കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നിന്നും മലയാളികള്‍ മടങ്ങേണ്ടി വരും..!! ഇനി സര്‍ക്കാര്‍ ജോലിയും ചെയ്യാനാവില്ല..!!

  • By അനാമിക
Google Oneindia Malayalam News

റിയാദ്: സ്വദേശികളായ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കാനും രാജ്യത്തിന്റെ സമ്പത്ത് പുറം നാടുകളിലേക്ക് ഒഴുകുന്നത് തടയാനുമായി സൗദി അറേബ്യ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവത്ക്കരണ നടപടികള്‍ സര്‍ക്കാര്‍ തൊഴില്‍ മേഖലയിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം. മലയാളികളടക്കം സൗദിയിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ജോലി പോകും.

Read Also: ഇനി സൗജന്യ എടിഎം ഇടപാടില്ല..!! സ്വന്തം പണം പിന്‍വലിക്കാന്‍ ബാങ്കിന് കൂലി കൊടുക്കണം..!!

Read Also: ദുബായില്‍ മലയാളി വീട്ടമ്മയ്ക്ക് അപൂര്‍വ്വ ഭാഗ്യം...!! അടിച്ചത് കോടികളാണ്..കോടികള്‍..!!

സർക്കാർ മേഖലയിലും

വിവിധ സ്വകാര്യ മേഖലകളില്‍ ഘട്ടം ഘട്ടമായി സ്വദേശിവത്ക്കരണം നടപ്പാക്കി സൗദി അറേബ്യ വിദേശികളെ ഒഴിവാക്കുന്ന നടപടിക്ക് നേരത്തെ തന്നെ തുടക്കമിട്ടിരിക്കുന്നു. സ്വദേശിവത്ക്കരണം സര്‍ക്കാര്‍ സര്‍വ്വീസുകളിലേക്ക് കൂടി സര്‍ക്കാര്‍ വ്യാപിക്കുന്നത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും.

വിദേശികൾ പതിനായിരക്കണക്കിന്

സൗദി അറേബ്യയിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 70, 025 ആണെന്നാണ് കണക്ക്. ഇവരെ മുഴുവനായും 2020 ഓടെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

തൊഴിൽ നഷ്ടപ്പെടും

സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്ന വിദേശികളെ വിഭജിച്ചാലുള്ള കണക്ക് ഇത്തരത്തിലാണ്. ആരോഗ്യ മേഖലയില്‍ 48, 973, വിദ്യാഭ്യാസ മേഖലയില്‍ 3,352 , സാങ്കേതിക തൊഴില്‍ പരിശീലന കോര്‍പ്പറേഷന് കീഴിലെ സ്ഥാപനങ്ങളില്‍ 881, സര്‍വ്വകലാശാല അധ്യാപകരായി 15, 844പേര്‍ എന്നിങ്ങനെയാണ് കണക്ക്.

സമ്പൂർണ സ്വദേശിവത്ക്കരണം

വിഷന്‍ 2020 പദ്ധതിയുടെ ഭാഗമായാണ് സൗദിയില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ സ്വദേശിവത്ക്കരണം നടപ്പാക്കാനുള്ള പദ്ധതി സിവില്‍ സര്‍വ്വീസ് മന്ത്രാലയമാണ് തയ്യാറാക്കുന്നത്.

എണ്ണക്കമ്പനികൾ പ്രതിസന്ധിയിൽ

മറ്റ് ഗൾഫ് രാജ്യങ്ങളിലും പ്രവാസികൾ വൻതൊഴിൽ നഷ്ടഭീഷണിയാണ് നേരിടുന്നത്. കടുത്ത സാമ്പത്തിക മാന്ദ്യമാണ് ഗൾഫ് രാജ്യങ്ങളുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ എണ്ണക്കമ്പനികൾ നേരിടുന്നത്. ഇത് മൂലം അടുത്ത രണ്ട് വർഷത്തിനിടയിൽ പ്രവാസികളെ തിരിച്ചയയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ

പ്രവാസികളുടെ പുനരധിവാസം

ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡർമാരാണ് ഈ ഞെട്ടിക്കുന്ന വിവരം അറിയിച്ചത്. ഇത്തരത്തിൽ തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ സംസ്ഥാനസർക്കാരുകൾ ആസൂത്രണം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

പ്രവാസികൾ നാട്ടിലേക്ക് ഒഴുകും

സൗദിയിൽ പൊതുമാപ്പു പ്രഖ്യാപിച്ചതിനെ തുടർന്ന് തന്നെ നിരവധി പ്രവാസികൾ മടങ്ങി വരാനിരിക്കുകയാണ്. ഏകദേശം 21,000 ത്തോളം പ്രവാസികൾ മടങ്ങി വരാനുള്ള എക്സിറ്റ് വിസ ഇതിനകം നൽകിയിട്ടുണ്ട്. ഇത് കൂടാതെ മാന്ദ്യവും സ്വദേശിവത്ക്കരണവും കൂടി വരുന്നതോടെ പ്രവാസികളുടെ വൻ ഒഴുക്കാണ് രാജ്യത്തേക്ക് പ്രതീക്ഷിക്കപ്പെടുന്നത്.

കേരളത്തിനെ ബാധിക്കും

ഗൾഫ് രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് പ്രവാസികൾ മടങ്ങി വരുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തേയും ദോഷകരമായി ബാധിക്കും. കേരളത്തിനെ സമ്പത്തിച്ച് ഗൾഫ് പണത്തെ ഏറെ ആശ്രയിക്കുന്ന സംസ്ഥാനമെന്ന നിലയിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും.

വൻ തൊഴിൽ നഷ്ടം

2013ലെ നിതാഖാത്തിൽ ജോലി നഷ്ടപ്പെട്ട് നിരവധി പേരാണ് നാട്ടിലേക്ക് തിരിച്ചുവന്നത്. സൗദിയിൽ റെസ്റ്റോറന്റുകൾ, മൊബൈൽ ഷോപ്പുകൾ എന്നിവിടങ്ങളിൽ സ്വദേശിവ്തക്കരണം ആരംഭിച്ചപ്പോൾ തന്നെ നിരവധി മലയാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. സമ്പൂർണ്ണ സ്വദേശിവ്തക്കരണം കൂടി നടപ്പാക്കുന്നതോടെ വൻ തിരിച്ചടിയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
Saudi Government decides to appoint only saudi men for government jobs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X