്ന് ഇസ്രായേല്‍... അല്‍ നുസ്രയെ നന്നായി ഉപയോഗിച്ചു?

Google Oneindia Malayalam News

ടെല്‍ അവീവ്: ഐസിസിനെ സൃഷ്ടിച്ചത് തന്നെ ഇസ്രായേല്‍ ആണെന്ന് ഒരു ആരോപണം നിലനില്‍ക്കുന്നുണ്ട്. ആ ആരോപണത്തെ സാധൂകരിക്കുന്ന പല കാര്യങ്ങളും പലരും ഉയര്‍ത്തിക്കാണിച്ചിട്ടും ഉണ്ട്. ഐസിസിനെതിരെ അമേരിക്കയടക്കമുള്ള ശക്തികള്‍ രംഗത്ത് വന്നിട്ടും നിശബ്ദത പാലിച്ച് നില്‍ക്കുകയാണ് അവര്‍.

എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഐസിസിനെ നശിപ്പിക്കുകയല്ല, അതിനെ ഫലപ്രദമായ ഒരു ഉപകരണം ആയി ഉപയോഗിക്കുകയാണ് വേണ്ടത് എന്നാണ് ഇസ്രായേലിലെ ഒരു പഠന കേന്ദ്രം അഭിപ്രായപ്പെട്ടിരിക്കുന്നത്. അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഇവര്‍.

ഐസിസിന് മുമ്പ് സിറിയയിലും ഇറാഖിലും അല്‍ നുസ്ര ശക്തമായിരുന്ന കാലത്ത് അവര്‍ക്ക് ഏറ്റവും അധികം സഹായങ്ങള്‍ നല്‍കിയിരുന്നതും ഇസ്രായേല്‍ തന്നെ ആയിരുന്നു. ആരോപണങ്ങള്‍ എല്ലാം സത്യമാണെങ്കില്‍ ജൂതരാജ്യത്തിന്റെ ലക്ഷ്യം എന്താകും?

മണ്ടത്തരം

മണ്ടത്തരം

ഐസിസിനെ നശിപ്പിക്കുക എന്നത് ഒരു തെറ്റായ തന്ത്രമാണെന്നാണ് ഇസ്രായേലിലെ വിഖ്യാതമായ ബെഗിന്‍ സാദത്ത് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്. തങ്ങളുടെ സഖ്യകക്ഷികളോടാണ് അവര്‍ ഇക്കാര്യം പറയുന്നത്.

എന്തിന്

എന്തിന്

ഇസ്രായേല്‍ എന്തിന് ഐസിസിനെ ഉപയോഗിക്കണം? ഉത്തരം ലളിതമാണ്, മധ്യപൂര്‍വ്വേഷ്യ എപ്പോഴും സംഘര്‍ഷത്തിലായിരിക്കണം എന്ന് തന്നെയാണ് ഇസ്രായേലിന്റെ ആഗ്രഹം. അതിന്റെ നേട്ടം അവര്‍ക്ക് തന്നെയാണ്.

ഇറാനും റഷ്യയും

ഇറാനും റഷ്യയും

മിഡില്‍ ഈസ്റ്റില്‍ ഇറാന്‍ ശക്തമാകുന്നത് ഇസ്രായേലിന് താത്പര്യമില്ല. ഐസിസ് ശക്തമാകുമ്പോള്‍ ഇറാന്റെ പ്രതിരോധത്തിന്റെ ഒരുഭാഗം അങ്ങോട്ട് പോകും. റഷ്യ അസദിനെ സഹായിക്കുന്നതില്‍ വ്യാപൃതരാകും.

കാണാതെ വിടണം

കാണാതെ വിടണം

ഐസിസ് കാണിക്കുന്ന കൊടും ക്രൂരതകളും കൂട്ടക്കൊലകളും ചെറുതാണെന്ന് ഇസ്രായേല്‍ കേന്ദ്രം വിശ്വസിക്കുന്നില്ല. പക്ഷേ വലിയ ലാഭത്തിന് വേണ്ടി അത് കാണാതെ വിടണം എന്നാണ് അവര്‍ പറയുന്നത്.

ഹമാസിനെ പോലും

ഹമാസിനെ പോലും

ഇപ്പോള്‍ ഇസ്രായേലിന്റെ ഏറ്റവും വലിയ ശത്രുക്കളാണ് ഗാസയിലെ ഹമാസ്. എന്നാല്‍ പണ്ടൊരുകാലത്ത് ഹമാസിന് വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കി നല്‍കിയിരുന്നത് ഇസ്രായേല്‍ ആയിരുന്നു. യാസര്‍ അറാഫത്തിന്റെ നേതൃത്വത്തില്‍ പിഎല്‍ഒ ഉണ്ടായിരുന്നപ്പോള്‍...

അല്‍ നുസ്ര

അല്‍ നുസ്ര

സിറിയയിലെ അല്‍ ഖ്വായ്ദ എന്നാണ് അല്‍ നുസ്ര അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ അവര്‍ പേര് മാറ്റി. എന്നാല്‍ ഇസ്രായേല്‍ സൈന്യവും അല്‍ നുസ്രയും തമ്മില്‍ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഗോലാന്‍ അതിര്‍ത്തിയില്‍ ഇത് പ്രകടമായിരുന്നു.

വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

അല്‍ നുസ്രയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെ കുറിച്ച് മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. ജെറുസലേം പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇത്.

തൊട്ടിട്ടില്ല

തൊട്ടിട്ടില്ല

ഇതുവരെ ഇസ്രായേല്‍ ഐസിസിനെ തൊട്ടിട്ടില്ല എന്ന സത്യം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ സംശയങ്ങള്‍ പെരുകും. ഐസിസ് ഇസ്രായേലിനെതിരേയും കാര്യമായ ആക്രമണങ്ങള്‍ നടത്തിയിട്ടില്ല

English summary
Destruction of ISIS is a strategic mistake says Israel Think Tank Begin-Sadat Centre for Strategic Studies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X