കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഐസിസുകാര്‍ കൊന്നാലും നീ ഉറങ്ങുന്ന മണ്ണില്‍ നിന്ന് ഇനി എങ്ങോട്ടുമില്ല',അയ്‌ലന്‍റെ പിതാവ്

Google Oneindia Malayalam News

കൊബാനി: സിറിയന്‍ അഭയാര്‍ഥികളുടെ പ്രതീകമായി ലോകത്തെ കണ്ണീരണിയിച്ച മൂന്ന് വയസുകാരന്‍ അയ്‌ലന്‍ കുര്‍ദിയുടെ മൃതദേഹം സംസ്‌ക്കരിച്ചു. ജന്മനാടായ കൊബാനിയിലാണ് അയ്‌ലന്റേയും മാതാവിന്റെയും സഹോദരന്റേയും മൃതദേഹം സംസ്‌ക്കരിച്ചത്. ഏറെ വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് സംസ്‌ക്കാര ചടങ്ങ് സാക്ഷ്യം വഹിച്ചതെന്ന് എഎഫ്പി ഏജന്‍സി ഫോട്ടോഗ്രാഫര്‍ ഉള്‍പ്പടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.

സിറിയന്‍-തുര്‍ക്കി അതിര്‍ത്തി പ്രദേശമാണ് കൊബാനി. ഐസിസിന്റെ ക്രൂരതകള്‍ക്ക് ഇരയാകുന്ന പ്രദേശം കൂടിയാണിത്. ഇവിടെ നിന്നും ഗ്രീസിലേയ്ക്ക് കുടിയേറാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് അഭയാര്‍ഥി ബോട്ട് മുങ്ങി അയ്‌ലന്‍ മരിയ്ക്കുന്നത്. ഭീകരരുടെ വെടിയേറ്റ് മരിച്ചാലും ഇനി കൊബാനി വിട്ട് പോകില്ലെന്ന് അലന്റെ പിതാവ് പറയുന്നു.

അയ്‌ലന്‍

അയ്‌ലന്‍

കുടിയേറ്റത്തിന്റെയും യുദ്ധക്കെടുതിയുടേയും സാക്ഷ്യപത്രമായി മാറുകയായിരുന്നു അയ്‌ലന്‍

ബോട്ട് മുങ്ങി

ബോട്ട് മുങ്ങി

ഗ്രീസിലേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് അഭയാര്‍ഥി ബോട്ട് മുങ്ങി അയ്‌ലനും സഹോദരനും അമ്മയും മരിയ്ക്കുന്നത്. തീരത്തണഞ്ഞ അയ്‌ലന്റെ മൃതദേഹം ലോക മനസാക്ഷിയെ ഞെട്ടിച്ചു

മൂന്ന് പേരേയും

മൂന്ന് പേരേയും

അയ്‌ലന്‍, സഹോദരന്‍, മാതാവ് എന്നിവരെ ഒരിടത്ത് തന്നെയാണ് സംസ്‌ക്കരിച്ചത്

മടങ്ങില്ല ഈ മണ്ണില്‍ നിന്നും

മടങ്ങില്ല ഈ മണ്ണില്‍ നിന്നും

ഭാര്യയേയും കുട്ടികളേയു അടക്കം ചെയ്ത മണ്ണില്‍ നിന്നും താനിനി എങ്ങോട്ടും പോകില്ലെന്നും ഭീകരരുടെ വെടി കൊണ്ട് മരിച്ചാലും ഇവിടെ തന്നെ തുടരുമെന്നും അയ്‌ലന്റെ പിതാവ് പറയുന്നു

English summary
Father of dead Syrian boy returns to Kobane to bury family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X