കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരീശ്വരവാദം കുറ്റകൃത്യങ്ങള്‍ കൂട്ടുന്നു; ദൈവമില്ലെങ്കില്‍ വധശിക്ഷ നടപ്പിലാക്കണം!

  • By അക്ഷയ്‌
Google Oneindia Malayalam News

മനില: യുക്തിവാദവും നിരീശ്വരവാദവുമാണ് നീചമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിന് രാജ്യത്തെ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് ഫിലീപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടാര്‍ട്ടേ. രാജ്യത്ത് വധശിക്ഷ തിരികെ കൊണ്ടു വരുന്നതിനെ പിന്തുണയ്ക്കുന്നതില്‍ മുന്നിലുള്ള ഡ്യൂട്ടാര്‍ട്ടേ വധശിക്ഷ ഉണ്ടെങ്കിലേ നീതിന്യായ വ്യവസ്ഥയോട് ജനങ്ങള്‍ക്ക് ഭയം വരൂ എന്നും പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ചീത്ത വിളിച്ച് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ ഫിലിപ്പീന്‍സ് പ്രസിഡന്റ് താന്‍ നടപ്പിലാക്കുന്ന വധശിക്ഷയെ ന്യായീകരിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേദനകളും സങ്കടങ്ങളും ആധികളും ഏറുമ്പോള്‍ ദൈവത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. തെറ്റു ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നതാണ് രാജ്യത്തിന്റെ ആവശ്യമെന്നും ശിക്ഷ നല്‍കാന്‍ ലോകാവസാനം വരെ കാത്തിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Rodrigo Duterte

അതേസമയം നിരീശ്വരവാദികളും യുക്തിവാദികളുമാണ് ജനങ്ങളെ നിയമത്തെ ബഹുമാനിക്കുന്നതില്‍ നിന്നും തടയുന്നതെന്നും ഡ്യുട്ടാര്‍ട്ടേ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ വധശിക്ഷ രാജ്യത്ത് തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച ഡ്യുട്ടാര്‍ട്ടേ ജൂണ്‍ അവസാനം സ്ഥാനമേറ്റത് മുതല്‍ 3,500 പേരെയാണ് കൊന്നത്. രാജ്യത്തെ മയക്കുമരുന്നിന് എതിരെ യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കുന്ന ഡ്യുട്ടാര്‍ട്ടേ പിടിക്കപ്പെടുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍:

ഇന്‍ക്കാസ് യുഎഇ കമ്മിറ്റിയുടെ പ്രസിഡണ്ടായി മഹാദേവന്‍ ചുമതലയേറ്റു

ജിഎസ്ടി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; കൗണ്‍സില്‍ രൂപീകരണം ഉടന്‍

English summary
The Philippines’ president said that growing influence of atheism and agnosticism leads to people disrespecting laws and committing heinous crimes. And “if there is no God,” capital punishment is the only way to make sure justice is served.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X