കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി രംഗം സ്ത്രീകള്‍ക്ക് പറ്റിയതല്ല!!! കലാ രംഗം അനിയോജ്യം!!! എന്‍ജിനീയറുടെ കുറിപ്പ് വിവാദമാവുന്നു

ആണും പെണ്ണും തമ്മിലുള്ള ശാരീരിക മാനസിക വ്യത്യാസങ്ങളാണ് ഉള്ളത്

  • By Ankitha
Google Oneindia Malayalam News

ഗൂഗിളിൽ ലിംഗ സമത്വം ആവശ്യമില്ലെന്ന ഗുഗിളിലെ മുതിർന്ന് സോഫ്റ്റ് വെയർ എൻജിനയറിന്റെ കുറിപ്പ് വിവാദമാകുന്നു. ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികളെ വിമർശിച്ചുകൊണ്ടുള്ള എൻജിനിയറുടെ കുറിപ്പ് ഗുഗിളിനകത്തു തന്നെ വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.

ഗുജറാത്തിനു പിന്നാലെ ത്രിപുരയിലും എംഎൽഎമാരുടെ കൂറ് മാറ്റം !!! ആറ് തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ!!!ഗുജറാത്തിനു പിന്നാലെ ത്രിപുരയിലും എംഎൽഎമാരുടെ കൂറ് മാറ്റം !!! ആറ് തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ!!!

ഐടി രംഗത്ത് സ്ത്രീ സാന്നിധ്യം കുറയാനുള്ളകാരണം ജോലിസ്ഥത്തെ പക്ഷാപാതിത്വമോ വിവേചനമോ അല്ല. പകരം ആണും പെണ്ണും തമ്മിലുള്ള ശരീരിക മാനസിക പ്രത്യേകതകാളാണ്. അതിനെ ലിംഗ വ്യാഖ്യാനം എന്നതരത്തിലുള്ള വിമർശനം അവസാനിപ്പിക്കണമെന്നു ഗൂഗിള്‍സ് ഐഡിയോളജിക്കല്‍ എക്കോ ചേമ്പര്‍' എന്ന് പേരിട്ടിരിക്കുന്ന കുറിപ്പില്‍ അദ്ദേഹം പറയുന്നു.കൂടാതെ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അനിയോജ്യമായത് കല- സാംസ്കാരിക മേഖലകളാണെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കുറിപ്പിന്റെ പൂർണ്ണ രൂപം ഗിസ്മോഡോ ഡോട്ട് കോം പുറത്ത് വിട്ടിട്ടുണ്ട്.

google

എൻജിനിയറുടെ കുറിപ്പ് വലിയ വാർത്തയായതോടെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇതിനെ തുടർന്ന് ഗുഗിളിന്റെ ഡൈവേഴ്സിറ്റി ഇന്റഗ്രിറ്റി ആന്റ് ഗവേണൻസിന്റെ മേധവി ഡാനിയേൽ ബ്രൗൺ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഗൂഗിളില്‍ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ലൈംഗികതയെ സംബന്ധിച്ച് തെറ്റായ നിരീക്ഷണമാണ് വിവാദമായ കുറിപ്പിലുള്ളത്.ഈ കുറിപ്പ് ഒരിക്കലും ഗൂഗിളിന്റെ ഔദ്യോഗിക അഭിപ്രായമോ നിലപാടോ അല്ല. വൈവിധ്യവും ഐക്യവും ഗൂഗിള്‍ പിന്തുടരുന്ന മൂല്യങ്ങളുടെ പ്രധാന ഘടകങ്ങളാണ്. അത് തന്നെയാണ് സ്ഥാപനത്തിന്റെ വിജയത്തിനാധാരവും. അതുകൊണ്ടു തന്നെ നാനാത്വത്തിനും ഐക്യത്തിനും വേണ്ടി ഗൂഗിള്‍ നിലകൊള്ളുകയും അത് തുടരുകയും ചെയ്യും". മദര്‍ബോഡ് എന്ന ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ട ഡാനിയേല്‍ ബ്രൗണിന്റെ പ്രതികരണ കുറിപ്പില്‍ പറയുന്നു.

English summary
A male Google software engineer’s manifesto against the company’s diversity initiatives has gone viral, prompting a backlash and causing the tech giant’s diversity chief to respond.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X