കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 മാസം പ്രായമുള്ള കുഞ്ഞിനെ മദ്യം നല്‍കി കൊന്നു, ക്രൂരനായ അച്ഛന്‍ പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അഞ്ച് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മദ്യം നല്‍കി കൊന്ന അച്ഛന്‍ പിടിയില്‍. അമേരിയ്ക്കയിലെ കണെക്ടിക്കട്ടിലാണ് സംഭവം. ഏകദേശം ഒരുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്രൂരനായ അച്ഛന്‍ പൊലീസ് പിടിയിലാകുന്നത്. ബ്രിഡ്ജ്‌പോര്‍ട്ട് സ്വദേശിയായ ജോര്‍ജ്ജ് ചിക്ലാനയാണ് അറസ്റ്റിലായത്.

2014 മെയ് 16നാണ് ഇയാളുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം കിട്ടാതെ കുട്ടി അപകടാവസ്ഥയിലാണെന്നാണ് വീട്ടുകാര്‍ എമെര്‍ജെന്‍സി വര്‍ക്കേഴ്‌സിനെ അറിയിച്ചത്. സ്വാഭാവിക മരണായിരിയ്ക്കാമെന്നാണ് എല്ലാവരും കരുതിയിരുന്നത്.

Crime

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ളവ പുറത്ത് വന്നപ്പോഴാണ് അച്ഛന്റെ ക്രൂരത മറനീക്കുന്നത്. കുട്ടിയുടെ രക്തത്തില്‍ അമിതമായ അളവില്‍ മദ്യം കണ്ടെത്തിയിരുന്നു. ഇതാണ് മരണത്തിന് ഇടയാക്കിയത്. തിങ്കളാഴ്ചയാണ് ചിക്ലാന പൊലീസ് പിടിയിലാകുന്നത്. കുടുങ്ങുമെന്ന് ഉറപ്പായതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. 75,000 ഡോളര്‍ ജാമ്യത്തുക കെട്ടിവയ്ക്കാന്‍ ഇല്ലാത്തതിനാല്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല.

English summary
Father gives to his 5-month-old son alcohol, dead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X