കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിയ്ക്കാന്‍ ആഹാരമില്ല, സിറിയന്‍ ബാലന്‍ പുല്ല് തിന്ന് ജീവിയ്ക്കുന്നു, കണ്ണ് നനയിക്കുന്ന വീഡിയോ

  • By Meera Balan
Google Oneindia Malayalam News

റാഖ: ലോകത്ത് എവിടെ യുദ്ധം നടന്നാലും അതിന്റെ ദുരിതം പേറുന്നവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണെന്ന് നിസ്സംശയം പറയാം. ആഭ്യന്തര യുദ്ധത്തില്‍ ഏറെ ദുരിതങ്ങള്‍ അനുഭവിയ്ക്കുന്ന ജനതയാണ് സിറിയയിലേത്. സിറിയയില്‍ നിന്ന് ഹൃദയ ഭേദകമായ ഒരു വീഡിയോ പുറത്ത്. കഴിയ്ക്കാന്‍ ഭക്ഷണമില്ലാതെ പുല്ല് തിന്ന് ജീവിയ്ക്കുന്ന ഒരു ആണ്‍കുട്ടിയുടെ വീഡിയോയാണ് പുറത്ത് വന്നത്.

ഏകേദശം അഞ്ച് വയസ് പ്രായം തോന്നിയ്ക്കുന്ന വളരെ ക്ഷീണിതനായ ഒരാണ്‍കുട്ടിയാണ് വീഡിയോയില്‍ ഉള്ളത്. ഐസിസിന്റെ ക്രൂരത ഏറ്റവും ഭീകരമായ അലപ്പോയില്‍ നിന്ന് ചിത്രീകരിച്ചതാണ് കരളലിയിപ്പിയ്ക്കുന്ന വീഡിയോ. ഇടിഞ്ഞ് വീഴാറായ ഒരു കെട്ടിടത്തിലാണ് കുട്ടിയുള്ളത്. അഭിമുഖത്തില്‍ വീഡിയോയ്ക്ക് മുന്നില്‍ ഭീതി നിറഞ്ഞ കണ്ണുകളോടെയാണ് അവന്‍ ഓരോ ചോദ്യത്തിനും ഉത്തരം നല്‍കുന്നത്.

വിശക്കുന്നുണ്ടോ എന്ന് കുട്ടിയോട് അഭിമുഖം നടത്തുന്നയാള്‍ ചോദിയ്ക്കുന്നു. വിളറിയ ചെളിപറ്റിയ മുഖമാണ് കുട്ടിയുടേത്. പതിഞ്ഞ ശബ്ദത്തില്‍ വിശുക്കുന്നു എന്ന് അവന്‍ ഉത്തരം നല്‍കുന്നു. എത്ര ദിവസമായി ആഹാരം കഴിച്ചിട്ട് എന്ന് ചോദിയ്ക്കുമ്പോള്‍ രണ്ട് ദിവസമായി എന്ന് ഉത്തരം. ഉടന്‍ തന്നെ കുട്ടിയ്ക്ക് എന്താണ് വേണ്ടതെന്ന് ചോദിയ്ക്കുകയാണ് അഭിമുഖം ചെയ്യുന്നയാള്‍. ബ്രഡ് വേണമെന്നും ഒരുപാട് നാളായി കഴിച്ചിട്ടെന്നും കുട്ടി പറയുന്നുണ്ട്. ഇത്രയും ദിവസം എന്ത് കഴിച്ചു എന്ന് ചോദിയ്ക്കുമ്പോള്‍ കുഞ്ഞിക്കണ്ണുകളില്‍ ദൈന്യത നിറയുകയും ഞങ്ങള്‍ പുല്ലാണ് തിന്നുന്നതെന്നും കുട്ടി പറയുന്നു. 'അല്ലാഹു അക്ബര്‍' എന്ന് അഭിമുഖം നടത്തുന്നയാള്‍ പറയുന്നത് കേള്‍ക്കാം.

സിറിയയിലെ പട്ടിണിയും ദുരിതവുമൊക്കെ പലതവണ വാര്‍ത്തായായിട്ടുണ്ടെങ്കിലും ഈ വീഡിയോ ആരുടേയും കണ്ണ് നനയിപ്പിയ്ക്കുന്നതാണ്. ആവശ്യത്തിനും ആവശ്യത്തിലധികവും ഭക്ഷണമുള്ളപ്പോള്‍ പലര്‍ക്കും അതിന്റെ യഥാര്‍ഥ രുചിയും വിലയും തിരച്ചറിയാനാകില്ല. പക്ഷേ സിറിയയിലും ഇറാഖിലും ഉള്‍പ്പടെ വിശക്കുന്ന കുട്ടികള്‍ക്ക് പുല്ലിന് ചോക്കലേറ്റിനെക്കാള്‍ മധുരമുണ്ടെന്ന് തോന്നുന്നുണ്ടാകും.

English summary
'I'm so hungry I have to eat grass to survive': Heartbreaking video of starving Syrian boy who hasn't eaten for two days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X