കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കും ട്വിറ്ററും 'ഇസ്ലാമോഫോബിയ' വളര്‍ത്തുന്നെന്ന് റിപ്പോര്‍ട്ട്

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളായ ഫേസ് ബുക്കും ട്വിറ്ററും'ഇസ്ലാമോഫോബിയ' വളര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമിനെതിരായ പ്രചാരണങ്ങള്‍ മതത്തെപ്പറ്റി മറ്റുളളവരെ ഭയവപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ എന്നിവ ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാപകമാണെന്നും എന്നാല്‍ ഇത്തരം പോസ്റ്റുകളോ ഇത് ചെയ്യുന്ന ഗ്രൂപ്പുകളെയോ നിയന്ത്രിയ്ക്കാന്‍ ഫേസ് ബുക്ക് ഉള്‍പ്പടെയുള്ളവര്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ട്. 'ദി ഇന്‍ഡിപെന്‍ഡന്റ്' നടത്തിയ അന്വേഷണത്തിലാണ് ഇസ്ലാമിനെരിരായി നടക്കുന്ന പ്രചാരണത്തെപ്പറ്റി പല ഞെട്ടിയ്ക്കുന്ന വിവരങ്ങളും കണ്ടെത്തിയത്.

ഇസ്ലാം മതത്തിനെതിരെ ഭീതി പടര്‍ത്തുന്ന തരത്തിലാണ് സോഷ്യല്‍ മീഡിയകളിലൂടെയുള്ള പ്രചാരണം നടക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും പ്രചാരണം നടത്തുന്ന വ്യക്തികള്‍ക്ക് ഗ്രൂപ്പുകള്‍ക്കോ എതിരെ സോഷ്യല്‍ മീഡിയ യാതൊരു നടപടിയും എടുക്കുന്നില്ല. തുടര്‍ന്നും ഇത്തരം പോസ്റ്റുകളുമായി അവര്‍ സജീവമാകുന്നതയാണ് റിപ്പോര്‍ട്ടെന്നും ഇന്‍ഡിപെന്‍ഡന്റ് പറയുന്നു.ഇസ്ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് കണ്ണടയ്ക്കുന്നതായാണ് പ്രധാന ആരോപണം.

Face Book

ഫേസ്ബുക്കിലും ട്വിറ്ററിലും മുസ്ലീങ്ങളെ ബലാത്സംഗ വീരന്‍മാരായും കാന്‍സറിനെക്കാള്‍ ഭീകരമായ രോഗത്തോടുമൊക്കെയാണ് ഉപമിയ്ക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയുടെ തുടക്കത്തോടെയാണ് ഇസ്ലാമോഫോബിയ വളരാന്‍ തുടങ്ങിയത്. ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകരെ ഐസിസിസ് കഴുത്തറുത്ത് കൊന്നപ്പോള്‍ ബ്രിട്ടനില്‍ ഉള്‍പ്പടെ ഇസ്ലാമിനെതിരായ ഉയര്‍ന്ന സോഷ്യല്‍ മീഡിയ പ്രതിഷേധം ഇങ്ങനെയായിരുന്നു.

'അവര്‍ നമ്മളില്‍ ഒരാളെ കൊന്നാല്‍ ബ്രിട്ടനിലുള്ള പത്ത് മുസ്ലിങ്ങളെ ഒരാള്‍ക്ക് പകരമായി നാം തെരുവിലൂടെ വലിച്ചിഴച്ച് ശേഷം തലവെട്ടി കൊല്ലും'. ഐസിസ് ഭീകകരുടെ കുട്ടികളെപ്പറ്റിയും, കുട്ടികളെ കൊല്ലുന്നതിനെപ്പറ്റിയും ഒക്കെ വളരെ മോശമായ പ്രചാരണങ്ങളാണ് പാശ്ചാത്യ ലോകത്ത് നവമാധ്യമങ്ങളിലൂടെ സംഭവിയ്ക്കുന്നത്.

ഇത്തരം സംഭവങ്ങള്‍ ഫേസ്ബുക്കിന്റെ ശ്രദ്ധയില്‍പെടുത്തിയാല്‍ ഇത്തരം പോസ്റ്റുകള്‍ ചെയ്യുന്നവര്‍ ഫേസ്ബുക്കിന്റെ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിയ്ക്കുക. എന്തായാലും ബ്രിട്ടനില്‍ ഉള്‍പ്പടെ മുസ്ലിങ്ങള്‍ക്കെതിരായി നടക്കുന്ന ഇത്തരം സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു.

English summary
Popular social media outlets Facebook and Twitter have reportedly refused to remove hundreds of Islamophobic postings despite being alerted to the content by anti-racism groups.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X