കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശവക്കല്ലറ വര്‍ഷങ്ങള്‍ പഴക്കമുള്ളത്; തുറന്നപ്പോള്‍ എല്ലാവരും ഞെട്ടി, എല്ലാം ചരിത്ര രഹസ്യങ്ങള്‍!!!

  • By Akshay
Google Oneindia Malayalam News

കെയ്‌റോ: ഈജിപ്തില്‍ നിന്നും പതിനേഴോളം ശവ കല്ലറകള്‍ കണ്ടെടുത്തു. ടൂണ അഇല്‍ ഗബാല്‍ പ്രദേശത്തു നിന്നുമാണ് ശവ കല്ലറകള്‍ കണ്ടെത്തിയത്. ഈ പ്രദേശത്ത് നിന്നും ഇതാദ്യമായാണ് ഇത്തരം മമ്മികളുടെ ശവ കല്ലറകള്‍ ലഭിക്കുന്നത്.

കെയ്‌റോയില്‍ നിന്നും 135 മൈല്‍ അകലെയാണ് ഈ ഗ്രാമം. പുരോഹിതന്മാരോ സമൂഹത്തില്‍ ബഹുമാനം അര്‍ഹിക്കുന്നവരോ ആണ് ഈ മമ്മികളില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് നിഗമനം.

 ഇബിസ് കൊക്കുകളുടെ മമ്മികള്‍

ഇബിസ് കൊക്കുകളുടെ മമ്മികള്‍

നൂറുകണക്കിന് ഇബിസ് കൊക്കുകളുടെ മമ്മികളും പ്രദേശത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തുകാരുടെ വിശ്വാസപ്രകാരം അറിവിന്റെ ദേവനായ തോത്തിന് ഇബിസ് കൊക്കിന്റെ തലയാണുള്ളത്.

 ചിത്രപണികള്‍ ചെയ്ത ആറ് മമ്മികള്‍

ചിത്രപണികള്‍ ചെയ്ത ആറ് മമ്മികള്‍

ചിത്രപണികള്‍ ചെയ്ത മൂടികളില്‍ അടച്ച ആറ് മമ്മികളും കളിമണ്ണില്‍ തീര്‍ത്ത രണ്ട് ശവപ്പെട്ടികളും പൗരാണിക പ്രാദേശിക ഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള രണ്ട് ലിഖിതങ്ങളും പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ഈജിപ്ഷ്യന്‍-ഗ്രോക്കോ റോമന്‍ കാലഘട്ടത്തിലെ മമ്മികള്‍

ഈജിപ്ഷ്യന്‍-ഗ്രോക്കോ റോമന്‍ കാലഘട്ടത്തിലെ മമ്മികള്‍

പൗരാണിക ഈജിപ്ഷ്യന്‍ കാലത്തെയും ഗ്രോക്കോ റോമന്‍ കാലഘട്ടത്തിലേയും മമ്മികളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് പുരാവസ്തു വകുപ്പ് മന്ത്രി ഖലീല്‍ അല്‍ അനാനി പറഞ്ഞു.

 മമ്മികള്‍ സൂക്ഷിച്ചത് അറ് മീറ്റര്‍ താഴ്ച്ചയില്‍

മമ്മികള്‍ സൂക്ഷിച്ചത് അറ് മീറ്റര്‍ താഴ്ച്ചയില്‍

തറനിരപ്പില്‍ നിന്നും ആറ് മീറ്റര്‍ അടിയില്‍ നിന്നാണ് മമ്മികള്‍ കണ്ടെത്തിയിട്ടുള്ളത്.

 അമൂല്യ വസ്തുക്കള്‍ ലഭിക്കും

അമൂല്യ വസ്തുക്കള്‍ ലഭിക്കും

പ്രദേശത്തെ പുരാവസ്തു ഖനനം ആരംഭിച്ചിട്ടേ ഉള്ളൂ എന്നും വൈകാതെ കൂടുതല്‍ മമ്മികളടക്കമുള്ള അമൂല്യ വസ്തുക്കള്‍ ലഭിക്കുമെന്നുമാണ് ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് അറിയിക്കുന്നത്.

 എല്ലാം ഉന്നതന്മാര്‍

എല്ലാം ഉന്നതന്മാര്‍

പുരോഹിതന്മാരോ സമൂഹത്തില്‍ ബഹുമാനം അര്‍ഹിക്കുന്നവരോ ആണ് ഈ മമ്മികളില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂക്ഷിച്ചിരുന്ന രീതി വിശകലനം ചെയ്തപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നതെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ഫീസ് വര്‍ധനയ്‌ക്കെതിരെ എഐഎസ്എഫും!! സര്‍ക്കാരിനെതിരെ സമരത്തിന്!!കൂടുതല്‍ വായിക്കാം

കൂടുതല്‍ വായിക്കാംകൂടുതല്‍ വായിക്കാം

English summary
Archaeologists in Egypt have discovered a necropolis containing at least 17 mummies.The discovery was made near the Nile Valley city of Minya and is the first such find in the area, the antiquities ministry said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X