കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് താലിബാന്‍ നേതാവ് ഫസലുള്ള 2010 ലും മരിച്ചിരുന്നു?

Google Oneindia Malayalam News

ഇസ്ലാമാബാദ്: തെഹ്‌രീക് ഇ താലിബാന്‍ നേതാവ് ഫസലുള്ള കൊല്ലപ്പെട്ടതായി പാകിസ്താന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജ്. ഫസലുള്ളയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സൈന്യം തയ്യറായിട്ടില്ല. 2010 ലും ഫസലുള്ള കൊല്ലപ്പെട്ടതായി വാര്‍ത്ത പ്രചരിച്ചിരുന്നു, എന്നാല്‍ ഇത് തെറ്റാണ് എന്ന് പിന്നീട് തെളിഞ്ഞു. ഇത്തവണ ഇങ്ങനെ ഒരു അമളി പറ്റരുത് എന്ന് കരുതിയാണ് വിവരം പാക് സൈന്യം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് എന്നാണ് അറിയുന്നത്.

പാകിസ്താന്‍ പ്രതിരോധ മന്ത്രാലയം ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. അഫ്ഗാന്‍ അതിര്‍ത്തിയില്‍ വെച്ച് പി എ ഫ് ജെറ്റ് ആക്രമണത്തിലാണ് ഫസലുള്ള കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റ്. പെഷവാറില്‍ സ്‌കൂള്‍ കുട്ടികളെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് പാക് താലിബാന്‍ കമാന്‍ഡറായ ഫസലുള്ള.

maulana-fazlullah

ഫസലുള്ളയുടെ മരണവിവരം ഓപ്പറേഷന്‍ റൂമില്‍ അറിഞ്ഞതോടെ പാക് പട്ടാളക്കാര്‍ സന്തോഷത്തിലാണ് എന്നും ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. മുല്ലയുടെ മൃതദേഹം കൊണ്ടുവരാനായി പ്രത്യേക ദൗത്യസംഘം തിരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും പറയപ്പെടുന്നു. എന്നാല്‍ അഫ്ഗാനില്‍ ആക്രമണം നടത്തി എന്നല്ലാതെ, ഫസലുള്ളയുടെ മരണം സ്ഥിരീകരിക്കാന്‍ പാക് സൈന്യം തയ്യാറായിട്ടില്ല.

ഫേസ്ബുക്ക് പേജിലൂടെ വിവരം പുറത്തായെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പാക് സൈന്യത്തിന്റെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചാല്‍ മാത്രമേ വാര്‍ത്ത വിശ്വസിക്കാനാകൂ. അഫ്ഗാനില്‍ വെച്ച് ഫസലുള്ളയും മറ്റ് ആറുപേരും കൊല്ലപ്പെട്ടതായി 2010 ലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

English summary
The Facebook Page of the the Ministry of Defence, Pakistan has the following updates on the death of Maulana Fazlullah. The Pakistan military it is said is verifying the information before making it official since a similar thing had happened in 2010 too regarding the death of Fazlullah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X