കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ ശിക്ഷ!കമ്മ്യൂണിസ്റ്റാവണേല്‍ കടമ്പകള്‍ ഇനിയും,എല്ലാം ചൈനയില്‍ നിന്ന്!

മതവിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത കമ്യൂണിസ്റ്റുകാര്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് ചൈനയിലെ പുതിയ ചട്ടം

Google Oneindia Malayalam News

ബീജി​ങ്: കമ്യൂണിസ്റ്റുകാരനാവാന്‍ നിരീശ്വവാദിയിയിരിക്കണമെന്നാണ് ചൈനയിലെ തത്വം. മതവിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത കമ്യൂണിസ്റ്റുകാര്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് ചൈനയിലെ റിലീജിയസ് അഫയേഴ്സ് റെഗുലേറ്ററിനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ഭരണഘടന മതവിശ്വാസം പിന്‍തുടരാനുള്ള അനുവാദം നല്‍കുന്നുണ്ടെങ്കിലും ചൈനയിലെ കമ്യൂണിസ്റ്റുകള്‍ ഔദ്യോഗികമായി നിരീശ്വരവാദികളാണ്.

പാര്‍ട്ടി ​അംഗങ്ങള്‍ക്ക് മതവിശ്വാസം പിന്തുടരുതെന്ന് കര്‍ശന നിര്‍ദേശമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക മാസികയില്‍ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഫോര്‍ റിലിജിയസ് ഡയറക്ടര്‍ വാങ് സുവോണാണ് ഇത് സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ 90 മില്യണ്‍ ജനങ്ങളും മതവും വിശ്വാസവും കൃത്യമായി പിന്തുടരുന്നവരാണ് എന്നതാണ് മറ്റൊരു കാര്യം.

china

മതങ്ങളുമായി ബന്ധപ്പെട്ട സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെ പുറത്താക്കണമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി ആഹ്വാനം ചെയ്യുന്നുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ മതപരമായ കാര്യങ്ങളില്‍ നിന്നും സമ്പദ് വ്യവസ്ഥ വികാസം പ്രാപിക്കുന്നതിനായും വ്യത്യസ്ത സംസ്കാരങ്ങളെ കെട്ടിപ്പടുക്കുന്നതിനുമായി മതങ്ങളെ പിന്തുണയ്ക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും വാങ് ലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങള്‍ നിരീശ്വര വാദികളായിരിക്കണമെന്നും പാര്‍ട്ടിയുടെ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കാന്‍ പ്രാപ്തിയുണ്ടായിരിക്കണമെന്നും പാര്‍ട്ടിയില്‍ വിശ്വസിക്കണമെന്നുമാണ് അംഗങ്ങള്‍ക്ക് നല്‍കുന്ന കരുത്തുറ്റ സന്ദേശം. അംഗങ്ങളെ മതവിശ്വസങ്ങള്‍ക്ക് അടിപ്പെടാന്‍ അനുവദിക്കുകയില്ലെന്നും വാങ് വ്യക്തമാക്കുന്നു. പാര്‍ട്ടി ​അംഗങ്ങള്‍ക്കിടയിലെ മതവിശ്വാസം വൈരുദ്ധ്യാത്മക ഭൗതികവാദത്തിലെത്തിച്ചുവെന്നും ഇത് പാര്‍ട്ടിയുടെ മൂല്യങ്ങളെ ഇല്ലാതാക്കിയെന്നും വാങ് അവകാശപ്പെടുന്നു. പാര്‍ട്ടി​ അംഗങ്ങള്‍ക്കിടയില്‍ മതവിശ്വാസം പിന്തുടരുന്നവരെ പിന്തുണയ്ക്കുന്നുവെന്ന് ചില പണ്ഡിതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടി അടിസ്ഥാനപരമായി മതവിശ്വാസത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്.

English summary
Members of China's Communist Party need to give up religion and "be firm Marxist atheists" or face punishment, the country's religious affairs regulator has said, reported Global Times.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X