കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോമിയെ തള്ളി ട്രംപ്!!! എഫ്ബിഐ മേധാവി സ്ഥാനത്തു നിന്നു പുറത്താക്കി

ഇ-മെയില്‍ വിവാദം അന്വേഷിക്കുന്നതില്‍ എഫ്ബിഐക്കു തെറ്റു പറ്റിയെന്നും അതിനാല്‍ കോമി തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ട്രംപ് വ്യക്തമാക്കി

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) മേധാവി സ്ഥാനത്തു നിന്നു ജയിംസ് കോമിയെ പുറത്താക്കി.ട്രംപിന്റെ അമേരിക്കന്‍ ബന്ധത്തെകുറിച്ചു അന്വേഷണം പുരോഗമിക്കുന്നിനിടെയാണ് ട്രംപ് കോമിയെ പുറത്താക്കിയത്.എഫ്ബിഐയെ നയിക്കാന്‍ കോമി പ്രാപ്തനല്ലെന്നാണ് ട്രംപിന്റെ വാദം.

എന്നാല്‍ യുഎസ് തിരഞ്ഞെടുപ്പിലെ യുഎസ്- റഷ്യന്‍ ബന്ധത്തെ കുറിച്ചു എഫ്ബിഐ അന്വേഷിക്കുന്നുണ്ട്, ഇതു ട്രംപിന് അനുകൂലമാക്കനാണ് കോമിയെ പുറത്താക്കിയതെന്നു വിമര്‍ശനം ഉയര്‍ന്നു വരുന്നുണ്ട്.എന്നാല്‍ ഇതു പൂര്‍ണ്ണമായും ട്രംപ് സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. ഉടനെ തന്നെ പുതിയ എഫ്ബിഐ മേധാവിയെ നിയമിക്കുമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങല്‍ അറിയിച്ചിട്ടുണ്ട്.

Donald trump

എന്നാല്‍ യുഎസ് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയായ ഹിലരി ക്ലിന്റനെതിരെയുള്ള ഇ-മെയില്‍ വിവാദം അന്വേഷിക്കുന്നതില്‍ കോമിക്കു തെറ്റു പറ്റിയെന്നും അതിനാല്‍ കോമി തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ട്രംപ് വ്യക്തമാക്കി.എന്നും വിവാദങ്ങളുടെ ഉറ്റ തോഴനായിരുന്നു ജയിംസ് കോമി.2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലറി ക്ലിന്റന്റെ പരാജയത്തിനു പിന്നില്‍ കോമിയാണെന്നു ആരോപിച്ചിരുന്നു.

കോമിയെ പുറത്താക്കിയ ട്രംപിന്റെ നടപടി വലിയ പിഴവാണെന്ന് ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമര്‍ പ്രതികരിച്ചു. ജയിംസ് കോമിയെ മാറ്റിയത് രാജ്യത്തിനും രഹസ്യാന്വേഷണ ഏജന്‍സിക്കും വലിയ നഷ്ടമാണെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ റിച്ചാര്‍ഡ് ബര്‍ ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ചതല്ല റഷ്യ-ട്രംപ് ബന്ധമെന്നും വര്‍ഷങ്ങള്‍ക്കു മുമ്പേ ആരംഭിച്ച ഈ ബന്ധം സമീപ കാലത്ത് ശക്തി പ്രാപിക്കുകയായിരുന്നുവെന്നും വ്യക്തമാക്കുന്ന ഡോസിയര്‍ (രഹസ്യരേഖ) മുന്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നേരത്തെ കൈമാറിയിരുന്നു. ഈ രഹസ്യരേഖകള്‍ ഉപയോഗിച്ച് ട്രംപിനെ റഷ്യ ബ്ലാക് മെയില്‍ ചെയ്യാന്‍ വരെ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മോസ്‌കോയില്‍ പര്യടനം നടത്തുമ്പോള്‍ ട്രംപ് സന്ദര്‍ശിച്ച ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റഷ്യ റെക്കോര്‍ഡ് ചെയ്തിരുന്നതായും രേഖയില്‍ പരാമര്‍ശമുണ്ട്.

കൂടാതെ, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെതിരെ സൈബര്‍ പ്രചാരണത്തിന് പുടിന്‍ ഉത്തരവിട്ടതിന്റെ രേഖകളും രഹസ്യാന്വേഷണ എജന്‍സി പുറത്തു വിട്ടിരുന്നു. റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സാണ് ഇത്തരമൊരു ഇടപെടല്‍ അമേരിക്കയില്‍ നടത്തിയത്. തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി മാറിയ പല ഘടകങ്ങളും റഷ്യ അമേരിക്കയില്‍ നിന്ന് ചോര്‍ത്തിയതാണെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ റഷ്യന്‍ ബന്ധത്തെ കുറിച്ച് ജയിംസ് കോമി അന്വേഷണം ആരംഭിച്ചത്.

English summary
Trump on Tuesday fired the director of the F.B.I., James B. Comey, abruptly terminating the law enforcement official leading a wide-ranging criminal investigation into whether Mr. Trump’s advisers colluded with the Russian government to steer the outcome of the 2016 presidential election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X