കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണം കണ്ട് കെട്ടിടമുകളില്‍ കൈവിട്ട കളി; റഷ്യന്‍ മോഡലിനെ പോലിസ് വിളിപ്പിച്ചു, ഇതിവിടെ നടക്കില്ല!!

ഇത്തരം കളികള്‍ ഇവിടെ നടക്കില്ലെന്ന് 23കാരിയായ മോഡല്‍ വിക്ടോറിയ ഒഡിന്റ്‌കോവയോട് പോലിസ് പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

ദുബായ്: ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ കെട്ടിടത്തിന് മുകളില്‍ കയറി കൈവിട്ട കളി കളിച്ച റഷ്യന്‍ മോഡലിന് ദുബായ് പോലിസിന്റെ താക്കീത്. ഇത്തരം കളികള്‍ ഇവിടെ നടക്കില്ലെന്ന് 23കാരിയായ മോഡല്‍ വിക്ടോറിയ ഒഡിന്റ്‌കോവയോട് പോലിസ് പറഞ്ഞു. മോഡലിനെ വിളിച്ചുവരുത്തിയാണ് ദുബായ് പോലിസ് ഇക്കാര്യം അറിയിച്ചത്.

ദുബായിലെ കായന്‍ ടവറിന്റെ ബാല്‍കണിയില്‍ കയറിയായിരുന്നു യുവതിയുടെ കൈവിട്ട കളി. ഒരാളുടെ കൈയില്‍ തൂങ്ങി കിടന്ന് ഇവര്‍ ഫോട്ടോ ഷൂട്ട് നടത്തുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നാണ് കായന്‍ ടവര്‍.

ആരാധകര്‍ക്ക് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യാമോ?

തന്റെ ഇന്‍സ്റ്റാംഗ്രാം ആരാധകര്‍ക്ക് വേണ്ടിയാണ് റഷ്യന്‍ മോഡല്‍ ഇത്തരമൊരു സാഹസിക ഫോട്ടോയെടുത്തത്. വിക്ടോറിയ വാര്‍ത്തകളില്‍ ഇടം പിടിച്ചെങ്കിലും ദുബായ് പോലിസിനെ ഇക്കാര്യം ആകെ കുഴക്കി. തുടര്‍ന്നാണ് വിളിപ്പിച്ചത്.

ഇനി ആവര്‍ത്തിക്കരുത്, എഴുതി വാങ്ങി

ദുബായില്‍ വച്ച് ഇത്തരം കളികള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് വിക്ടോറിയയോട് പോലിസ് പറഞ്ഞതായി പ്രാദേശിക പത്രമായ അല്‍ ഇത്തിഹാദാണ് റിപോര്‍ട്ട് ചെയ്തത്. ഇനി ആവര്‍ത്തിക്കില്ലെന്ന് മോഡലില്‍ നിന്ന് എഴുതിവാങ്ങിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

ജീവന് അപകടമുണ്ടാവുന്ന തരത്തിലായിരുന്നു വിക്ടോറിയയുടെ പ്രകടനം. സംഭവം സോഷ്യല്‍ മീഡിയകളിലും മറ്റു മാധ്യമങ്ങളിലും വൈറലായെങ്കിലും ജീവന്‍ അപകടത്തിലാക്കുന്ന നടപടികള്‍ ആവര്‍ത്തിക്കരുതെന്നാണ് പോലിസ് നല്‍കിയ നിര്‍ദേശം. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മോഡലിനെ വിളിപ്പിച്ചത്.

പോലിസ് ഉപമേധാവി പറഞ്ഞത്

ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം നടപടികള്‍ പ്രോല്‍സാഹിപ്പിക്കാനാവില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പിന്റെ അനുമതി വാങ്ങുകയും വേണമെന്നും പോലിസ് മോഡലിനെ അറിയിച്ചു. ദുബായ് പോലിസ് ഉപമേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരിയെ ഉദ്ധരിച്ചാണ് പത്രം റിപോര്‍ട്ട് ചെയ്തത്. സാഹസികത ഇഷ്ടപ്പെടുന്നവരാണ് ദുബായ് ജനങ്ങള്‍. എന്നാല്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നും അല്‍ മന്‍സൂരി പറഞ്ഞു.

കായന്‍ ടവറിലെ സാഹസികത

ലോകത്തിലെ അംബരചുംബികളിലൊന്നായ കായന്‍ ടവറില്‍ 73 നിലകളാണുള്ളത്. യാതൊരു സുരക്ഷ ഉപകരണങ്ങളും ധരിക്കാതെയായിരുന്നു വിക്ടോറിയയുടെ പ്രകടനം. ഇതാണ് ജനശ്രദ്ധ ലഭിക്കാനും കാരണമായത്. യുവാവിന്റെ കൈയില്‍ തൂങ്ങിക്കിടന്ന് എടുത്ത ഫോട്ടോയൂം വീഡിയോയും വിക്ടോറിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഇതുകണ്ടത്. എന്നാല്‍ സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെ നടക്കുന്ന ഇത്തരം പ്രകടനങ്ങള്‍ ദുബായില്‍ നടക്കില്ലെന്ന് പോലിസ് തീര്‍ത്തുപറഞ്ഞിരിക്കുകയാണ്.

English summary
Dubai police have summoned a Russian model who posed for a video while dangling from a skyscraper to sign a pledge not to put her life in danger again, a local newspaper reported on Saturday. A video of the model, identified by local media as 23-year-old Viktoria Odintcova, went viral after she posted it on her Instagram account earlier in the week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X