കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെയ്‌സ്ബുക്കിനെതിരെ ഇന്ത്യക്കൊപ്പം കൈകോര്‍ത്ത് ഫ്രാന്‍സും

  • By Athul
Google Oneindia Malayalam News

പാരീസ്: ഫെയ്‌സ്ബുക്കിനെതിരായ തീരുമാനത്തില്‍ ഇന്ത്യക്കൊപ്പം ഫ്രാന്‍സും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുള്ള സേഫ് ഹാര്‍ബര്‍ നിയങ്ങളെ അട്ടിമറിക്കുന്നതാണ് ഫെയ്‌സ്ബുക്ക് നടപടികളെന്നും അതിനാല്‍ അത്തരം നടപടികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഫ്രാന്‍സ് ഒരുങ്ങുകയാണ്.

ഫെയ്‌സ്ബുക്കിനോട് അംഗങ്ങളുടെ വിവരങ്ങള്‍ അമേരിക്കയിലേക്ക് അയക്കരുതെന്ന് ഫ്രാന്‍സ് കമ്മീഷന്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് ലിബര്‍ട്ടീസ് ആവശ്യപ്പെട്ടു. അംഗങ്ങളുടെ സ്വകാര്യതയ്ക്ക് ഒട്ടും പ്രാധാന്യം ഫെയ്‌സ്ബുക്ക് നല്‍കുന്നില്ല. പാസ് വേഡ് പോളിയിയും സ്വകാര്യതയെ ഒട്ടും മാനിക്കുന്നില്ലെന്നും കമ്മീഷന്‍ നല്‍കിയ ഉത്തരവില്‍ പറയുന്നു.

Facebook

ഫ്രാന്‍സിലെ നിയമമനുസരിച്ച് ഫെയ്‌സ്ബുക്ക് നിലവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. അംഗങ്ങളുടെ വിവരങ്ങള്‍ കൈമാറ്റം ചെയ്യുക. അംഗങ്ങളുടെ ലൈംഗിക അഭിരുചി, രാഷ്ട്രീയ താല്‍പര്യങ്ങള്‍ എന്നിവ കൈമാറുക എന്നീ പ്രശ്‌നങ്ങളാണ് കമ്മീഷന്‍ എടുത്തു പറയുന്നത്.

അംഗങ്ങള്‍ അല്ലാത്തവരുടെ വിവരങ്ങള്‍ വരെ ഫെയ്‌സ്ബുക്ക് ചോര്‍ത്തി നല്‍കുന്നുവെന്നും കമ്മീഷന്‍ ആരോപിക്കുന്നുണ്ട്.

English summary
France joins India to telling Facebook not transfer data in America
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X