കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ആരോഗ്യം ശരിയല്ല; ഒബാമയുടെതു പോലെതന്നെ? അമേരിക്കന്‍ പ്രസിഡന്റ് ആദ്യനീക്കത്തില്‍ വീണു

ട്രംപ് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ആരോഗ്യസുരക്ഷാ ബില്ല് കോണ്‍ഗ്രസില്‍ പാസാക്കാനിയില്ല. ഇതോടെ ബില്ല് പിന്‍വലിച്ചു.

  • By Ashif
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കനത്ത തിരരിച്ചടി. ട്രംപ് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ആരോഗ്യസുരക്ഷാ ബില്ല് കോണ്‍ഗ്രസില്‍ പാസാക്കാനിയില്ല. ഇതോടെ ബില്ല് പിന്‍വലിച്ചു.

ഒരൊറ്റ ഡെമോക്രാറ്റുകളും ബില്ലിനെ അനുകൂലിച്ചില്ലെന്ന് മാത്രമല്ല, ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില അംഗങ്ങളും പിന്തുണച്ചില്ല. ഇതോടെയാണ് ബില്ല് കോണ്‍ഗ്രസില്‍ നിന്നു പിന്‍വലിക്കേണ്ടി വന്നത്. പ്രസിഡന്റായതിന് ശേഷം ട്രംപ് നടത്തിയ പ്രധാന നീക്കങ്ങളെല്ലാം പാളുകയാണ്.

ഡെമോക്രാറ്റുകള്‍ക്ക് കുറ്റപ്പെടുത്തല്‍

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പൊളിഞ്ഞതില്‍ ട്രംപ് ഡെമോക്രാറ്റുകളെയാണ് കുറ്റപ്പെടുത്തുന്നത്. ഒരു ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി പോലും തന്റെ പദ്ധതിയെ പിന്തുണച്ചില്ലെന്ന് അദ്ദേഹം വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. തന്റെ ഭരണപരമായ നീക്കങ്ങള്‍ പാളുന്നതിലുള്ള അമര്‍ഷം ട്രംപിന്റെ മുഖത്ത് പ്രകടമായിരുന്നു.

ഭൂരിപക്ഷമുണ്ട്, എന്നിട്ടും

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളിലും റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് തന്നെയാണ് ഭൂരിപക്ഷം. എന്നിട്ടും ആരോഗ്യഇന്‍ഷുറന്‍സ് ബില്ല് പാസാക്കിയെടുക്കാന്‍ സാധിക്കാതിരുന്നത് ട്രംപിന് കനത്ത തിരിച്ചടിയാണ്. പ്രതിപക്ഷവും ഭരണപക്ഷാംഗങ്ങളും ഒരുപോലെ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് ട്രംപിന് വിനയായത്.

ഒബാമകെയറിനെ വെട്ടാനായില്ല

മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രമുഖ പദ്ധതിയായ ഒബാമകെയര്‍ മോശമായ പദ്ധതിയാണെന്നും ഇതിനേക്കാള്‍ മികച്ചത് അധികാരത്തിലെത്തിയാല്‍ താന്‍ നടപ്പാക്കുമെന്നും ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ കാര്യമായി എടുത്തുപറഞ്ഞിരുന്നു. ഒബാമക്കെതിരേ ആഞ്ഞടിക്കുന്ന പ്രസംഗങ്ങളിലെല്ലാം ട്രംപ് ഇതായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്.

215 പേര്‍ പിന്തുണച്ചില്ല

ബില്ല് പാസാവണമെങ്കില്‍ കുറഞ്ഞത് 215 റിപബ്ലിക്കന്‍ അംഗങ്ങളുടെ വോട്ട് ലഭിക്കണം. എന്നാല്‍ ഇത്രയും വോട്ട് പോലും ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ ബില്ല് പിന്‍വലിക്കുകയാണെന്ന് ട്രംപ് അറിയിച്ചെന്ന് പ്രതിനിധിസഭാ സ്പീക്കര്‍ പോള്‍ റ്യാന്‍ പറഞ്ഞു.

 35 റിപബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍ എതിര്‍ത്തു

നിലവില്‍ പ്രതിനിധി സഭയിലും സെനറ്റിലും റിപബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. ട്രംപ് തയ്യാറാക്കിയ അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ ആക്ടിന്റെ കരട് 35 റിപബ്ലിക്കന്‍ പ്രതിനിധികള്‍ എതിര്‍ത്തുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയ ബില്ല് ആരോഗ്യ സുരക്ഷാ കവറേജ് കുറയ്ക്കുന്നതാണെന്ന് അംഗങ്ങള്‍ പറഞ്ഞു.

മെച്ചം ഒബാമകെയര്‍ തന്നെ

ഒബാമകെയറില്‍ നിന്നു കാര്യമായ മാറ്റമില്ലാതെയാണ് പുതിയ ബില്ല് കൊണ്ടുവന്നിരിക്കുന്നതെന്ന് മറ്റു ചില അംഗങ്ങള്‍ പ്രതികരിച്ചു. നേരത്തെ പുതിയ ബില്ലിന്റെ കാര്യത്തില്‍ നടത്തിയ സര്‍വെയില്‍ ജനങ്ങളും പിന്തുണ നല്‍കിയിരുന്നില്ല. വെറും 17 ശതമാനം ആളുകളാണ് ട്രംപിന്റെ ബില്ലിനെ അനുകൂലിച്ചത്.

എന്നാല്‍ ട്രംപ് അടങ്ങില്ല

ഒബാമകെയറിനെ ഇല്ലാതാക്കുമെന്ന് പുതിയ ബില്ല് പിന്‍വലിച്ച ശേഷവും ട്രംപ് ആവര്‍ത്തിച്ചു. സ്വപ്‌ന പദ്ധതി പാളിയത് ട്രംപിന്റെ ഭാവി നീക്കങ്ങള്‍ക്കും തിരിച്ചടിയാവും. നേരത്തെ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി കോടതി തടഞ്ഞിരുന്നു. ട്രംപിന്റെ ഓരോ നീക്കങ്ങളും തകരുന്ന കാഴ്ചയാണിപ്പോള്‍.

അമേരിക്കന്‍ ജനതയുടെ വിജയം

എന്നാല്‍ ട്രംപിന്റെ ആരോഗ്യ ബില്ല് പാസാക്കാന്‍ സാധിക്കാത്തത് അമേരിക്കന്‍ ജനതയുടെ വിജയമാണെന്ന് ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസി അഭിപ്രായപ്പെട്ടു. അമേരിക്കക്കാര്‍ക്ക് നല്ല ദിനമാണിതെന്നും അവര്‍ പറഞ്ഞു. ഏറ്റവും അനിയോജ്യമായ പദ്ധതി ഒബാമകെയറാണെന്ന് ജനം അംഗീകരിച്ചിരിക്കുകയാണെന്നും പെലോസി കൂട്ടിച്ചേര്‍ത്തു.

English summary
US President Donald Trump has blamed Democrats for the failure of his healthcare bill. The bill was withdrawn on Friday because it did not have enough support to pass in Congress. Speaking to the Washington Post, Mr Trump said "We couldn't get one Democratic vote, and we were a little bit shy, very little, but it was still a little bit shy, so we pulled it."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X