കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹഫീസ് സയ്യിദ് ഭീഷണി തന്നെ!! ഒടുവില്‍ പാകിസ്ഥാന്റെ കുറ്റസമ്മതം !നേരത്തെ ആകാമായിരുന്നു!!

ദേശീയ താത്പര്യം മുന്‍ നിര്‍ത്തിയാണ് സയ്യിദിനെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ജമാത്ത്- ഉദ്- ദവ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹഫീസ് സയ്യിദ് ഭീഷണിയാണെന്ന് ഒടുവില്‍ പാക്കിസ്ഥാന്‍ സമ്മതിച്ചു. പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ താത്പര്യം മുന്‍ നിര്‍ത്തിയാണ് സയ്യിദിനെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസം ഹഫീസ് സയ്യിദിനെ പാകിസ്ഥാന്‍ ഭീകര വിരുദ്ധ ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജര്‍മനിയിലെ മ്യൂനിച്ചില്‍ നടന്ന അന്താരാഷ്ട്ര സുരക്ഷാ സമ്മേളനത്തില്‍ വച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രസ്താവന വന്നതിനു പിന്നാലെ പാകിസ്ഥാനെ അഭിനന്ദിച്ച് ഇന്ത്യ രംഗത്തെത്തി.

 ഇതാദ്യം

ഇതാദ്യം

ഇതാദ്യമായിട്ടാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു നടപടി ഉണ്ടായിരിക്കുന്നത്. സയ്യിദ് സമൂഹത്തിന് തന്നെ ഭീഷണിയാണെന്നും ദേശീയ താത്പര്യം മുന്‍ നിര്‍ത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറയുന്നു. നിലവില്‍ വീട്ടുതടങ്കലിലാണ് ഹഫീസ് സയ്യിദ്.

 വ്യക്തമായ നടപടി വേണം

വ്യക്തമായ നടപടി വേണം

പാകിസ്ഥാന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു നടപടി വന്നതിനു പിന്നാലെ അഭിനന്ദിച്ച് ഇന്ത്യ രംഗത്തെത്തി. ഹഫീസ് സയ്യിദിനെതിരെയും സയ്യിദിന്റെ തീവ്രവാദ സംഘടനയ്‌ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും അന്താരാഷ്ട്രതലത്തില്‍ നടപടി വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ആദ്യ നടപടിയാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.

 കാത്തിരിക്കുന്നു

കാത്തിരിക്കുന്നു

പുതിയ നടപടി ഇന്ത്യ- പാക് ബന്ധത്തില്‍ കൂടുതല്‍ പുരോഗതി ഉണ്ടാക്കുമെന്നാണ് വിവരം. ഇന്ത്യയുടെ സമ്മര്‍ദം കൊണ്ട് മാത്രമല്ല ഇത്തരത്തിലൊരു നടപടിയിലേക്ക് പാകിസ്ഥാനെ നയിച്ചത്. തീവ്രവാദത്തിനെതിരെ ആഗോള തലത്തില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പാകിസ്ഥാന്റെ നടപടികളെ നിരീക്ഷിച്ച് വരികയാണ് കേന്ദ്ര സര്‍ക്കാര്‍.

 നടപടിയുമായി പാക് സര്‍ക്കാര്‍

നടപടിയുമായി പാക് സര്‍ക്കാര്‍

കഴിഞ്ഞയാഴ്ച പാകിസ്ഥാനിലുണ്ടായ തീവ്രവാദി ആക്രമണങ്ങള്‍ക്കു പിന്നാലെ തീവ്രവാദ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.ആക്രമണത്തിനു പിന്നാലെ നിരവധി തീവ്രവാദ സംഘടനകളുടെ ഒളിത്താവളങ്ങള്‍ക്കു നേരെ പാക് സൈന്യം ആക്രമണം നടത്തിയിട്ടുണ്ട്.

 നൂറോളം മരണം

നൂറോളം മരണം

ഈ മാസം മാത്രമായി എട്ടോളം ഭീകരാക്രമണങ്ങളാണ് പാകിസ്ഥാനിലുണ്ടായത്. 100 പോരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

 കൂട്ടാളികളും അറസ്‌ററില്‍

കൂട്ടാളികളും അറസ്‌ററില്‍

സയ്യിദിനെ കൂടാതെ കൂട്ടാളികളായ അബ്ദുള്ള ഉബൈദ്, സഫര്‍ ഇക്ബാല്‍, അബ്ദുള്‍ റഹ്മാന്‍ ആബിദ് തുടങ്ങിയ ഭീകരരെയും പാക് സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

 ഭീകരര്‍ ഭീകരരാണ്

ഭീകരര്‍ ഭീകരരാണ്

തീവ്രവാദം ഒരു രാജ്യത്തിന്റെയും പര്യായമല്ലെന്ന് ആസിഫ് പറഞ്ഞു. തീവ്രവാദികള്‍ ക്രിസ്ത്യാനികളോ ബുദ്ധന്മാരോ മുസ്ലിംകളോ ഹിന്ദുക്കളോ അല്ലെന്നും തീവ്രവാദികള്‍ തീവ്രവാദികള്‍ തന്നെയാണെന്നും അവര്‍ ക്രിമിനലുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

 2009ല്‍ സ്വതന്ത്രനാക്കി

2009ല്‍ സ്വതന്ത്രനാക്കി

2008ല്‍ മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ സയ്യിദിനെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. എന്നാല്‍ 2009ല്‍ സ്വതന്ത്രനാക്കി. 166 പേരാണ് മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

English summary
Pakistan has said Jamaat-ud-Dawa chief Hafiz Saeed, who has been listed under an anti-terrorism law, can pose a "serious threat" to the nation, and was thus placed under house arrest in the country's "larger interest".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X