കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശ്രദ്ധ തെറ്റുന്നു; സ്‌കൂളില്‍ കുട്ടിയുടുപ്പ് നിരോധിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ഇറുകിയതും നീളം കുറഞ്ഞതുമായ വസ്ത്രം ധരിക്കുന്നത് ഇന്ത്യയില്‍ ഏതെങ്കിലും സംസ്ഥാനത്ത് നിരോധിച്ചാല്‍ പലരും പറയുന്നതാണ് വിദേശ രാജ്യങ്ങളെ കണ്ടു പഠിക്കണമെന്ന്. അവിടങ്ങളില്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും ആരും അക്കാര്യം വിഷയമാക്കാറില്ലെന്നും ചിലര്‍ വാദിക്കും.

എന്നാല്‍ ഇംഗ്ലണ്ടിലെ സ്റ്റഫോര്‍ഡ്‌ഷെയറിലെ ഒരു ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിനികള്‍ കുട്ടിയുടുപ്പ് ധരിച്ചുവരുന്നത് പ്രിന്‍സിപ്പല്‍ നിരോധിച്ചു. സ്‌കൂളിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശ്രദ്ധ തെറ്റിക്കുന്നതാണ് ഇത്തരം വസ്ത്രമെന്നും ആയതിനാല്‍ ശരിയായ രീതിയിലുള്ള വസ്ത്രം ധരിച്ചുമാത്രമേ സ്‌കൂളില്‍ പ്രവേശനം അനുവദിക്കൂ എന്നും പ്രിന്‍സിപ്പല്‍ ഡോ. റോവേന ബ്ലങ്കോവ് പറഞ്ഞു.

londonmap

സപ്തംബറില്‍ തുടങ്ങുന്ന പുതിയ അധ്യയന വര്‍ഷം മുതല്‍ നിയമം നിലവില്‍ വരും. സ്‌കൂള്‍ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ചൂടുള്ള സമയങ്ങളില്‍ ഇത്തരം വസ്ത്രം ധരിക്കുന്നത് തങ്ങള്‍ക്ക് സൗകര്യമാണെന്ന് ചില വിദ്യാര്‍ഥികള്‍ പറഞ്ഞു. സ്‌കൂള്‍ തീരുമാനത്തെ ഒരുവിഭാഗം രക്ഷിതാക്കള്‍ അനുകൂലിച്ചു. അതേസമയം, എന്തു ധരിക്കണമെന്ന വിദ്യാര്‍ഥികളുടെ അവകാശത്തില്‍ സ്‌കൂള്‍ അധികൃതര്‍ കൈ കടത്തുന്നത് ശരിയല്ലെന്ന് ചില രക്ഷിതാക്കള്‍ പറഞ്ഞു.

എന്നാല്‍, വിവാദങ്ങള്‍ക്ക് ചെവികൊടുക്കാന്‍ തങ്ങള്‍ക്ക് സമയമില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ പ്രതികരണം. നല്ല നിലയില്‍ പഠനം നടത്തുന്ന സ്‌കൂള്‍ ആണിത്. വിദ്യാര്‍ഥികള്‍ക്ക് അക്കാര്യത്തില്‍ പരാതിയില്ല. അതുപോലെത്തന്നെ പ്രധാനമാണ് അധ്യാപകരുടെയും ആണ്‍കുട്ടികളുടെയും ശ്രദ്ധയും. കുട്ടിയുടുപ്പിന്റെ പേരില്‍ അവരുടെ ശ്രദ്ധ തെറ്റുന്നത് പഠനത്തെ ബാധിക്കുമെന്നും പ്രിന്‍സിപ്പല്‍ വിലയിരുത്തി.

English summary
school bans short skirts because they're 'distracting' to male teachers and pupils
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X