കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധമതത്തെ പ്രകീർത്തിച്ച ഇസ്ലാം പണ്ഡിതന് പണി കിട്ടി....!!! ഇസ്ലാമിനെക്കാൾ വലിയ ഏകദൈവ മതം ഉണ്ടോ...?

ഏകദൈവത്തിൽ വിശ്വസിക്കുന്ന,സമാധാനത്തിന്റെ മതമാണ് ബുദ്ധമതം എന്നാണ് ഈജിപ്ത് ഗ്രാന്റ് ഇമാം ത്വയ്ബ് പ്രസംഗിച്ചത്.

  • By മരിയ
Google Oneindia Malayalam News

കെയ്‌റോ: ബുദ്ധമതത്തെ പ്രകീര്‍ത്തിച്ച ഇസ്ലാം പണ്ഡിതനെതിരെ പ്രതിഷേധം ശക്തം. ഈജിപ്തിലെ ഗ്രാന്‌റ് ഇമാം ഷെയ്ഖ് അഹമ്മദ് അല്‍ ത്വയ്ബിന് എതിരെയാണ് തീവ്ര ഇസ്ലാം മത വിശ്വാസികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. റോഹിങ്ക്യന്‍ മുസ്ലീങ്ങളും റാങ്കെയ്ൻ ബുദ്ധിസ്റ്റുകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും അഹമ്മദ് ത്വയ്ബ് ആവശ്യപ്പെട്ടിരുന്നു.

Egypt Grand imam


ജനുവരി ആദ്യആഴ്ചയില്‍ കെയ്‌റോവില്‍ വച്ച് നടന്ന ഇസ്ലാം പണ്ഡിതന്മാരുടെ സമ്മേളനത്തിലാണ് ബുദ്ധിസം സമാധാനത്തിന്‌റെ മതമാണെന്ന് അഹമ്മദ് ത്വയ്ബ് പറഞ്ഞത്. സാധാരണ ജനങ്ങള്‍ക്ക് ഇടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നത് തെറ്റാണ്. ലോകത്താകമാനം ഉള്ള ജനങ്ങള്‍ക്ക് സമാധാനത്തിന്‌റെ സന്ദേശം പകര്‍ന്ന് തന്ന വ്യക്തിയാണ് ഗൗതമ ബുദ്ധന്‍. മനുഷ്യ സ്‌നേഹത്തെ കുറിച്ചും സഹവര്‍ത്തിത്വത്തെ കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. ലോക ചരിത്രം പരിശോധിയ്ക്കുമ്പോള്‍ ഇത്രയും ശക്തമായ സന്ദേശം നല്‍കിയ മറ്റൊരു നേതാവ് ഇല്ലെന്ന് തന്നെ പറയാമെന്നും ത്വയ്ബ് പ്രസംഗിച്ചിരുന്നു.

Budhha


ത്വയ്ബിന്‌റെ ആഹ്വാനം സമ്മിശ്ര പ്രതികരണങ്ങളാണ് ഈജിപ്തില്‍ ഉണ്ടാക്കിയത്. തീവ്ര ഇസ്ലാം മത വിശ്വാസികള്‍ ത്വയ്യിബിനെതിരെ രംഗത്തെത്തി. ഏക ദൈവത്തില്‍ വിശ്വസിച്ച ബുദ്ധനെ തന്നെ ദൈവമായി ആരാധിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ബുദ്ധമതത്തില്‍ ഉള്ളത്. ഇസ്ലാം മാത്രമാണ് ഏകദൈവ വിശ്വാസത്തില്‍ അടിഉറച്ച് നില്‍ക്കുന്നതെന്നും എതിര്‍ വിഭാരം കുറ്റപ്പെടുത്തുന്നു.

quran

ബുദ്ധമത വിശ്വാസികള്‍ കൂടുതലുള്ള മ്യാന്‍മറില്‍ ന്യൂനപക്ഷ വിഭാഗമാണ് മുസ്ലീങ്ങള്‍. കടുത്ത വിവേചനത്തിനും, ക്രൂരതകള്‍ക്കും മുസ്ലീങ്ങള്‍ വിധേയരാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒരു മുസ്ലീം പണ്ഡിതന്‍ തന്നെ ബുദ്ധമതത്തിനെ പ്രകീര്‍ത്തിക്കുന്നത് അനുകൂലിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. വിമര്‍ശനങ്ങളെ കുറിച്ച് ത്വയ്ബ് ഇത് വരെ പ്രതികരിച്ചിട്ടില്ല.

English summary
“Buddhism is a humanitarian and ethical religion in the first place," Tayeb said at the conference. "The wise, silent Buddha is a great figure in human history. His attributes include calm and rationality.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X