കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ പഴയ വസ്ത്രങ്ങളും ഉച്ഛിഷ്ടവും വേണ്ടെന്ന് നേപ്പാള്‍

Google Oneindia Malayalam News

കാഠ്മണ്ഡു: ഉപയോഗിച്ച വസ്ത്രങ്ങളും കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയും തങ്ങള്‍ക്ക് വേണ്ടെന്ന് നേപ്പാള്‍. ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്ന കാഠ്മണ്ഡുവിലേക്ക് ഇന്ത്യയില്‍ നിന്നും കയറ്റിയയക്കുന്ന ദുരിതാശ്വാസ സാമഗ്രികളെക്കുറിച്ചാണ് അയല്‍രാജ്യത്തിന് പരാതി. തങ്ങളെ സഹായിക്കാനെന്ന മട്ടില്‍ നിങ്ങള്‍ ഉച്ഛിഷ്ടങ്ങള്‍ കയറ്റി അയക്കരുതെന്നാണ് നേപ്പാള്‍ ഇന്ത്യന്‍ അധികൃതരെ അറയിച്ചിരിക്കുന്നത്.

രണ്ട് രാജ്യങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യയില്‍ നിന്നുള്ള ട്രെയിന്‍ കാഠ്മണ്ഡുവിലെത്തിയതിന് പിന്നാലെയാണ് ഈ പ്രതികരണം. നേപ്പാളിലെത്തിച്ച ദുരിതാശ്വാസ സാമഗ്രികളുടെ കൂട്ടത്തില്‍ പഴയ വസ്ത്രങ്ങളും ഉപയോഗ യോഗ്യമല്ലാത്ത സാധനങ്ങളും ഉണ്ടായിരുന്നു. ഇതിനോട് ഭക്ഷണത്തിന്റെ ഉച്ഛിഷ്ടങ്ങള്‍ പാത്രങ്ങളില്‍ വിളമ്പാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് നേപ്പാള്‍ അധികൃതര്‍ പ്രതികരിച്ചത്.

നേപ്പാളിന്റെ പ്രതികരണം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അഞ്ജു രഞ്ജന്‍ പറഞ്ഞു. നേപ്പാളിന്റെ ഈ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇനിയുള്ള ചരക്കുകള്‍ കൈമാറുന്നതിന് മുമ്പായി പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വന്ന ദുരിതാശ്വാസ സാമഗ്രികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ നേപ്പാള്‍ ഉദ്യോഗസ്ഥര്‍ സന്തോഷത്തോടെ സ്വീകരിച്ചിരുന്നു.

nepal

നേപ്പാളില്‍ ഭൂചലനമുണ്ടായപ്പോള്‍ സഹായഹസ്തവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ കൂടെയുണ്ടായിരുന്നു. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ പട്ടാളക്കാരും സന്നദ്ധ പ്രവര്‍ത്തകരും സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയത്. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അവിടെയുള്ളവര്‍ക്ക് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

English summary
Nepal asks India to not send old clothes as relief. Officials from both countries have confirmed this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X