കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാം വിരുദ്ധ പ്രക്ഷോഭം ജര്‍മ്മനി പ്രതിസന്ധിയില്‍

  • By Meera Balan
Google Oneindia Malayalam News

ബര്‍ലിന്‍: ജര്‍മനിയില്‍ ഇസ്ലാംവത്ക്കരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്ത് അഭയാര്‍ത്ഥികളായി എത്തിയവരുള്‍പ്പടെ ശരിയത്ത് നിയമങ്ങള്‍ ജര്‍മ്മനിയില്‍ നടപ്പിലാക്കുകയാണെന്ന് ആരോപിച്ച് ആയിരക്കണക്കിന് ജര്‍മന്‍കാരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഡസ്‌ഡെന്‍ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ പ്രതിഷേധം ശക്തമാണ്. പ്രതിഷേധക്കാരുടെ സമ്മര്‍ദ്ദത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കല്‍ പ്രതിസന്ധിയിലായിരിയ്ക്കുകയാണ്. ലോകമെമ്പാടും ഇസ്ലാമികവത്ക്കരണത്തിന്റെ പിടിയലാണെന്നും ജര്‍മനിയില്‍ ഇത് അനുവദിയ്ക്കില്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

അസ്വസ്തത പുകയുന്ന മുസ്ലീം രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ജര്‍മനിയില്‍ എത്തുന്നത്. അരലക്ഷത്തിലധികം മുസ്ലിങ്ങള്‍ ഇതിനോടകം തന്നെ ജര്‍മനിയില്‍ അഭയം തേടിയിട്ടുണ്ട്. ജര്‍മനിയില്‍ തീവ്ര ഇസ്ലാമികത അനുവദിയ്ക്കില്ലെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. അമുസ്ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ രാജ്യത്ത് പെരുകുന്നതായും സ്ത്രീകളെ ആക്രിയ്ക്കുന്നതായും പ്രക്ഷോഭക്കാര്‍ പറയുന്നു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ പോലും നിഷേധിയ്ക്കുകയാണ്. ശരിയത്ത് നിയമം നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ജര്‍മ്മനിയില്‍ എന്ന് മാത്രമല്ല ഒരു യൂറോപ്യന്‍ രാജ്യത്തിലും ശരിയത്ത് നിമയം നടപ്പാക്കാന്‍ അനുവദിയ്ക്കില്ല.

ഒറ്റപ്പെട്ട ഒട്ടേറെ പ്രതിഷേധങ്ങള്‍ക്കായിരുന്നു ജര്‍മ്മനി സാക്ഷ്യം വഹിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രതിഷേധങ്ങള്‍ വേറിട്ട തലത്തിലേയ്ക്ക് മാറുകയാണ്. ജര്‍മന്‍കാരുടെ നേതൃത്വത്തില്‍ 'പാട്രിയോട്ടിക് യൂറോപ്യന്‍സ് എഗൈന്‍സ്റ്റ് ദ ഇസ്ലാമിസേഷന്‍ ഓഫ് ദ വെസ്റ്റ്' (PEGIDA) എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. സംഘടനയുടേ നേതൃത്വത്തിലാണ് സമരങ്ങള്‍. എന്നാല്‍ സമരക്കാരെ നിയോ നാസികള്‍ എന്ന് മുദ്രകുത്തുകയാണ് ഇസ്ലാമികവത്ക്കരണത്തിന്‍ അണിയറക്കാരെന്ന് ആക്ഷേപമുയരുന്നു.

ജര്‍മനിയുടെ സംസ്‌ക്കാരവും പാരമ്പര്യവും ശരിയത്ത് നിയമങ്ങള്‍ക്ക് വിട്ട് കൊടുക്കില്ലെന്നും സര്‍ക്കാര്‍ ഇത്തരം ശ്രമങ്ങള്‍ തടയണമെന്നും പെഗിഡ ആവശ്യപ്പെടുന്നു. രാജ്യത്തേയ്ക്കുള്ള മുസ്ലിങ്ങളുടെ കുടിയേറ്റം അവസാനിപ്പിയ്ക്കണമെന്ന് തന്നെയാണ് ശക്തമായി ആവശ്യം. ഇറാനില്‍ നിന്നും ഓസ്‌ട്രേലിയയില്‍ അഭയം തേടിയ പുരോഹിതന്‍ രാജ്യത്ത് ആക്രമണം നടത്തിയതും ജര്‍മനിയിലെ പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു.

ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തങ്ങള്‍ക്ക് നേരെയും ഉണ്ടാകുമെന്നവര്‍ ഭയക്കുന്നു. ലട്ട്‌സ ബാച്ച്മാന്‍ എന്ന 41കാരാനണ് പെഡിഗയുട സ്ഥാപകന്‍. ജര്‍മനിയിലെ പല നഗരങ്ങളിലും വ്യാപകമായി ഇസ്ലാമികവത്ക്കരണം നടക്കുന്നുവെന്ന് സംഘടന ആരോപിയ്ക്കുന്നു. അഭയം തേടിയെത്തുന്നവര്‍ക്കെതിരല്ല തങ്ങളെന്നും എന്നാല്‍ തങ്ങളുടെ മതത്തെയും വിശ്വാസത്തെയും തകര്‍ക്കാന്‍ തങ്ങള്‍ അനുവദിയ്ക്കില്ലെന്നും പ്രക്ഷോഭക്കാര്‍ പറയുന്നു. ബര്‍ലിന്‍ പ്രക്ഷോഭത്തില്‍ ഉയര്‍ന്ന മുദ്രവാക്യങ്ങള്‍ തന്നെയാണ് ജര്‍മനിയില്‍ വീണ്ടും ഉയരുന്നത്.

English summary
Thousands of German citizens have been taking to the streets to protest the growing “Islamization” of their country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X