കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്നനായി നടക്കുന്നത് മനുഷ്യാവകാശമല്ലെന്ന് കോടതി

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: വസ്ത്രം ധരിക്കണമോ വേണ്ടയോ എന്നത് മനുഷ്യന്റെ അവകാശമാണെന്ന വാദത്തിന് എതിരായി യൂറോപ്യന്‍ മനുഷ്യാവകാശ കോടതി വിധി. പത്തുവര്‍ഷത്തിലധികമായി യൂറോപ്പിലെ നഗരങ്ങളിലൂടെ നഗ്നനായി നടന്ന് പേരെടുത്ത ബ്രിട്ടീഷ് പൗരനും മുന്‍ നാവികനുമായ സ്റ്റീവ് ഗൂഹ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്ട്രാസ്ബര്‍ഗിലെ മനുഷ്യാവകാശ കോടതി വിധി പറഞ്ഞത്.

നഗ്നനായി നടക്കുക എന്നത് മനുഷ്യന്റെ അവകാശമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൗരബോധവും ജനാധിപത്യ ബോധവുമുള്ള ഒരു മനുഷ്യന് അങ്ങിനെ ചിന്തിക്കാന്‍ കഴിയില്ല. അങ്ങിനെ ചിന്തിക്കുന്നവര്‍ പൊതു സമൂഹത്തിലുണ്ടാക്കുന്ന അസ്വസ്ഥത കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുകൊണ്ടുതന്നെ നഗ്നനായി നടന്ന് നിരന്തരം നിയമ ലംഘനം നടത്തുന്ന പ്രതിക്ക് അത് അവകാശമാണെന്ന് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

london-map

2003 മുതല്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലൂടെ നഗ്നനായി നടന്ന് വാര്‍ത്താ പ്രാധാന്യം നേടിയ വ്യക്തിയാണ് ഗൂഹ്. പലയിടങ്ങളില്‍ നിന്നും ഗൂഹിനെ നിയമപാലകര്‍ പിടികൂടി ശിക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ തവണ ശിക്ഷ ലഭിച്ചു പുറത്തിറങ്ങുമ്പോഴും ഗൂഹ് തന്റെ വലിയ ബാഗും പുറകില്‍ തൂക്കി പഴയപടി നഗ്നനായി റോഡിലേക്കിറങ്ങും.

ഇത്തരത്തില്‍ ഈ മാസം ആദ്യം അദ്ദേഹത്തെ പിടികൂടിയപ്പോള്‍ രണ്ടരവര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. ശിക്ഷയെ തുടര്‍ന്നാണ് അദ്ദേഹം മനുഷ്യാവകാശ കോടതിയെ സമീപിച്ചത്. കോടതി വിധി തീര്‍ത്തും നിരാശാജനകമാണെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാല്‍, തന്റെ ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പഴയപടിതന്നെ മുന്നോട്ടു പോകുമെന്നും ഗൂഹ് പറഞ്ഞു.

English summary
European Court says it was not the human right to walk naked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X