കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം മോഷ്ടിയ്ക്കാന്‍ ശ്രമിച്ച യുവാവ് എയര്‍പോര്‍ട്ടില്‍ വച്ച് പിടിയിലായി

  • By Meera Balan
Google Oneindia Malayalam News

ടലഹാസി: പലതരം വാഹനമോഷ്ടാക്കളെപ്പറ്റി കേട്ടിട്ടുണ്ട്. എന്നാല്‍ വിമാന കള്ളന്‍മാരെപ്പറ്റി കേട്ടിട്ടുണ്ടോ. വിമാനത്തിന് വേണ്ടി പണം വാങ്ങി സ്വന്തം കീശയിലാക്കുന്ന തരത്തിലുളള കള്ളന്‍മാരല്ല. നല്ല ഒറിജിനല്‍ കള്ളന്‍. ജുവാന്‍ പാബ്‌ളോ സെറോണ്‍(23) എന്ന ഫ്‌ളോറി‍ഡക്കാരനായ യുവാവാണ് വിമാനം അടിച്ചമാറ്റാന്‍ ശ്രമിച്ച് പൊലീസ് പിടിയിലായത്. 2.5 മില്യണ്‍ ഡോളര്‍ വില വരുന്ന വിമാനമാണ് യുവാവ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.

ജുവാന് മറ്റ് വാഹനങ്ങളോടൊന്നും തീരെ താതപര്യം പോര. അതിനാലാണത്രേ സ്വന്തമായി ഒരു വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഫ്‌ളോറിഡയിലെ ഒകാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പിലാറ്റസ് പിസി-12 എന്ന ചെറു യാത്ര വിമാനം മോഷ്ടിക്കാന്‍ ശ്രമിച്ചത് .

Juan

എയര്‍പോര്‍ട്ടില്‍ നിന്നും വിമാനം പറത്തി ചിക്കാഗോയിലേക്ക് പോകാനായിരുന്നു ജുവാന്റെ ശ്രമം . എയര്‍പോര്‍ട്ട് അധികൃതരോട് സ്വന്തം വിമാനമാണെന്നും ചിക്കാഗോയിലേക്ക് പോവുകയാണെന്നും യുവാവ് പറഞ്ഞു. മാത്രമല്ല കള്ളപ്പേരാണ് നല്‍കിയതും .

എന്നാല്‍ അധികം വൈകാതെ ജുവാന്റെ കള്ളത്തരങ്ങള്‍ പൊലീസ് കൈയ്യോടെ പിടികൂടി . അറസ്റ്റിലായ ഇയാളെ 51,000 ഡോളര്‍ കോടതിയില്‍ കെട്ടിവച്ചാണ് ജാമ്യത്തിലിറക്കിയത് .

English summary
Florida man tried to steal $2.5 million plane, said he was heading to Chicago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X