കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്‌ലാം: ഇന്ത്യക്ക് ജപ്പാന്റെ ആശീര്‍വാദം!! അയല്‍ക്കാരനെ തള്ളിപ്പറഞ്ഞു!! അപ്പോള്‍ ചൈന...?

ബലപ്രയോഗത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയില്ലെന്ന് ജപ്പാന്‍

  • By Anoopa
Google Oneindia Malayalam News

ടോക്കിയോ: ഡോക്‌ലാം വിഷയത്തില്‍ ജപ്പാന്റെ പിന്തുണ ഇന്ത്യക്ക്. അതിര്‍ത്തിയില്‍ റോഡു നിര്‍മ്മാണം ആരംഭിച്ച ചൈനയുടെ നടപടിയെ തടഞ്ഞ ഇന്ത്യ ചെയ്തതാണ് ശരി. ഭൂട്ടാനുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ അതിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെടുന്നതെന്നും ജപ്പാന്‍ പറഞ്ഞു.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. അതിനു തൊട്ടുമുന്‍പാണ് ഡോക്‌ലാം വിഷയത്തില്‍ ജപ്പാന്‍ അസന്ദിഗ്ധമായി ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചത്. ചൈനയുടെ അടുത്ത അയല്‍ക്കാരന്‍ കൂടിയാണ് ജപ്പാന്‍ എന്നതും ശ്രദ്ധേയമാണ്. യുഎഇയും നേപ്പാളും ഡോക്‌ലാം വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് അഭിപ്രായപ്രകടനവുമായി ജപ്പാനും രംഗത്തെത്തിയത്.

ജപ്പാന്റെ നിലപാട്

ജപ്പാന്റെ നിലപാട്

ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ കെന്‍ജി ഹിരാമാറ്റ്‌സുവും അദ്ദേഹത്തിന്റെ സംഘത്തിലെ മുതിര്‍ന്ന നയതന്ത്രജ്ഞരുമാണ് ഡോക്‌ലാം വിഷയത്തില്‍ ജപ്പാന്റെ നിലപാട് അറിയിച്ചത്. ഭൂട്ടാനിലെ ജപ്പാന്റെ അംബാസഡര്‍ ചുമതലയും കെന്‍ജി ഹിരാമാറ്റ്‌സുവിനാണ്. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോഗ്‌ബേയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഹിരാമാറ്റ്‌സു അറിയിച്ചു.

തികഞ്ഞ നിരീക്ഷണം

തികഞ്ഞ നിരീക്ഷണം

ഡോക്‌ലാം വിഷയത്തില്‍ ശക്തമായ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ജപ്പാന്‍. പ്രശ്‌നം പ്രദേശത്തിന്റെ കാര്യമായി ബാധിക്കുമെന്ന് ജപ്പാന്‍ പറയുന്നു. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറുമായും ജാപ്പനീസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ ഇന്ത്യയുടെ നിലപാടാണ് ശരി എന്നും ജപ്പാന്‍ നിരീക്ഷിക്കുന്നു.

ബലപ്രയോഗം നടക്കില്ല

ബലപ്രയോഗം നടക്കില്ല

ബലപ്രയോഗത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയില്ലെന്നും ജപ്പാന്‍ നിരീക്ഷിക്കുന്നു. ചൈനയും ജപ്പാനും തമ്മിലും മുന്‍പ് അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. സെങ്കക്കു/ഡിയോയു ദ്വീപിനെ ചൊല്ലിയായിരുന്നു ജപ്പാനും ചൈനയും തമ്മില്‍ തര്‍ക്കമുണ്ടായത്.

 ഭൂട്ടാന്റെ നിലപാട്

ഭൂട്ടാന്റെ നിലപാട്

തര്‍ക്കപ്രദേശം തങ്ങളുടേതാണെന്ന് ചൈന ആവര്‍ത്തിച്ചുറപ്പിക്കുമ്പോള്‍ അതിനെ എതിര്‍ത്ത് ഭൂട്ടാനും രംഗത്തെത്തിയിരുന്നു. അതിര്‍ത്തി പ്രദേശം തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തല്ലെന്ന് ഭൂട്ടാന്‍ അറിയിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ഭൂട്ടാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ഭൂട്ടാന്‍ പറഞ്ഞത്...

ഭൂട്ടാന്‍ പറഞ്ഞത്...

അതിര്‍ത്തി പ്രശ്നത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാണ്. ഇതറിയാന്‍ തങ്ങളുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ജൂണ്‍ 29 ന് പ്രസിദ്ധീകരിച്ച പ്രസ്താവന പരിശോധിച്ചാല്‍ മതിയെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ അറിയിച്ചതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂട്ടാന്റെ അതിര്‍ത്തിയില്‍ അനുവാദം കൂടാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് 1988ലെയും 1998 ലെയും കരാറുകള്‍ക്ക് വിരുദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നതായി ഭൂട്ടാന്‍ വ്യക്തമാക്കി. ഇതേ കാര്യം ഇന്ത്യയും നേരത്തേ ഉയര്‍ത്തിക്കാണിച്ചിരുന്നു.

യുഎഇയുടെ നിലപാട്

യുഎഇയുടെ നിലപാട്

ഡോക്ലാം പ്രശ്നത്തെ തങ്ങളും ശ്രദ്ധയോടു കൂടി വീക്ഷിക്കുകയാണെന്നും രണ്ടു വലിയ ശക്തികളും പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ തന്നെ ഒരു പോംവഴി കണ്ടെത്തുമെന്നാണ് കരുതുന്നതെന്നും യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗാര്‍ഗാഷ് പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്നമുണ്ടായാല്‍ അത് എല്ലാവരേയും ബാധിക്കുമെന്നും ഗാര്‍ഗാഷ് പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗാര്‍ഗാഷ് നിലപാട് വ്യക്തമാക്കിയത്.

നേപ്പാള്‍ പറഞ്ഞത്

നേപ്പാള്‍ പറഞ്ഞത്

ഡോക് ലാം വിഷയത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ലെന്ന നിലപാടിലാണ് നേപ്പാള്‍. തങ്ങളെ പ്രശ്നത്തിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും നേപ്പാള്‍ പ്രധാനമന്ത്രി കൃഷ്ണ ബഹദൂര്‍ ആവശ്യപ്പെട്ടു. യുഎഇയെ പോലെ തന്നെ നേപ്പാളും ആഗ്രഹിക്കുന്നത് ഇരുവരും തമ്മിലുള്ള സമാധാനപരമായ ചര്‍ച്ചയാണ്. അന്‍വര്‍ ഗര്‍ഗാഷിനെ പോലെ തന്നെ സമാധാനപരമായി വിഷയത്തെ സമീപിക്കണമെന്നും ചര്‍ച്ച നടത്തണമെന്നുമാണ് കൃഷ്ണ ബഹദൂര്‍ ആവശ്യപ്പെട്ടത്.

English summary
Doklam stand-off: Japan backs India, says no one should try to change status quo by force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X