കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെ പേടിയ്ക്കണം; പാകിസ്താന്‍ കുലുങ്ങിത്തുടങ്ങി, ഹാഫിസ് സയീദ് വീട്ടുതടങ്കലില്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് വീട്ടുതടങ്കലില്‍. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജമാഅത്തെ ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനൊപ്പം മറ്റ് നാല് പേരെക്കൂടി പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയില്‍ ലാഹോറിലെ മസ്ജിദ് ഇ ഖുദ്‌സിയ ചൗബുര്‍ജിയില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുള്ള സയീദിനെ ജൗഹര്‍ ടൗണിലെ വീട്ടിലാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. തിങ്കളാഴ്ച പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം പൊലീസെത്തി സയീദിനെ വീട്ടുതടങ്കലിലാക്കുകയായിരുന്നു.

 പൊലീസ് വളഞ്ഞു

പൊലീസ് വളഞ്ഞു

കനത്ത പൊലീസ് സന്നാഹത്തോടെ ഹാഫിസ് സയീദ് മസ്ജിദ് ഇ ഖുദ്‌സിയ ചൗബുര്‍ജിയില്‍ നിന്ന് അറസ്റ്റിലായതായും ജൗഹര്‍ ടൗണിലെ വീട്ടില്‍ കഴിയുകയാണെന്നും ജമാഅത്തെ ഉദ് ദവ ആസ്ഥാനം പൊലീസ് വളഞ്ഞതായും സംഘാനംഗങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെഡറല്‍ മന്ത്രാലയത്തിന്റെ ജനുവരി 27ലെ ഉത്തരവ് പ്രകാരമാണ് നീക്കമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 സംഘടനയ്ക്ക് നിരോധനം !!

സംഘടനയ്ക്ക് നിരോധനം !!

പഞ്ചാബ് പ്രവിശ്യയില്‍ റോഡുകളിലുള്ള ജമാഅത്ത് ഉദ് ദവയുടെ പോസ്റ്ററുകളും ബാനറുകളും നീക്കാനുള്ള നടപടികള്‍ പ്രവിശ്യാ അധികാരികള്‍ ആരംഭിച്ചിട്ടുണ്ട്. സയീദിനെതിരെ നടപടിയെടുക്കാന്‍ പാകിസ്താന് അമേരിക്കയില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 അമേരിക്കയുടേത് സമ്മര്‍ദ്ദതന്ത്രം

അമേരിക്കയുടേത് സമ്മര്‍ദ്ദതന്ത്രം

ജനുവരി 27നാണ് പഞ്ചാബ് ആഭ്യന്തര മന്ത്രാലയം സയീദ്, അബ്ദുള്ള ഉബൈദ്, സഫര്‍ ഇഖ്ബാല്‍, അ്ബദുര്‍ റഹ്മാന്‍ ആബിദ്, ഖാസി കാഷിഫ് നിയാസ് എന്നിവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിയ്ക്കുന്നതിനുള്ള ഉത്തരവ് തയ്യാറാക്കുന്നത്.

സംഘടനയുടേത് ചട്ടലംഘനം

സംഘടനയുടേത് ചട്ടലംഘനം

ജമാഅത്ത് ഉദ് ദവ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാവുന്ന തരത്തിലുള്ള നീക്കങ്ങള്‍ സംഘടയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നും ഇത് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ 1267ാമത് പ്രമേയത്തിന്റെ ലംഘനമാണെന്നും കാണിച്ച് പാകിസ്താന്‍ പുറപ്പെടുവിച്ച പ്രസ്താവനയെ തുടര്‍ന്നാണ് പാകിസ്താന്‍ സയീദിനെ നടപടി സ്വീകരിച്ചിട്ടുള്ളത്.

ഇന്ത്യയും അമേരിക്കയും ഭായി ഭായി

ഇന്ത്യയും അമേരിക്കയും ഭായി ഭായി

അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ തന്നെ നരേന്ദ്രമോദിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണ്ണായക മാറ്റങ്ങളുണ്ടായിരുന്നു. ഹാഫിസ് സയീദിനും ജമാഅത്ത് ഉദ് ദവയ്ക്കും എതിരെ നടപടി സ്വീകരിയ്ക്കാന്‍ പാകിസ്താന്‍ നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

 ഇന്ത്യയുടെ സമ്മര്‍ദ്ദം മൂലം

ഇന്ത്യയുടെ സമ്മര്‍ദ്ദം മൂലം

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്താന്‍ തന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ഹാഫിസ് സയീദ് ട്വീറ്റ് ചെയ്തിട്ടുള്ളത്. 2017 കശ്മീരിന്റെ ആണെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും താന്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ലക്ഷക്കണക്കിന് ആളുകള്‍ ശബ്ദമുയര്‍ത്തുമെന്നും സയീദ് ട്വിറ്ററില്‍ കുറിച്ചു.

 പാകിസ്താനെ ചൈന കയ്യൊഴിഞ്ഞു

പാകിസ്താനെ ചൈന കയ്യൊഴിഞ്ഞു

നേരത്തെ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിയ്ക്കണമെന്ന് കാണിച്ച് ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ച ആവശ്യത്തെ എതിര്‍ത്തത് ചൈനയായിരുന്നു. പാകിസ്താന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെയും ചൈന പിന്തുണച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ചൈനയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.

നിരോധിക്കപ്പെട്ടെങ്കിലും

നിരോധിക്കപ്പെട്ടെങ്കിലും

നിരോധിത ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന ജമാഅത്ത് ഉദ് ദവയ്ക്ക് ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങളിലും പങ്കുണ്ട്. 2008ലെ നവംബര്‍ 26ന് ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് പിന്നിലും ഹാഫിസ് സയീദിന്റെ കൈകളായിരുന്നു.

English summary
With mounting pressure from the Trump administration, Pakistani authorities put Mumbai attack mastermind and JuD chief Hafiz Saeed and four others under detention under an Anti-Terrorism Act.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X