കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈകപ്പത്തിയില്ല; ഒന്നാം ക്ലാസുകാരിക്ക് മികച്ച കയ്യെഴുത്തിന് പുരസ്‌കാരം

  • By Jisha
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ജനിച്ചത് ഇരുെൈകപ്പത്തികളുമില്ലാത്തയാണെങ്കിലും മികച്ച കയ്യെഴുത്തിനുള്ള പുരസ്‌കാരമായ പെന്‍മാന്‍ഷിപ്പ് പുരസ്‌കാരം നേടുന്നതിന് അനയ എല്ലിക്കിന് അതൊന്നും തടസ്സമായിരുന്നില്ല. വിര്‍ജിനിയയിലെ ഏഴ് വയസ്സുകാരിയായ അനയ എല്ലിക്കാണ് ഈ വര്‍ഷത്തെ മികച്ച കയ്യെഴുത്തിനുള്ള നിക്കോളാസ് മാക്‌സില്‍ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹമായിട്ടുള്ളത്.

സാനര്‍ ബ്ലോസറാണ് ഇരുകൈളുമില്ലാതെ ജനിക്കുകയും മികച്ച കയ്യെഴുത്തുള്ളതുമായ മറ്റൊരു വിദ്യാര്‍ത്ഥിക്ക് വേണ്ടി 2011ല്‍ ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ദേശീയ കയ്യെഴുത്തുമത്സരത്തിന്റെ ഭാഗമായാണ് പെന്‍മാന്‍ഷിപ്പ് പുരസ്‌കാരവും നല്‍കിവരുന്നത്. മികച്ച കയ്യെഴുത്തുകളുള്ള വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഓരോ വര്‍ഷവും പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്. 25 വയസ്സ് പിന്നിട്ട സാന്‍സര്‍ ബ്ലോസര്‍ ദേശീയ കയ്യെഴുത്ത് മത്സരം കിന്‍ര്‍ഗാര്‍ട്ടന്‍ മുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് നല്‍കിവരുന്നത്. ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമടങ്ങിയതാണ് വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍. മൂന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പ്രതിവര്‍ഷം നടത്തിവരുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്.

washington

കൈത്തണ്ടയില്‍ പെന്‍സില്‍ ഇറുക്കിവെച്ചാണ് കൈകളില്ലാത്ത അനയ എഴുതുന്നതും വരയ്ക്കുന്നതുമെന്ന് അനയയുടെ അമ്മ ബിനാക പറയുന്നു. പേപ്പറിനനുസരിച്ച് കൈ മുട്ടില്‍ ഊന്നി നിന്നാണ് ഈ പെണ്‍കുട്ടിയുടെ എഴുത്ത്. കയ്യില്ലെങ്കിലും കൃത്രിമ കയ്യുപയോഗിക്കാന്‍ അനയ തയ്യാറായിട്ടില്ല.

തന്റെ അധ്യാപന ജീവിതത്തിനിടയില്‍ ഇത്തരത്തിലൊരു വിദ്യാര്‍ത്ഥിയെ കണ്ടിട്ടില്ലെന്നും പഠനത്തിലും അനയ ഉന്നതനിലവാരം പുലര്‍ത്തുന്നുവെന്നാണ് ക്ലാസ് ടീച്ചര്‍ക്കും പറയാനുള്ളത്. ക്ലാസിലെ മികച്ച കയ്യെഴുത്തുള്ള പെണ്‍കുട്ടിയായ അനയക്ക് ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിനും തന്റേതായ ശൈലിയുണ്ടെന്നും അധ്യാപകര്‍ പറയുന്നു.

English summary
First grader without palm wins penmanship competition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X