കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് കൊലകള്‍, റഷ്യക്കാരി പിടിക്കപ്പെടുന്നത് 68ാം വയസ്സില്‍

  • By Sruthi K M
Google Oneindia Malayalam News

മോസ്‌കോ: ഇരുപത് വര്‍ഷത്തിനിടയില്‍ കൊന്നൊടുക്കിയത് പത്ത് ജീവനുകള്‍. അറുപത്തിയെട്ടാമത്തെ വയസ്സിലാണ് ടമാറ സംസണ്‍നോവ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. റഷ്യയിലെ നോറിയില്‍സ്‌കിലാണ് സംഭവം നടക്കുന്നത്. ഒരു വഴക്കിനെത്തുടര്‍ന്ന് 79 വയസ് പ്രായമുള്ള സ്ത്രീയെ വിഷം കൊടുത്തു കൊന്നതിനാണ് ഈ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

2003ല്‍ ടമാറ സംസണ്‍നോവയെ മറ്റൊരു കേസില്‍ പോലീസ് സംശയിച്ചിരുന്നു. അന്ന് ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച 32കാരന്‍ കൊല്ലപ്പെട്ട കേസിലായിരുന്നു ഇവര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ തെളിവുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഒടുവില്‍ മരണപ്പെട്ട സ്ത്രീയെക്കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍ പോലീസ് ഇവരുടെ വീട് പരിശോധിക്കുകയുണ്ടായി.

murder

പരിശോധനയ്ക്കിടയില്‍ ഈ സ്ത്രീയുടെ ഡയറി കിട്ടുകയും അതു വായിച്ച പോലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിക്കുകയുമാണുണ്ടായത്. ഇംഗ്ലീഷ്, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകളിലായിരുന്നു എഴുത്തുകള്‍. ഡയറിയില്‍ പത്തോളം കൊലപാതകളെക്കുറിച്ചായിരുന്നു എഴുതിയിരുന്നത്.

ഇതുവരെ തെളിയിക്കാന്‍ പറ്റാതെ പോയ പല കേസിന്റെയും തുമ്പ് അതില്‍ നിന്നും പോലീസിന് ലഭിച്ചു. ഡയറിയില്‍ നിന്ന് ഒരു ഫോട്ടോയും പോലീസിന് ലഭിച്ചിരുന്നു. കറുത്ത കവറില്‍ ശരീര ഭാഗങ്ങള്‍ കുഴിച്ചിടാന്‍ ശ്രമിക്കുന്ന ഒരു വൃദ്ധയുടെ ഫോട്ടോയായിരുന്നു അതില്‍. മുത്തശ്ശി റിപ്പര്‍ എന്നാണ് ഇപ്പോള്‍ റഷ്യയില്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്ന പേര്.

English summary
THIS is the face of a pensioner nicknamed the 'granny ripper' accused of murdering and hacking apart 10 people in a reign of terror lasting two decades.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X