കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം കനത്തു, വിലക്ക് നീങ്ങി... ബീച്ചില്‍ ഇനി ബിക്കിനിയിട്ടും ബുര്‍ഖിനിയിട്ടും നീന്താം!

  • By Kishor
Google Oneindia Malayalam News

പാരീസ്: ശക്തമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഫ്രാന്‍സിലെ ബുര്‍ഖിനി നിരോധനം പിന്‍വലിച്ചു. ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വമായ മതേതരത്വത്തെ ബഹുമാനിക്കാത്ത വസ്ത്രം എന്ന് പറഞ്ഞ് സര്‍ക്കാര്‍ നിരോധിച്ച ബുര്‍ഖിനിക്കാണ് കോടതി തുണയായി എത്തിയത്. ശരീരം മുഴുവന്‍ മറയ്ക്കുന്ന നീന്തല്‍ വസ്ത്രമാണ് ബുര്‍ഖിനി. ബിക്കിനി ധരിക്കാന്‍ പറ്റാത്ത മുസ്ലിം സ്ത്രീകള്‍ പകരം ധരിക്കുന്ന വസ്ത്രമാണിത്.

<strong>നടി രമ്യയുടെ നട്ടെല്ല് പോലും ഇല്ലല്ലോ... രാഹുല്‍ ഗാന്ധിക്കും ബല്‍റാമിനും ട്രോള്‍ കൊണ്ട് ആറാട്ട്..</strong>നടി രമ്യയുടെ നട്ടെല്ല് പോലും ഇല്ലല്ലോ... രാഹുല്‍ ഗാന്ധിക്കും ബല്‍റാമിനും ട്രോള്‍ കൊണ്ട് ആറാട്ട്..

കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന ഫ്രാന്‍സിലെ ഫ്രഞ്ച് റിവിയേറ റിസോര്‍ട്ട് ബീച്ചുകളിലാണ് ബുര്‍ഖിനി ധരിച്ച് പ്രവേശിക്കുന്നത് ആദ്യം വിലക്കിയത്. രാജ്യത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മേയര്‍ ഡേവിഡ് ലിസ്‌നാര്‍ഡിന്റെ ഈ തീരുമാനം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബുര്‍ഖിനി നിരോധനത്തെ പിന്തുണച്ചുകൊണ്ട് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സും രംഗത്ത് വന്നിരുന്നു.

burkhini

ഔറത്ത് അഥവാ നഗ്‌നത അന്യപുരുഷന്മാര്‍ക്ക് കാണിക്കാനുള്ളതല്ല എന്ന് വിശ്വസിക്കുന്ന മുസ്ലിം സ്ത്രീകളില്‍ പലരും ബിക്കിനി ധരിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാറില്ല. അത്തരക്കാര്‍ക്ക് ബീച്ചില്‍ നീന്താനും മറ്റും ഉപകരിക്കുന്ന വസ്ത്രമാണ് ബുര്‍ഖിനി. ബുര്‍ഖ ധരിക്കുന്നത് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി മുമ്പ് വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബുര്‍ഖിനിയും സര്‍ക്കാര്‍ നിരോധിച്ചത്.

<strong>പട്ടിയാണോ നമ്മുടെ കുട്ടിയാണോ വലുത്... കണ്ണീരോടെ നടന്‍ ജയസൂര്യ ചോദിച്ചു, സംഭവം വൈറലായി!</strong>പട്ടിയാണോ നമ്മുടെ കുട്ടിയാണോ വലുത്... കണ്ണീരോടെ നടന്‍ ജയസൂര്യ ചോദിച്ചു, സംഭവം വൈറലായി!

ബീച്ചുകളില്‍ ബുര്‍ഖിനി നിരോധിച്ചതിനെതിരെ വ്യാപകമായ എതിര്‍പ്പുകളാണ് ഉയര്‍ന്നത്. തങ്ങള്‍ എന്ത് ധരിക്കണം എന്ന് തങ്ങളാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു പ്രതിഷോധക്കാരുടെ വാദം. മനുഷ്യാവകാശ സംഘടനയായ എല്‍ ഡി എച്ച് കോടതിയില്‍ ഹര്‍ജി നല്‍കി. കഴിഞ്ഞ ദിവസം ബുര്‍ഖിനി ധരിച്ചുവന്ന യുവതിയെ പോലീസ് ബലം പ്രയോഗിച്ച് വസ്ത്രമഴിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് കോടതി ഇടപെടല്‍.

English summary
France's highest administrative court has suspended burkini ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X