കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐന്‍സ്റ്റീന്റെ പ്രവചനം സത്യമായി... ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തി; പിന്നില്‍ ഇന്ത്യന്‍ കരുത്തും

Google Oneindia Malayalam News

വാഷിങ്ടണ്‍: പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മഹാവിസ്‌ഫോടനത്തിലൂടെയാണ് പ്രപഞ്ച രൂപീകരണം നടന്നത് എന്നാണ് ഇപ്പോഴത്തെ ശാസ്ത്രപഠനങ്ങള്‍ വിലയിരുത്തുന്നത്.

എന്നാല്‍ പ്രപഞ്ച പഠനത്തില്‍ വലിയ സമസ്യ ആയിരുന്ന ഒരു ചോദ്യത്തിന് ഇപ്പോഴിതാ ഉത്തരം കിട്ടിയിരിയ്ക്കുന്നു. ഒരു നൂറ്റാണ്ട് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങള്‍ ശാസ്ത്രലോകം കണ്ടെത്തി.

നൂറ്റാണ്ടിന്റെ കണ്ടെത്തല്‍ എന്ന് വിശേഷിപ്പിയ്ക്കുന്ന ഈ കണ്ടെത്തലില്‍ ഇന്ത്യയ്ക്കും ഒരു നിര്‍ണായക സ്ഥാനം ഉണ്ട് എന്നതാണ് അഭിമാനാര്‍ഹമായ കാര്യം.

 ഗുരുത്വ തരംഗങ്ങള്‍

ഗുരുത്വ തരംഗങ്ങള്‍

തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ച് ഒന്നാകുക എന്നത് നമ്മുടെ സാമാന്യ ചിന്തയില്‍ സങ്കല്‍പിയ്ക്കാന്‍ പോലും ആകില്ല. എന്നാല്‍ അങ്ങനെ സംഭവിയ്ക്കുകയാണെങ്കില്‍ അതിന്റെ പ്രകമ്പനങ്ങള്‍ ഓളങ്ങളായി സഞ്ചരിയ്ക്കും എന്നായിരുന്നു ഐന്‍സ്റ്റീന്റെ സിദ്ധാന്തം. ഈ തരംഗങ്ങളാണ് ഗുരുത്വ തരംഗങ്ങള്‍ എന്നറിയപ്പെടുന്നത്.

ഐന്‍സ്റ്റീന്റെ പ്രവചനം

ഐന്‍സ്റ്റീന്റെ പ്രവചനം

1915 ല്‍ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചപ്പോഴാണ് ഗുരുത്വ തരംഗങ്ങളെ കുറിച്ച് ഐന്‍സ്റ്റീന്‍ പ്രവചിച്ചത്. അത് ശരിയാണെന്നാണ് ഇപ്പോള്‍ ശാസ്ത്ര ലോകം കണ്ടെത്തിയിരിയ്ക്കുന്നത്.

 ലിഗോ

ലിഗോ

ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി അഥവ ലിഗോ എന്നാണ് പരീക്ഷണമാണ് ഇപ്പോള്‍ ഗുരുത്വ തരംഗങ്ങളെ കണ്ടെത്തിയിരിയ്ക്കുന്നത്.

നിര്‍ണായകം

നിര്‍ണായകം

പ്രപഞ്ച പഠനത്തിലെ നിര്‍ണായക കണ്ടുപിടിത്തങ്ങളില്‍ ഒന്നാണിത്. നൂറ്റാണ്ടിന്റെ കണ്ടെത്തല്‍ എന്നാണ് ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലിനെ വിശേഷിപ്പിയ്ക്കുന്നത്.

ആയിരത്തോളം ശാസ്ത്രജ്ഞര്‍

ആയിരത്തോളം ശാസ്ത്രജ്ഞര്‍

2002 ല്‍ ആണ് ലിഗോ പരീക്ഷണങ്ങള്‍ തുടങ്ങുന്നത്. വിവധ രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം ശാസ്ത്രജ്ഞരാണ് ഈ പരീക്ഷണത്തില്‍ പങ്കാളികളായിട്ടുള്ളത്.

ഇന്ത്യയ്ക്കും അഭിമാനം

ഇന്ത്യയ്ക്കും അഭിമാനം

ഗുരുത്വതരംഗങ്ങളുടെ കണ്ടെത്തലില്‍ ഇന്ത്യയ്ക്കും അഭിമാനിയ്ക്കാന്‍ ഏറെ വകയുണ്ട്. 31 ഇന്ത്യന്‍ ശാസ്ത്രജ്ഞരാണ് ഇതില്‍ നിര്‍ണായക പങ്കാളികളായത്.

ചെലവ്

ചെലവ്

അഞ്ഞൂറ് മില്ല്യണ്‍ ഡോളര്‍ ആണ് ഈ പരീക്ഷണ സംവിധാനം ഒരുക്കാന്‍ വേണ്ടി മാത്രം ചെലവിട്ടത്. ഏതാണ്ട് മൂവായിരത്തി നാനൂറ് കോടി രൂപ!.

തിരിച്ചറിഞ്ഞു

തിരിച്ചറിഞ്ഞു

130 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ച് ഒന്നായിച്ചേര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഗുരുത്വ തരംഗങ്ങള്‍ അടുത്തിടെയാണ് ഭൂമിയെ കടന്നുപോയത്. ഇത് തിരിച്ചറിയാനും ലിഗോ പരീക്ഷണത്തിന് സാധിച്ചു.

നീളന്‍ പൈപ്പുകള്‍

നീളന്‍ പൈപ്പുകള്‍

നാല് കിലോമീറ്റര്‍ നീളമുള്ള രണ്ട് പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട് ലിഗോ പരീക്ഷണത്തില്‍. ഈ പൈപ്പുകളുടെ നീളത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ അളന്നാണ് ഗുരുത്വ തരംഗങ്ങള്‍ കണ്ടെത്തുന്നത്. നീളം എന്ന് പറയുമ്പോള്‍ വലിയതൊന്നും പ്രതീക്ഷിയ്ക്കരുത്. അതി സൂക്ഷ്മമായ ഈ 'വളര്‍ച്ച' ലേസര്‍ രശ്മികള്‍ ഉപയോഗിച്ചാണ് കണ്ടെത്തുന്നത്.

ഡിറ്റക്ടറുകള്‍

ഡിറ്റക്ടറുകള്‍

അമേരിയ്ക്കയിലെ ഹാന്‍ഫഡ്, വാഷിങ്ടണ്‍, ലിവിങ്ടണ്‍, ലൂസിയാന എന്നിവിടങ്ങളിലാണ് ഗുരുത്വതരംഗങ്ങളുടെ പ്രകമ്പനങ്ങള്‍ രേഖപ്പെടുത്താന്‍ ഡിക്ടറ്ററുകള്‍ സ്ഥാപിച്ചിട്ടുളളത്.

English summary
Gravitational waves discovery: India’s imprint in landmark LIGO project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X