കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഒന്നാമത്തെ ശത്രുവാണെന്ന് ഭീകരന്‍ ഹാഫീസ് സെയ്ദ്

  • By Anwar Sadath
Google Oneindia Malayalam News

പെഷവാര്‍: ഇന്ത്യയ്‌ക്കെതിരെ യുദ്ധപ്രഖ്യാപനവുമായി പാകിസ്ഥാനില്‍ നിരോധിക്കപ്പെട്ട ജമായത് ഉദ് ദവയുടെ തലവനും 26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സെയിദ്. ഇന്ത്യ തങ്ങളുടെ ഒന്നാമത്തെ ശത്രുവാണെന്ന് പെഷവാറിലെ ഒരു റാലിയില്‍ സംസാരിക്കവെ ഹാഫീസ് സെയ്ദ് വ്യക്തമാക്കി.

കാശ്മീരില്‍ അടുത്തിടെ നടക്കുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹാഫീസ് സയീദ് മുഴുവന്‍ സഹായ വാഗ്ദാനവും നല്‍കി. ഏതു തരത്തിലുള്ള സഹായവും ഇവര്‍ക്ക് നല്‍കാന്‍ ഒരുക്കമാണെന്ന് ഹാഫീസ് സെയ്ദ് പറഞ്ഞു. കാശ്മീരിന് സ്വാതന്ത്ര്യം ആവശ്യമാണ്. അതിനുവേണ്ടിയാണ് പോരാട്ടം. ഇന്ത്യവെടിവെച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഭീകരന്‍ മുന്നറിയിപ്പു നല്‍കി.

hafiz-saeed

പാക് സൈന്യം അതിര്‍ത്തിയില്‍ ചെയ്യുന്നത് ജിഹാദാണെന്ന കാര്യം ഹാഫീസ് ആവര്‍ത്തിച്ചു. പാക്കിസ്ഥാന്‍ സൈന്യം വിഘടന വാദികള്‍ക്ക് സഹായം നല്‍കും. കാശ്മീരിലെ ജനങ്ങള്‍ക്കുവേണ്ടിയാണിതെന്നും ഭീകരന്‍ വ്യക്തമാക്കി. ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന പ്രധാന തീവ്രവാദികളിലൊരാളാണ് ഹാഫീസ് സെയ്ദ്. അതിര്‍ത്തിയിലെ ഭീകരര്‍ക്ക് പരിശീലനം നല്‍കുകയും ഇന്ത്യയ്‌ക്കെതിരെ ആക്രമണം സംഘടിപ്പിക്കുകയും ചെയ്യുന്നതില്‍ ഹാഫീസിന് പ്രധാന പങ്കുണ്ടെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ പാക്കിസ്ഥാനിലെ പ്രധാന രാഷ്ട്രീയ കക്ഷികളുമായും സര്‍ക്കാരുമായും ഹാഫീസിന് അടുത്ത ബന്ധമാണുള്ളത്. ഇയാള്‍ പല സര്‍ക്കാര്‍ പരിപാടികളിലും പങ്കെടുക്കുന്നത് പതിവു കാഴ്ചയാണ്. പാക്കിസ്ഥാനില്‍ സൈന്യത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ സന്ദര്‍ശനവിലക്കില്ലാത്ത അപൂര്‍വം നേതാക്കളില്‍ ഒരാളാണ് ഹഫീസ് സെയ്ദ്.

English summary
Hafiz Saeed calls India 'number one enemy' at a rally in Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X