കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3000 താലിബാന്‍കാരെ 48 മണിയ്ക്കൂറിനകം വധിയ്ക്കുമെന്ന് പാക് സൈന്യം

  • By Meera Balan
Google Oneindia Malayalam News

കറാച്ചി: പാക് താലിബാന്‍ ഭീകരരെ രണ്ട് ദിവസത്തിനകം ഉന്മൂലനം ചെയ്യുമെന്ന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ്. മൈക്രോ ബ്‌ളോഗിംഗ് സെറ്റായി ട്വിറ്ററിലൂടെയാണ് ഭീകരരെ കൊന്നൊടുക്കാന്‍ ഷരീഫ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. പെഷവാര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് താലിബാനെതിരായ കഠിന നിലപാട് സൈന്യം സ്വീകരിയ്ക്കുന്നതായാണ് പുതിയ ട്വീറ്റിലൂടെ വ്യക്തമാകുന്നത്.

3000 ത്തോളം പാക് സാലിബാന്‍ ഭീകരരെ കൊല്ലാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെടുകയാണ് റഹീല്‍ ഷരീഫ്. അടുത്ത 48 മണിയ്ക്കൂറിനകം ഭീകകരെ തൂക്കിലേറ്റണമെന്നും ട്വീറ്റില്‍ പറയുന്നു. പാക് സൈന്യം നിങ്ങളെ തിരഞ്ഞെത്തുകയാണ് താലിബാന്‍..നിങ്ങളെ ഞങ്ങള്‍ കൊന്നൊടുക്കും. പക്ഷേ ഒരിയ്ക്കലും ഞങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വയ്ക്കില്ല, ഞങ്ങള്‍ നിങ്ങളെപ്പോലെ ഭീരുക്കളല്ല-ഷരീഫിന്റെ ട്വീറ്റ്

Pak Army Chief

ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ സാക്കിര്‍ റഹ്മാന്‍ ലഖ്വിയെ ജാമ്യത്തില്‍ വിട്ടതിന് തൊട്ടുപിന്നാലെയാണ് സൈനിക മേധാവിയുടെ ട്വീറ്റ്. പെഷവാര്‍ ആക്രമണത്തോടെ തീവ്രവാദ ഗ്രൂപ്പുകളോടുള്ള പാക് താലിബാന്റെ സമീപനം ഏറെ മാറിയതായാണ് കരസേന മേധാവിയുടെ ട്വീറ്റിലൂടെ വ്യക്തമാകുന്നത്. പാക് താലിബാനെതിരെ പ്രതികാരാത്മക നിലപാട് തന്നെ സൈന്യം സ്വീകരിയ്ക്കുമെന്ന് പല സൈനികരുടേയും ട്വീറ്റിലൂടെ വ്യക്തമാകുന്നത്. പാക് താലിബാന്‍ പെഷവാറിലെ സൈനിക സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 141 പേരാണ് കൊല്ലപ്പെട്ടത്.

English summary
Army chief Gen Raheel Sharif, arguably the most powerful man in Pakistan, tweeted on Wednesday, "Asked PM Nawaz Sharif to hang all terrorists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X