കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹമാസും ഫത്തായും ഒന്നിക്കുന്നു? ഇസ്രായേലിന് പണിയാവും! അറബ് ലോകത്ത് വസന്തം തിരിച്ചുവരുന്നു

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് ധാരണയിലെത്തിയത്.

  • By Ashif
Google Oneindia Malayalam News

ഗാസ സിറ്റി: വര്‍ഷങ്ങളായി രണ്ട് ചേരിയിലായിരുന്ന ഹമാസും ഫത്തായും ചേര്‍ന്ന് പലസ്തീനില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് ധാരണയിലെത്തിയത്.

ഹമാസും ഫത്തായും ചേര്‍ന്ന് ഒരു ദേശീയ കൗണ്‍സില്‍ രൂപീകരിക്കാനാണ് തീരുമാനം. പ്രവാസികളായ പലസ്തീന്‍ നേതാക്കളെയും കൗണ്‍സിലില്‍ ഉള്‍പ്പെടുത്തും. തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കല്‍ ഈ ദേശീയ കൗണ്‍സിലായിരിക്കും.

ഇസ്ലാമിക് ജിഹാദും പങ്കാളി

മുമ്പ് നടന്ന ഐക്യശ്രമങ്ങളേക്കാള്‍ മികച്ച ധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ കരാര്‍ ഉണ്ടാക്കിയതെന്ന് ഫത്താ നേതാവ് അസ്സാം അല്‍ അഹ്മദ് പറഞ്ഞു. ഏറെ കാലമായി ചര്‍ച്ചയില്‍ ഭാഗമാവാതിരുന്ന സായുധ വിഭാഗമായ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പും പുതിയ കരാറില്‍ പങ്കാളികളാവും.

2006ലെ തിരഞ്ഞെടുപ്പ്

2006ലെ തിരഞ്ഞെടുപ്പില്‍ ഹമാസ് മികച്ച വിജയം നേടിയതിനെ തുടര്‍ന്ന് ഗസയിലുണ്ടായ സംഘര്‍ഷമാണ് ഹമാസും ഫത്തായും തമ്മില്‍ ഭിന്നിക്കാന്‍ ഒടുവിലുണ്ടായ കാരണം. പിന്നീട് പല രാജ്യങ്ങളും മധ്യസ്ഥത വഹിച്ചെങ്കിലും ഐക്യം സാധ്യമായിരുന്നില്ല.

ഹൈക്കോടതിയുടെ ഇടപെടല്‍

ഫത്താഹിന് സ്വാധീനമുള്ള വെസ്റ്റ് ബാങ്കിലും ഹമാസിനു സ്വാധീനമുള്ള ഗാസയിലും 10 വര്‍ഷത്തിന് ശേഷം മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞവര്‍ഷം ശ്രമം നടന്നിരുന്നെങ്കിലും പലസ്തീന്‍ സര്‍ക്കകാര്‍ തടയുകയായിരുന്നു. വെസ്റ്റ് ബാങ്കില്‍ മാത്രമേ തിരഞ്ഞെടുപ്പ് നടത്താനാവൂവെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.

ഫത്തായാണോ പ്രശ്‌നക്കാര്‍?

2006ലാണ് ഇരുവിഭാഗവും ഒരുമിച്ച് തിരഞ്ഞെടുപ്പില്‍ പങ്കാളികളായത്. അതില്‍ ഹമാസിനായിരുന്നു ജയം. അതോടെയാണ് ഫത്താ അനുകൂലികള്‍ പ്രശ്‌നമുണ്ടാക്കിയതെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.

റഷ്യയുടെ റോള്‍

പലസ്തീന്‍ നേതാക്കള്‍ കഴിഞ്ഞദിവസം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജീ ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്രായേലിലെ അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്നു ജറുസലേമിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ നിന്നു പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തടയണമെന്നാവശ്യപ്പെട്ടായിരുന്നു പലസ്തീന്‍ നേതാക്കളെത്തിയത്.

കരാര്‍ സാധ്യമായോ?

എന്നാല്‍ പുതിയ കരാറില്‍ സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. മുമ്പ് സമാനമായ സമാധാന കരാറുകള്‍ തയ്യാറാക്കിരുന്നു. അതില്‍ നിന്ന് എന്ത് വിത്യാസമാണ് പുതിയ കരാറിനുള്ളതെന്ന് അറിയില്ലെന്ന് സമാധാന ചര്‍ച്ചകളില്‍ നേരത്തെ പങ്കെടുത്തിരുന്ന ഖാലിദ് അല്‍ജിന്‍ദി പറഞ്ഞു.

അമേരിക്കയിലെ മാറ്റം

അമേരിക്കയിലെ ഭരണമാറ്റമാണ് പലസ്തീനിലെ ഇപ്പോഴത്തെ ഐക്യത്തിന് പ്രേരിപ്പിച്ചതെന്ന് വിലയിരുത്തുന്നു. ഫത്താഹിന് സ്വാധീനമുള്ള പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അദ്ദേഹത്തിന്റെ പദവി ദൃഢപ്പെടുത്താനുള്ള നീക്കം നടത്താനും സാധ്യതയുണ്ട്. പലസ്തീന്‍കാര്‍ ഐക്യപ്പെട്ടിട്ടില്ലെങ്കില്‍ ഇസ്രായേലിന് മുമ്പില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന തോന്നല്‍ നേതാക്കള്‍ക്കുണ്ട്. അതുകൊണ്ടാണ് തിടുക്കത്തിലുള്ള ഈ സമാധാന ശ്രമങ്ങള്‍.

അമേരിക്കയും റഷ്യയും

പലസ്തീന്‍ സമാധാനത്തിന്റെ കാര്യത്തില്‍ അമേരിക്കക്കും റഷ്യക്കും വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. പലപ്പോഴും അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കാണ് പരിഗണന ലഭിക്കാറ്. അതാവട്ടെ ഇസ്രായേലിനെ സംരക്ഷിച്ച് കൊണ്ടുള്ളതുമായിരിക്കും.

കരാറിന്റെ പൂര്‍ണരൂപം ആയിട്ടില്ല!

കരാറിന്റെ പൂര്‍ണരൂപം ആയിട്ടില്ലെന്നാണ് ഹാമാസുമായി അടുപ്പമുള്ള ചില നേതാക്കള്‍ അല്‍ജസീറയോട് പറഞ്ഞത്. ദേശീയ ഐക്യസര്‍ക്കാരുണ്ടാക്കാനും പലസ്തീന്‍ ദേശീയ കൗണ്‍സില്‍ രൂപീകരിക്കാനും തത്വത്തില്‍ തീരുമാനമായിട്ടുണ്ടെങ്കിലും മഹ്മൂദ് അബ്ബാസ് ഇക്കാര്യത്തില്‍ അന്തിമ തീരുമനമെടുത്തിട്ടില്ലെന്ന് അവര്‍ പറഞ്ഞു. അറബ് രാജ്യങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും അബ്ബാസ് തീരുമാനമെടുക്കുക എന്നാണ് റിപോര്‍ട്ടുകള്‍.

English summary
The Fatah-dominated Palestinian Authority has agreed to form a unity government with rival organisation Hamas, Al Jazeera has learned. The agreement was reached late on Tuesday after a three-day negotiation in the Russian capital, Moscow. The two organisations will form a new National Council, which will include Palestinians in exile and hold elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X